അഖിൽ മാരാർ നല്ലൊരു ഗെയിമർ ആണെന്നും തനിക്ക് ആരോടും ഒരു വിരോധവും ഇല്ലെന്നും ജുനൈസ് പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ആരവങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഞായറാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിൽ അഖിൽ മാരാർ ആണ് വിജയ കീരീടം ചൂടിയത്. അഖിൽ വിന്നറായപ്പോൾ സെക്കൻഡ് റണ്ണറപ്പായ ആളാണ് ജുനൈസ് വി പി. ബിഗ് ബോസ് വീട്ടിൽ അഖിൽ മാരാർക്ക് എതിരെ നിന്ന വ്യക്തികളിൽ ഒരാളാണ് ജുനൈസ്. പലപ്പോഴും ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. ഷോ അവസാനിച്ച ശേഷം അഖിൽ മാരാരെ കുറിച്ച് ജുനൈസ് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
അഖിൽ മാരാർ നല്ലൊരു ഗെയിമർ ആണെന്നും തനിക്ക് ആരോടും ഒരു വിരോധവും ഇല്ലെന്നും ജുനൈസ് പറയുന്നു. ബിഗ് ബോസിലെ പ്രശ്നങ്ങൾ അവിടെ തന്നെ കളഞ്ഞിട്ടാണ് തിരിച്ച് നാട്ടിലെത്തിയതെന്നും ജുനൈസ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജുനൈസിന്റെ പ്രതികരണം.
undefined
ജുനൈസിന്റെ വാക്കുകൾ ഇങ്ങനെ
അഖിൽ മാരാർക്ക് നന്നായിട്ട് സംസാരിക്കാൻ അറിയാം. അത് വലിയൊരു പ്ലസ് ആണ്. നല്ലെരു ഗെയിമർ ആണ് പുള്ളി. ബിഗ് ബോസിലെ ടാസ്കുകളിലൊക്കെ പുള്ളി മുൻകൂട്ടി ഒരു കാര്യം പ്ലാൻ ചെയ്യും. അതൊക്കെ കുറേ സംഭവിച്ചിട്ടുമുണ്ട്. പുള്ളിയുടെ കുറെ പ്രവചനങ്ങളും അതുപോലെ നടന്നിട്ടുണ്ട്. തീർച്ചയായും അഖിൽ ഒരു ബ്രില്യൻഡ് ഗെയിമർ ആണ്. ഇല്ലെങ്കിൽ ഒരിക്കലും ജനങ്ങൾ പുള്ളിക്കൊപ്പം നിൽക്കില്ലല്ലോ. അദ്ദേഹം ഡിസെർവിംഗ് ആണ്.
ഫാമിലി വീക്കിന്റെ സമയത്ത് തന്നെ നമുക്ക് മനസിലായിരുന്നു അഖിൽ ബ്രോ വിജയിക്കുമെന്ന്. കാരണം അന്ന് വന്നവരെല്ലാം, നമ്മുടെ വീട്ടുകാരടക്കം പറഞ്ഞത് അഖിൽ മാരാരെ കുറിച്ചാണ്. അൻപതാമത്തെ എപ്പിസോഡ് തൊട്ട് നമുക്ക് അക്കാര്യത്തിൽ ഏകദേശ രൂപവും ഉണ്ടായിരുന്നു. ഷോയ്ക്ക് ഇടയിൽ പുള്ളി ആശുപത്രിയിൽ പോയിട്ടുണ്ടായിരുന്നു. ഒരു പക്ഷേ അവിടെവച്ച് അഖിൽ ബ്രോയ്ക്ക് പുറത്തെ കാര്യങ്ങൾ മനസിലായി കാണണം. അതുകണ്ട് കുറേ ആൾക്കാർ മറുകണ്ടം ചാടിയിരുന്നു. ജുനൈസ് ഇല്ലെങ്കിൽ മാരാർ ഇല്ലെന്നും അന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനും ബ്രോയും ഒരിക്കലും ഒന്നിച്ച് പോകില്ലെന്ന് അറിയാമായിരുന്നു. ഞങ്ങൾ രണ്ടുപേരും ഏറെ വ്യത്യസ്ത അഭിപ്രായങ്ങളും ചിന്താഗതിയുള്ളവരും ആണ്. അങ്ങനെ ഉള്ളവർക്ക് ഒരുമിച്ച് പോകാൻ പറ്റില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും.
49മത്തെ വയസ്സിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങി ഹൃത്വിക് റോഷൻ !
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..