ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

By Nithya Robinson  |  First Published Jun 13, 2023, 6:42 PM IST

നിലവിൽ റിനോഷ്- മിഥുൻ- ജുനൈസ് എന്നിവരാണ് ​ഗ്യാങ്. മറ്റുള്ളവരെല്ലാം അഖിൽ മാരാർ ​​ഗ്രൂപ്പിനോട് ചായ്വ് കാണിക്കുന്നുണ്ട്.


'ഇവിടെ ഞാൻ, ജുനൈസ്, നാദിറ അല്ലാതെ വേറെ ആര് എന്ത് കണ്ടന്റ് ഉണ്ടാക്കുന്നു ?' ഒരിക്കൽ അഖിൽ മാരാർ ഷിജുവിനോട് പറഞ്ഞ വാക്കുകളാണിത്. അതുതന്നെയാണ് ജുനൈസ് എന്ന മത്സരാർത്ഥിയും. ബിഗ് ബോസ് സീസൺ അഞ്ചിലെ കണ്ടന്റിനും സ്ക്രീൻ സ്പെയിസിനും പഞ്ഞമില്ലാത്ത മത്സരാർത്ഥികളിൽ ഒരാളാണ് ജുനൈസ്. അതിപ്പോൾ പാളിപ്പോകുന്ന വിഷയങ്ങൾ ആയാൽ പോലും തന്റേതായ സ്പെയ്സ് നിലനിർത്താൻ ജുനൈസിന് സാധിച്ചിട്ടുണ്ട്.

'ആമിനത്താത്ത' ആയി സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്ന ജുനൈസ് ബിഗ് ബസിൽ വന്നപ്പോൾ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകന് സമ്മാനിച്ചത്. ആദ്യഘട്ടത്തിൽ നല്ല വൈബ് നൽകുന്ന ജുനൈസിന്റെ പെരുമാറ്റവും കൂൾ മോഡും ബിഗ് ബോസ് പ്രേക്ഷകരിൽ ശ്രദ്ധനേടി കൊടുത്തു. ആമിനത്താത്തയായുള്ള ഷോയിലെ പ്രകടനങ്ങൾ മോഹൻലാലിലും മതിപ്പ് ഉളവാക്കിയിരുന്നു. പക്ഷേ അത് മുന്നോട്ട് കൊണ്ടു പോകാൻ ജുനൈസിന് സാധിച്ചില്ല. അനാവശ്യമായ ചിന്തകളും ഓവർ ആയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളും ജുനൈസ് എന്ന മത്സരാർത്ഥിയെ വല്ലാതെ ബാധിച്ചു. അതായത് 'അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീണ' അവസ്ഥ.

Latest Videos

undefined

സാഗർ- ജുനൈസ് കൂട്ടുകെട്ടും സെറീനയും

എല്ലാ ബിഗ് ബോസ് സീസണുകളിലും സൗഹൃദം പ്രധാനപ്പെട്ട ഘടകമാണ്. പ്രേക്ഷകരിൽ ശ്രദ്ധപിടിച്ചു പറ്റാനുള്ള ഒരു പ്രധാനവഴിയാണ് ഇത്. മുൻ സീസണുകളിലെ പോലെ ഈ സീസണിലും ആദ്യം ഉണ്ടായൊരു കൂട്ടുകെട്ട് ആണ് സാഗർ- ജുനൈസ് കോമ്പോ.  മികച്ച കോമ്പോ ആയിരുന്ന ഈ ഗ്യാങ്ങിന്റെ ഏറ്റവും വലിയ പ്രശ്നം അതിര് കടന്ന ചിന്തകൾ ആയിരുന്നു. ഇല്ലാത്ത കാര്യങ്ങൾ പോലും ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇത് ജുനൈസിന് നെഗറ്റീവ് ആയി തന്നെ ബാധിച്ചു. ഒരുവേളയിൽ നിലനിൽപ്പിന് വേണ്ടി സാഗറിനെ മുൻനിർത്തി ജുനൈസ് കളിച്ചിരുന്നുവെന്ന് വേണമെങ്കിലും പറയാം. ഇത്തരത്തിൽ ഉയർത്തി കൊണ്ടുവരുന്ന കണ്ടന്റുകൾ എല്ലാം അഖിൽ മാരാരും സംഘവും പൊട്ടിച്ച് കയ്യിൽ കൊടുക്കാറാണ് പതിവ്. എന്തിനേറെ പുറത്ത് ട്രോളുകളിലും ഈ കൂട്ടുകെട്ട് ഇടംനേടി. എന്നാൽ ഷോയിലെ എന്റർടെയ്ൻമെന്റ് ഫാക്ടറുകളിൽ ഒന്നുകൂടിയായിരുന്നു ഈ കോമ്പോ എന്ന് നിസംശയം പറയാം. 

