"ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. ബന്ധങ്ങളുടെ മൂല്യം, ആത്മവിശ്വാസം.."
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ജുനൈസ് വി പി. ഗ്രാന്‍ഡ് ഫിനാലെയില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയാണ് (മൂന്നാം സ്ഥാനം) ജുനൈസ് ഫിനിഷ് ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് എത്തിയതിന്‍റെ മുഴുവന്‍ ആവേശവും പ്രകടമാക്കിക്കൊണ്ടായിരുന്നു മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയില്‍ ജുനൈസിന്‍റെ വാക്കുകള്‍.
"ഭയങ്കര എക്സൈറ്റ്മെന്റ് ആണ്. എനിക്ക് തോന്നുന്നു, ഇവിടെ വന്നപ്പോള്‍ ഞാന്‍ സാറിനോട് പറഞ്ഞിരുന്നു, എന്‍റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് സാറിന്‍റെ കൂടെ ഇവിടെ നില്‍ക്കാന്‍ പറ്റുക എന്നുള്ളത്. നൂറ് ദിവസം കഴിയുമ്പോഴും അതുപോലെ ആവട്ടെ എന്ന് സര്‍ അന്ന് പറഞ്ഞു. 100 ദിവസത്തിനു ശേഷം സാറിന്‍റെ കൂടെ വീണ്ടും ഇവിടെ നില്‍ക്കാന്‍ പറ്റി. ജീവിതത്തിലെ വലിയൊരു ഭാഗ്യമായിട്ട് കാണുന്നു. എന്നെ ഇതുവരെ നിലനിര്‍ത്തിയ പ്രേക്ഷകര്‍, ഏഷ്യാനെറ്റ്, എന്‍ഡെമോള്‍ എല്ലാ ആള്‍ക്കാരോടും പിന്നെ എന്‍റെ സഹമത്സരാര്‍ഥികള്‍.. ലവ് യൂ", ജുനൈസ് പറഞ്ഞു.
undefined
പുറത്താവല്‍ അപ്രതീക്ഷിതമായിരുന്നോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ജുനൈസിന്‍റെ മറുപടി ഇങ്ങനെ- "എന്ത് വേണമെങ്കിലും സംഭവിക്കാം. ഇത്രയും നില്‍ക്കാന്‍ പറ്റുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. കാരണം ഇത് കളിക്കുന്നത് ജനങ്ങളാണ്. നമ്മള്‍ എല്ലാവരും വിജയികളാണ്. ടോപ്പ് 3 എന്ന് പറയുന്നത് എന്‍റെ ജീവിതത്തിലെ വലിയ കയറ്റത്തിലേക്കുള്ള ആദ്യ പടിയൊന്നുമല്ല. ഏകദേശം പകുതിക്കുള്ള ഒരു പടിയാണ്. ഒരുപാട് നന്ദി", ജുനൈസ് പറഞ്ഞു.
ബിഗ് ബോസ് സൃഷ്ടിച്ച മാറ്റത്തെക്കുറിച്ചും ജുനൈസ് പറഞ്ഞു- "ഞാന്‍ ഒരുപാട് മാറി. ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. ബന്ധങ്ങളുടെ മൂല്യം, ആത്മവിശ്വാസം.. നമുക്ക് നമ്മളെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്ന കുറേ കാര്യങ്ങളുണ്ട്. അത് ഏതാണ്, എവിടെനിന്ന് തുടങ്ങണം അങ്ങനെ കുറേ കാര്യങ്ങള്‍. നമുക്ക് പറ്റുന്ന തെറ്റുകള്‍, അത് സ്വീകരിക്കേണ്ടുന്നതിന്‍റെ ആവശ്യം. അത് ആദ്യമായി പഠിക്കാന്‍ എനിക്ക് ഇവിടെനിന്ന് പറ്റി", ജുനൈസ് പറഞ്ഞ് നിര്‍ത്തി. ജീവിതത്തില്‍ എല്ലാവിധ ആശംസകളും നേര്‍ന്നാണ് സീസണ്‍ 5 ലെ മൂന്നാം സ്ഥാനക്കാരനെ മോഹന്‍ലാല്‍ യാത്രയാക്കിയത്.
ALSO READ : 'ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു'; ഫിനാലെ വേദിയില്‍ മോഹന്‍ലാലിനോട് ശോഭ
WATCH VIDEO : മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ: ശോഭ വിശ്വനാഥിന്‍റെ ബിഗ് ബോസ് പോരാട്ടങ്ങള്‍