Bigg Boss : 'മലയാളം ബിഗ് ബോസ് ഇന്ത്യൻ ഷോകളില്‍ നമ്പര്‍ വണ്‍', നന്ദി പറഞ്ഞ് കെ മാധവൻ

By Web Team  |  First Published Jul 4, 2022, 10:12 AM IST

ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയായിട്ട് മാറിയെന്ന് കെ മാധവൻ (Bigg Boss).


നൂറ് ദിവസങ്ങള്‍ പിന്നിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. ദില്‍ഷ പ്രസന്നനാണ് വിജയിയായിത്. ബ്ലസ്‍ലി റണ്ണര്‍ അപ്പായി. ബിഗ് ബോസ് മലയാള മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദ വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ മാധവൻ പറഞ്ഞു (Bigg Boss).

കെ മാധവന്റെ വാക്കുകള്‍

Latest Videos

ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് നാല് സീസണ്‍ കഴിഞ്ഞു. ഈ സീസണിലെ മഹത്തായ വിജയത്തിനും സ്‍നേഹത്തിനും പിന്തുണയ്‍ക്കും അപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ മലയാളം ബിഗ് ബോസിനെ ഒരു ഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറ്റി. ഇത്തരം ഒരു എക്സ്‍പെൻസീവ് ഷോ മലയാളത്തില്‍ ചെയ്യാമോ എന്ന് ഏതാണ്ട് നാല് വര്‍ഷം മുമ്പ് ആശങ്കകളുണ്ടായിരുന്നു.  പ്രത്യേകിച്ച് ഇതിന്റെ പ്രേക്ഷക തലത്തിലുള്ള സ്വീകാര്യതയെ കുറിച്ചായിരുന്നു ആശങ്ക. ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നോട്ടുനോക്കുമ്പോള്‍ ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയായിട്ട് മാറി. പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ ആയി മാറിയിരിക്കുകയാണ്. 

ഇത്രയും വലിയ ഒരു ഷോയായി മാറാനുള്ള കാരണം ലാലേട്ടന്റെ സജീവമായ സാന്നിദ്ധ്യമാണ്. ഇന്ത്യയില്‍ ആറോ ഏഴോ ഭാഷകളില്‍ ബിഗ് ബോസ് നടക്കുന്നുണ്ട്. അതില്‍ ഒന്നും ഡബിള്‍ ഡിജിറ്റ് റേറ്റിംഗ് കിട്ടുന്ന ഒരു ഷോയും ഇല്ല.  മുഴുവൻ ക്രഡിറ്റും ലാലേട്ടനാണ്.  ബിഗ് ബോസ് വീട്ടിലെ ഓരോ സ്‍പന്ദനവും കൃത്യമായി അറിഞ്ഞ് അവരെ സ്‍നേഹിച്ചും ഉപദേശിച്ചും വേണ്ടപ്പോള്‍ വിമര്‍ശിച്ചും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. അതുപോലെ തന്നെ മത്സരാര്‍ഥിക്ക് പുറംലോകവുമായുള്ള ഏക കണ്ണിയും ലാലേട്ടൻ തന്നെയായിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയതുമുതല്‍ മോഹൻലാലുമായുള്ള ബന്ധം വളരെ വിലപ്പെട്ടതാണ്. ഏഷ്യാനെറ്റ് കുടുംബത്തിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുകയാണ്. ഈ ഷോ വലുതാക്കിയതിന് ഒരുപാട് പേര്‍ക്ക് പങ്കുണ്ട്. പ്രത്യേകിച്ച് ഇതിന്റെ മത്സരാര്‍ഥികള്‍, അവരുടെ ആക്റ്റീവ് ഇൻവോള്‍വ്‍മെന്റ് ആയിരിക്കും ഒരു കാരണം. ഈ ഷോ ലോക നിലവാരത്തിലേക്ക് മാറ്റിയ ടീമിനും നന്ദി. ഏഷ്യാനെറ്റിനെ ഏഷ്യാനെറ്റാക്കി മാറ്റിയ 29 വര്‍ഷവും നമ്പര്‍ വണ്‍ ചാനലാക്കി മാറ്റിയ  ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരിക്കുന്നു.

Read More : ബിഗ് ബോസിന് വൻ ജനപ്രീതി, ലഭിച്ചത് 21 കോടിയിലേറെ വോട്ടുകള്‍

click me!