ഇവരുടെ ഇടയിൽ സെറീന വന്നതോടെയാണ് സൗഹൃദത്തിൽ വിള്ളലുകൾ വീണത്. ജുനൈസിനും സാഗറിനും സെറീനയോടുള്ള പ്രത്യേക താല്പര്യം തന്നെ ആയിരുന്നു അതിന് കാരണം. സെറീന വരുന്നതിന് മുൻപ് സാഗറും ജുനൈസും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയെല്ലാം കുറച്ച് കഴിയുമ്പോൾ പറഞ്ഞ് തീർക്കും. എന്നാൽ സെറീന വന്നതോടെ കാര്യങ്ങൾ കൈവിട്ടു. കിട്ടുന്ന അവസരങ്ങളിൽ സാഗർ ജുനൈസിനെ എതിർക്കാൻ തുടങ്ങി. 

ഗെയിമിൽ അറിഞ്ഞോ അറിയാതെയോ സെറീനയ്ക്ക് വേണ്ടി ജുനൈസിനെ പുറത്താക്കാൻ നോക്കുകയും ചെയ്തു. മറ്റുള്ളവരുടെ മുന്നിൽ ജുനൈസിനെ സാ​ഗർ തള്ളിപ്പറഞ്ഞു. ഉറ്റ സുഹൃത്ത് തള്ളി പറഞ്ഞത് ജുനൈസിന് താങ്ങാനായിരുന്നില്ലെന്ന് വ്യക്തമാണ്. അന്ന് വല്ലാത്ത മനോവിഷമത്തിൽ ഇരുന്ന ജുനൈസ് പ്രേക്ഷകരുടെ മനസിൽ ഇടംനേടി തുടങ്ങി.

അന്ന് പ്രേക്ഷകർ ജുനൈസിനെ കുറിച്ച് പറഞ്ഞത്

  • ആര്‍മാര്‍ത്ഥ സുഹൃത്ത് ചതിക്കുന്നത് നേരിട്ട് കാണുന്നതിന്റെ ഹൃദയ വേദന അത് അനുഭവിച്ചവർക്കെ മനസ്സിലാകൂ.
  • പുറത്ത് വലിയ സപ്പോർട്ട് ഉണ്ട് എന്ന് കരുതി കളിക്കുന്ന സാഗറിന് ജുനൈസിനെ തള്ളി പറയാൻ സെക്കന്റുകൾ മതിയായിരുന്നു.
  • ആരും കൂട്ട് ചേർക്കാനില്ലാതിരുന്ന സാഗറിനെ ചേർത്ത് പിടിച്ച് അവന് വേണ്ടി വാദിച്ചവനാണ് ജുനൈസ്. എന്നിട്ടും അവനെ തള്ളി പറഞ്ഞു.

ഈ കാരണങ്ങൾ കൊണ്ടുതന്നെ ഒരു സിമ്പതി ഇമേജ് ജുനൈസിന് അന്ന് മുതൽ കിട്ടിയിരുന്നു. ഈ സമയത്ത് ജുനൈസ് സ്ക്രീനിൽ നിന്നും ഒന്നൗട്ട് ആയെങ്കിലും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് ഇടയായി. ഇത് ജുനൈസിന് ഗുണം ചെയ്യുകയും ചെയ്തു.

