റിനോഷിനെ ബിഗ് ബോസ് പുതിയ മാനേജരായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഭിപ്രായ സംഘര്‍ഷം
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കി മുന്നോട്ട് പോവുകയാണ്. അഞ്ജൂസിന്‍റെ പുറത്താവലും വാര്‍ത്താസമ്മേളനവും അപ്രതീക്ഷിത അതിഥികളായി റോബിന്‍ രാധാകൃഷ്ണന്‍റെയും രജിത്ത് കുമാറിന്‍റെയും രംഗപ്രവേശവുമൊക്കെയായി ആകെ കലങ്ങിമറിഞ്ഞ നിലയിലാണ് ബിഗ് ബോസ് ഹൗസ്. അതിനൊപ്പം ആരംഭിച്ച വീക്കിലി ടാസ്ക് ആയ ബിഗ് ബോസ് ഹോട്ടലും നാടകീയ നിമിഷങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് എല്ലാ സീസണുകളിലും സംഘടിപ്പിക്കാറുള്ള ഹോട്ടല്‍ ടാസ്ക് പക്ഷേ നല്ല രീതിയിലല്ല ഇക്കുറി നടന്നത്.
വിഷ്ണുവും അഖിലും അടക്കം പല മത്സരാര്‍ഥികളും തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ വേണ്ടത്ര ഉള്‍ക്കൊള്ളാതെയും ബിഗ് ബോസ് നല്‍കിയ ഗെയിമിനോടുതന്നെ ബഹുമാനം കാട്ടാതെയുമാണ് കളിച്ചത്. പലരും കളിച്ചതു തന്നെയില്ല. ഹോട്ടല്‍ മാനേജരായി ബിഗ് ബോസ് നിയമിച്ച ജുനൈസിന് മത്സരം മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടതായും വന്നു. എന്നാല്‍ മാനേജര്‍ സ്ഥാനം ബിഗ് ബോസ് ഇന്ന് മറ്റൊരാള്‍ക്ക് നല്‍കി. റിനോഷ് ആണ് മാനേജര്‍ സ്ഥാനത്തേക്ക് പുതുതായി വന്നിരിക്കുന്ന ആള്‍. സ്ഥാനം ഏറ്റെടുക്കവെ ജുനൈസിനെക്കുറിച്ച് റിനോഷ് പറഞ്ഞ നല്ല വാക്കുകളും ചില്ലറ സംഘര്‍ഷത്തിന് ഇടയാക്കി.
undefined
മാനേജര്‍ സ്ഥാനത്ത് ഇരിക്കവെ ജുനൈസിനെ പലരും നൊമ്പരപ്പെടുത്തിയിട്ടും അദ്ദേഹം തിരിച്ച് അത് ചെയ്തില്ലെന്നും അത് ഒരു ഗുണമായിട്ടാണ് തനിക്ക് തോന്നുന്നതെന്നുമാണ് റിനോഷ് പറഞ്ഞത്. എന്നാല്‍ ഇത് ഏറ്റുപിടിച്ച് അഭിപ്രായവ്യത്യാസവുമായി വിഷ്ണു എത്തുകയായിരുന്നു. ജുനൈസ് തന്നെ വ്യക്തിപരമായി നൊമ്പരപ്പെടുത്തിയോ എന്ന് റിനോഷിന് എങ്ങനെ അറിയാന്‍ കഴിയുമെന്നായിരുന്നു വിഷ്ണുവിന്‍റെ ചോദ്യം. എന്നാല്‍ ജുനൈസ് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തി. കഴിഞ്ഞ 45 ദിവസങ്ങളായി നീ എന്നെ നൊമ്പരപ്പെടുത്തുന്നു. ഒരു തവണ നിന്നോട് ചെയ്തതിനാണോ നീ നൊമ്പരപ്പെടുന്നത്? ഇങ്ങനെ നൊമ്പരപ്പെടുന്നവരൊക്കെ എന്തിനാണ് ബിഗ് ബോസിലേക്ക് വരുന്നത്, ജുനൈസ് ചോദിച്ചു. പലരും നിറംമങ്ങിപ്പോയ വീക്കിലി ടാസ്കില്‍ ശ്രദ്ധ നേടിയ അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാള്‍ ജുനൈസ് ആയിരുന്നു.
ALSO READ : മൂന്നാം വാരം നാലിരട്ടി സ്ക്രീനുകളില്‍! യുകെയിലും റെക്കോര്‍ഡ് ഇട്ട് '2018'