നിലപാടുകൾ ഉറക്കെ പറഞ്ഞ ജുനൈസ്

ബിഗ് ബോസ് സീസൺ അഞ്ചിൽ ആദ്യം മുതൽ അവസാനം വരെ തന്റെ നിലപാടുകളും ശരികളും ഉറക്കെ പറയുന്ന ആളാണ് ജുനൈസ്. പ്രത്യേകിച്ച് ശോഭ വിശ്വനാഥ് കഴിഞ്ഞാൽ അഖിൽ മാരാരുടെ ചില പ്രവണതകൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്ന മത്സരാർത്ഥി. മുണ്ട് പൊക്കൽ വിഷയത്തിലടക്കം തന്റെ നിലപാട് ഉറക്കെ പറഞ്ഞിരുന്നു ജുനൈസ്. ഇത് വീടിനകത്തെ ചിലരിൽ പോസിറ്റീവും നെഗറ്റീവും ആയതുപോലെ പുറത്തും അങ്ങനെ തന്നെ പ്രകടമായി.

കോടതി ടാസ്കിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ജുനൈസിന് സാധിച്ചിരുന്നു. എന്നാൽ, സോ കോൾഡ് പുരോഗമന വാദം പറയുന്ന ജുനൈസിനെതിരെ റെനീഷ നിന്നത് ഹൈലൈറ്റ് ആയിട്ടുള്ളൊരു കാര്യം ആയിരുന്നു. റെനീഷയെ മോഡേൺ കുലസ്ത്രീ എന്നും മാരാരിനെ കെയർ ഏട്ടൻ എന്നും വിളിച്ച് കളിയാക്കുന്ന ജുനൈസ് തന്നെ, സാഗർ സെറീനയോട് സംസാരിക്കുമ്പോൾ പോസസീവ്നെസ് ഉണ്ടാകുന്നു എന്ന് പറഞ്ഞത് ചർച്ചയായി.

കളിയാക്കലുകളിൽ പ്രധാനവേഷം ! അബദ്ധങ്ങൾ

ഷോ തുടങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ ട്രോളുകൾക്കും കളിയാക്കലുകൾക്കും ജുനൈസ് പാത്രമായിട്ടുണ്ട്. പ്രത്യേകിച്ച് വിഷ്ണു- മാരാർ കൂട്ടുകെട്ടിന്റെ. പലപ്പോഴും കുത്തിനോവിക്കുന്ന തരത്തിലാണ് ഇത്തരം കളിയാക്കലുകൾ ജുനൈസിന് നേരെ വരാറുള്ളത്. അഖിൽ മാരാർ പലപ്പോഴും കള്ളൻ എന്ന് ജുനൈസിനെ വിളിക്കുമായിരുന്നു. ഒരുകാര്യത്തിൽ ഉറച്ച് നിൽക്കാത്തതിനും നിലപാടുകൾ മാറ്റിപറയുന്നതും കൊണ്ടായിരുന്നു അത്. ഇത് പുറത്തും ചർച്ചയായിരുന്നു. വിഷ്ണുവിന്റെ 'ആക്കിച്ചിരി' കണ്ടിരിക്കുന്ന പ്രേക്ഷകരിലും അരോചകം ആയിട്ടുണ്ട്. ഇത്തരം പരിഹാസങ്ങൾക്ക് എതിരെ ശക്തമായി ജുനൈസ് പ്രതികരിക്കാറുമുണ്ട്. 

മാണിക്യക്കല്ല് എന്ന വീക്കിലി ടാസ്കിൽ ഉൾപ്പടെ മറ്റുള്ളവരുടെ പരിഹാസത്തിന് ജുനൈസ് ഇരയായി. ഈ പരിഹാസങ്ങൾ ഒരുപക്ഷേ ജുനൈസിൽ വേദന ഉണ്ടാക്കിയേക്കാം. എന്നാൽ അതൊന്നും പുറത്തു കാണിക്കാതെ ജുനൈസ് ഗെയിം തുടരും. അത് ജുനൈസിന്റെ പോസിറ്റീവ് ആയിട്ടുള്ള ആറ്റിട്യൂഡുകളിൽ ഒന്നാണ്.

ജുനൈസിന്റെ പിഴവുകൾ

ഓവർ തിങ്കിം​ഗ് ആണ് ജുനൈസിന്റെ ഏറ്റവും വലിയ നെഗറ്റീവ്. ആവശ്യമില്ലാത്ത ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ച് കാട്ടുന്ന പ്രകൃതം. ഇത്തരത്തിൽ ചിന്തിച്ച് കൂട്ടികൊണ്ട് വരുന്ന കാര്യങ്ങൾ മാരാരും ഗ്യാങും മുളയിലെ തന്നെ നുള്ളിക്കളയും. പലതും ചിലപ്പോൾ ഗൗരവമായ വിഷയങ്ങളാകും. പക്ഷേ അത് മറ്റുള്ളവർക്ക് മുന്നിൽ കൊണ്ടുവന്ന് അവതരിപ്പിച്ച് ഫലിപ്പിക്കാൻ, പിടിച്ചുനിൽക്കാൻ ജുനൈസിന് സാധിച്ചിട്ടില്ല. വേണമെങ്കിൽ അതിനുള്ള അവസരം വമ്പൻന്മാർ എന്ന് വിശേഷിപ്പിക്കുന്നവർ കൊടുത്തിട്ടില്ലെന്ന് തന്നെ പറയാം. ജുനൈസ് എന്തെങ്കിലും പറഞ്ഞ് വരുമ്പോൾ തന്നെ അതിന് ചെവി കൊടുക്കാതിരിക്കുക, ഇല്ലെങ്കിൽ വിഷയത്തെ വ്യതിചലിച്ച് വിടുകയൊക്കെ ചെയ്യും. അതൊരുപക്ഷേ അറിഞ്ഞോ അറിയാതയോ ആകാം. തങ്ങളായിട്ട് ജുനൈസിന് സ്ക്രീൻ സ്പെയ്സ് ഉണ്ടാക്കി കൊടുക്കേണ്ടെന്ന് ഒരുപക്ഷേ അവർ ചിന്തിച്ചിരിക്കാം.

ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും പ്രതികരിക്കുക എന്നതാണ് ജുനൈസിന്റെ മറ്റൊരു രീതി. പലപ്പോഴും വെറുതെ ആരോപണങ്ങൾ ഉന്നയിക്കും. അതാരെങ്കിലും ചോദ്യം ചെയ്താൽ കുടുങ്ങുകയും ചെയ്യും. ചില വാക്കുകൾ ആവശ്യമില്ലാതെ ഉപയോ​ഗിക്കും. അതിൽ വസ്തുതയുണ്ടോ എന്ന് ചിന്തിക്കില്ല. പകരം ആദ്യ കാഴ്ചയിലെ കാര്യം വച്ച് തർക്കം തുടങ്ങും. ഇതൊക്കെ വലിയ നെ​ഗറ്റീവ് ആയാണ് ജുനൈസിന് ഭവിച്ചിരിക്കുന്നത്. 

മാനേജറായി വന്ന് കസറിയ ജുനൈസ്

ഈ സീസണിൽ മുൻ ബി​ഗ് ബോസ് മത്സരാർത്ഥികൾ ചലഞ്ചേഴ്സ് ആയി വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോട്ടൽ ടാസ്കിൽ ആയിരുന്നു ഇത്. ആദ്യദിനം മാനേജർ എന്ന സ്ഥാനം ജുനൈസിന് ലഭിച്ചതോടെയാണ്, ജുനൈസിന്റെ കാലിബർ എത്രത്തോളം ആണെന്ന് പ്രേക്ഷകരും സഹമത്സരാർത്ഥികളും മനസിലാക്കിയത്. കർക്കശക്കാരനായ മനേജർ എന്ന വേഷത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ച് ജുനൈസ് കയ്യടി നേടി. പക്ഷേ അധികാരം ലഭിച്ചതോടെ കളിമാറ്റിയ ജുനൈസ്, ടാസ്ക് മുതലെടുത്തെന്നും തോന്നാതില്ല. തന്റെ ഉള്ളിൽ മറ്റുള്ളവരോടുണ്ടായിരുന്ന വെറുപ്പ് 'മാനേജർ ജുനൈസി'ൽ പ്രകടമായിരുന്നു. അതുപക്ഷേ ഏതാനും ചിലർക്ക് മാത്രമെ മനസിലായിട്ടുള്ളൂ എന്നതും വ്യക്തം. 

ഇതിനിടയിൽ ജുനൈസ് മാനേജർ ആയത് മാരാർക്കും സംഘത്തിനും ഇഷ്ടമായില്ലെന്നത് ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് എത്രത്തോളം മോശമാക്കാൻ പറ്റുമോ അത്രത്തോളം മോശമാക്കാൻ വിഷ്ണു ശ്രമിച്ചത്. എന്നാൽ ഇതിലൊന്നും വീഴാത്ത ജുനൈസ് അതിഥികളുടെ പ്രീതിയും നേടി. വിഷ്ണുവിന്‍റെ ഒറ്റപ്പെടല്‍ നമ്പറൊക്കെ കാറ്റിൽ പറത്തിയതും പുതിയ മാനേജർ അഖിൽ ആണെന്ന് പറഞ്ഞ് പറ്റിച്ചതുമൊക്കെ ജനൈസിന്റെ ഏറെ രസകരമായ നിമിഷങ്ങൾ ആയിരുന്നു. പരിഹാസകഥാപാത്രം ആയിരുന്ന ജുനൈസ് മാനേജർ ആയപ്പോൾ ആരും വകവയ്ക്കാത്തതും ജുനൈസിന് സിമ്പതി നേടി കൊടുത്തൊരു കാര്യമാണ്. അതായത്, പ്രേക്ഷകരിലടക്കം ആദ്യമുണ്ടായിരുന്ന പരിഹാസം സിമ്പതി ആയി മാറുക ആയിരുന്നു എന്ന് അർത്ഥം. 

ജുനൈസ് നാദിറ കോമ്പോ

ഈ സീസണിൽ ടോം ആൻഡ് ജെറി കോമ്പോയാണ് ശോഭയും അഖിൽ മാരാരും. ഇരുവരും തമ്മിലുള്ള തർക്കങ്ങളും പരസ്പരമുള്ള വിമർശനങ്ങളും തമാശകളും കാണാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ്. ഈ കോമ്പോയെ പോലെ അത്ര എന്റർടെയ്മെന്റ് വാല്യൂ ഇല്ലങ്കിലും ജുനൈസും നാദിറയും തമ്മിലൊരു ബോണ്ടിം​ഗ് ഉണ്ട്. ഇരുവരും തമ്മിൽ വലിയ വിമർശനങ്ങളും ട്രോളുകളും നടക്കാറുണ്ട്. ഒരുപക്ഷേ ജുനൈസിന് തഗ്ഗിലൂടെ മറുപടി കൊടുക്കുന്ന മറ്റൊരാൾ ബിബി ഹൗസിൽ ഇല്ലെന്നതാണ് വസ്തുത.

വലിയ തർക്കങ്ങളും ഇവർ തമ്മിൽ ഉണ്ടാകാറുണ്ടെങ്കിലും കുറച്ച് കഴിയുമ്പോൾ കോമ്പ്രമൈസ് ആകും(സാ​ഗറിനോടുള്ള നാദിറയുടെ പ്രണയം വിഷയം ഉദാഹരണം). ഇതൊടൊപ്പം തന്നെ ശോഭയും ജുനൈസിന് വലിയ സപ്പോർട്ട് ആണ്. അത് തന്റെ കാര്യങ്ങൾ നിറവേറ്റാൻ ആണെങ്കിൽ പോലും. ലാസ്റ്റ് ക്യാപ്റ്റന്റെ അധികാരം ഉപയോ​ഗിച്ചുള്ള നോമിനേഷൻ പ്രക്രിയയിൽ നിന്നുതന്നെ അത് വ്യക്തമാണ്. 

ജുനൈസിനെ തള്ളിയ മാരാർ !

ശാരീരികമായി സഹമത്സരാർത്ഥിയെ ഉപദ്രവിച്ചതിന്റെ പേരിൽ പലരും ബി​ഗ് ബോസ് ഷോ വിട്ട് പോയിട്ടുണ്ട്. റോബിൻ രാധാക‍ൃഷ്ണൻ ആയിരുന്നു അതിൽ അവസാനത്തേത്. ഒരുഘട്ടത്തിൽ തന്നെ ഫിസിക്കൽ അസോൾട്ട് നടത്തിയെന്ന് ആരോപിച്ച് മാരാരെ പുറത്താക്കാൻ ജുനൈസ് ശ്രമിച്ചിരുന്നു. ഹോട്ടൽ ടാസ്കിനിടയിൽ എത്ര ടിപ്പാണ് ഓരോരുത്തര്‍ക്കും കിട്ടിയത് എന്ന് വെളിപ്പെടുത്തുന്നതിനിടെ ഉണ്ടായ തർക്കത്തിൽ, ജുനൈസിനെ അഖില്‍ തോള്‍ കൊണ്ട് തള്ളി. ഇതാണ് ജുനൈസ് ആയുധമായി എടുത്തത്. ഇക്കാര്യം വച്ച് ജുനൈസ് വീടിനുള്ളിലൊരു ഭൂകമ്പം തന്നെ സൃഷ്ടിച്ചിരുന്നു. അതായത് മാരാരെ പുറത്താക്കാനുള്ള പതിനെട്ട് അടവും എടുത്തെന്ന് വ്യക്തം. പക്ഷേ അതിഥിയായി എത്തിയ റിയാസ് സലിം ഇത് ഫിസിക്കൽ അസോൾട്ട് അല്ലെന്ന് പറഞ്ഞതോടെ, ജുനൈസിന്റെ ​ഗെയിം പാളി. നിലവിലും അഖിലിനെ എങ്ങനെയെങ്കിലും പുറത്താക്കണം എന്ന ലക്ഷ്യത്തോടെയാണ് ജുനൈസ് നീങ്ങുന്നതെന്ന് പറയേണ്ടതില്ലല്ലോ ?. 

റിനോഷിന്റെ ​ഗെയിം തിരിച്ചറിയുമോ ? 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ സേഫ് ​ഗെയിം കളിച്ച് മുന്നോട്ട് പോകുന്ന ആളായിരുന്നു റിനോഷ്. എന്നാൽ 'കൂൾ ബ്രോ വിഷയം' ആണെന്ന് ഊട്ടി ഉറപ്പിക്കുന്ന കാര്യങ്ങളാണ് ബിബി ഹൗസിൽ അടുത്തിടെ നടക്കുന്നത്. റിനോഷ് തന്റെ അമ്പ് അഖിലിനെതിരെ ഉതിർക്കാൻ തുടങ്ങിയതു മുതൽ റിനോഷ്- മിഥുൻ ​കൂട്ടുകെട്ടിലേക്ക് ജുനൈസ് എത്തിയിട്ടുണ്ട്. അഖിൽ മാരാർ ഉൾപ്പടെയുള്ളവർ തെറിപറയുമ്പോഴും മറ്റും കത്തിക്കയറുന്ന ജുനൈസ് പക്ഷേ, റിനോഷ് തെറിവിളിക്കുകയും മൈക്ക് വലിച്ചൂരി എറിയുകയും ചെയ്തപ്പോൾ, അബന്ധം പറ്റിയതാണെന്ന് പറഞ്ഞ് ന്യായീകരിക്കുക ആണ് ചെയ്തത്. ഇതിലൂടെ തന്നെ ജുനൈസിന്റെ ഡബിൾ സ്റ്റാൻഡ് അല്ലെങ്കിൽ റിനോഷ് എത്രത്തോം ആണ് ജുനൈസിനെ സ്വാധീനിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. 

അതായത്, നിലവിൽ ജുനൈസിനെ വച്ച് വമ്പന്മാർക്കെതിരെ ഒളിയമ്പ് എയ്യുകയാണ് റിനോഷ് ചെയ്യുന്നതെന്നാണ് തോന്നുന്നത്. അക്കാര്യം സെറീന തന്നെ തുറന്ന് പറഞ്ഞതുമാണ്. റിനോഷ് തന്നെ ഉപയോ​ഗിക്കുക ആണെന്ന് ജുനൈസിന് മനസിലായിട്ടും ഇല്ല. അതാണ്, താൻ സീക്രട്ട് റൂമിൽ ഇരുന്ന് കണ്ട കാര്യം പറഞ്ഞിട്ടും, "നീ പറഞ്ഞതൊക്കെ ഞാൻ റിനോഷിനോട് പറഞ്ഞോട്ടെ" എന്ന് ജുനൈസ് സെറീനയോട് ചോദിച്ചത്. 

സെറീനയ്ക്ക് ഇപ്പോൾ ജുനൈസിനോട് സോഫ്റ്റ് കോർണർ ഉണ്ട്. അത് സീക്രട്ട് റൂമിൽ ഇരുന്നപ്പോൾ, ജുനൈസ് സങ്കടപ്പെട്ടിരുന്നത് കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ റിനോഷ് വിഷയത്തിൽ ജുനൈസിനെ സെറീനയ്ക്ക് സേവും ചെയ്യണം. പക്ഷേ അത് ജുനൈസ് തിരിച്ചറിയുമോ എന്ന കാര്യത്തിൽ സംശയമാണ്. 

ഇനി എന്ത് ?

ബി​ഗ് ബോസ് സീസൺ അഞ്ച് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ടിക്കറ്റ് ടു ഫിനാലെയിലേക്ക് ഷോ കടന്ന് കഴിഞ്ഞു. ഇതിനിടെ ബിബി ഹൗസിലെ ഏറ്റവും അവസാനത്തെ ക്യാപ്റ്റൻ എന്ന പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജുനൈസ്. ജുനൈസ് ക്യാപ്റ്റനായപ്പോൾ ഹോട്ടൽ ടാസ്കിലെ മാനേജരെ ഓർമ്മ വരുന്നു എന്നാണ് അഖിൽ മാരാർ പറ‍ഞ്ഞത്. ഇത് തന്നെയാണ് ഭൂരിഭാ​ഗം പ്രേക്ഷകർക്കും തോന്നിയത്. 

അതായത്, ടാസ്കിലെ പോലെ കർക്കശക്കാരനായ ക്യാപ്റ്റനാകുമോ എന്നതാണ് സംശയം. അങ്ങനെ വന്നാൽ, ബിബി ഹൗസ് ഒന്നടങ്കം ജുനൈസിനെതിരെ തിരിയും. എന്നാൽ, ശോഭയെ പോലുള്ള ചിലരുടെ സപ്പോർട്ടും ലഭിക്കും. അധികാരത്തിൽ എത്തിയാൽ തനിക്ക് കസറാൻ സാധിക്കുമെന്ന് ജുനൈസ് തെളിയിച്ചിട്ടുള്ളത് കൊണ്ടുതന്നെ, ക്യാപ്റ്റനായി ജുനൈസിന് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ടിക്കറ്റ് ടു ഫിനാലെ ആണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്റെ ക്യാപ്റ്റൻസിയിൽ എത്രത്തോളം ഇൻവോൾവ് ആകാൻ ജുനൈസിന് സാധിക്കും എന്നതും ചോദ്യ ചിഹ്നമാണ്. 

നോമിനേഷനിലേ ബുദ്ധിയോ അബദ്ധമോ ?

ഇത്തവണ പത്തിൽ ഏഴ് പേരും നോമിനേഷനിൽ വന്നിട്ടുണ്ട്. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, ശോഭ, സെറീന എന്നിവരാണ് ആദ്യ വോട്ടിൽ നോമിനേഷനിൽ വന്നത്. ശേഷം ക്യാപ്റ്റന്റെ(ജുനൈസ്)പ്രത്യേക അധികാരം വച്ച് നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച ഒരാളെ ഇടംപിടിക്കാത്ത ഒരാളുമായി വച്ചുമാറാന്‍ സാധിക്കും. ഇതിൽ അഖിൽ മാരാരെ നോമിനേഷനിൽ ആക്കി ശോഭയെ ജുനൈസ് സേഫ് ആക്കുക ആണ് ചെയ്തത്. ഇത് പുറത്ത് വലിയ ചർച്ച ആയി. സേഫ് ​ഗെയിം കളിക്കുന്ന മിഥുൻ, റിനോഷ് എന്നിവരെ സേഫ് ആക്കിയതിനെതിരെ ആയിരുന്നു വിമർശം. വീണ്ടും നോമിനേഷനിൽ വന്നതോടെ അഖിലിന് വീണ്ടും ഫാൻ ബേസ് കൂടും എന്ന കാര്യം ജുനൈസിന് മനസിലായതും ഇല്ല. 

എന്നാൽ സുഹൃത്തുക്കളായ ഷിജു, വിഷ്ണു, അഖിൽ എന്നിവർ ഇത്തവണ നോമിനേഷനിൽ ഉണ്ട്. അഖിൽ ഉള്ളത് കൊണ്ട് തന്നെ ഷിജുവിന് വോട്ട് കുറയാൻ സാധ്യതയേറെയാണ്. അഖിൽ ഇല്ലായിരുന്നുവെങ്കിൽ ആ വോട്ട് ഷിജുവിന് കിട്ടുമായിരുന്നു. എന്നാൽ മൂന്ന് പേരെയും മനഃപൂർവ്വം നോമിനേഷനിൽ ഇട്ട് ഷിജുവിനെ പുറത്താക്കാനുള്ള കളിയാണോ ജുനൈസ് കളിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഷിജു പുറത്തായാൽ അഖിലിന് വലിയ തിരിച്ചടി ആകും. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനും സാധിക്കില്ല. കാരണം ഷോ തുടങ്ങിയത് മുതൽ ജുനൈസിന് അഖിലിനോട് കലിപ്പാണ്. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ നോമിനേഷനിൽ മാരാരെ ഇട്ടതാകാനും സാധ്യതയുണ്ട്. 

ജുനൈസ് ​ഗെയിം മാറ്റുമോ ? 

എന്തായാലും ജുനൈസിന്റെ ​ഗെയിമിൽ വ്യത്യാസം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം ഇനി അറിയാൻ സാധിക്കും.  സെറീന റിനോഷിന്റെ കളി വ്യക്തമായി തന്നെ ജുനൈസിനോട് പറഞ്ഞ് കൊടുക്കുന്നുണ്ട്. ഇത് ജുനൈസ് എങ്ങനെ എടുക്കും, റിനോഷിനോട് ഇക്കാര്യം ചോദിക്കുമോ ? അതോ നിലവിലെ രീതിയിൽ കളി തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള ​​ഗെയിം പ്ലാനുകളും മാറ്റങ്ങളും. 

എന്തായാലും ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങിയത് മുതൽ നോട്ടബിൾ ആയിട്ടുള്ള മത്സരാർത്ഥി ആയിരുന്നു ജുനൈസ്. ആദ്യമൊക്കെ ഒരു ഒഴുക്കൻ മട്ടായിരുന്നുവെങ്കിലും സാ​ഗറുമായുള്ള അകൽച്ച ജുനൈസ് എന്ന ​ഗെയിമറിന് വളരെ ​ഗുണം ചെയ്തുവെന്ന് തോന്നുന്നു. സാ​ഗർ വിഷയം വന്നപ്പോൾ ഒരു ദിവസം ഫെയ്ഡ് ഔട്ടായ ജുനൈസ് പിന്നീട് ഒരു ഒന്നൊന്നര വരവാണ് നടത്തിയത്. പുതിയൊരു ജുനൈസിനെ ആണ് ശേഷം കാണാൻ സാധിച്ചത് എന്ന് വ്യക്തം. ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയെന്ന് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഒരുപോലെ പറഞ്ഞു. 

നിലവിൽ റിനോഷ്- മിഥുൻ- ജുനൈസ് എന്നിവരാണ് ​ഗ്യാങ്. മറ്റുള്ളവരെല്ലാം അഖിൽ മാരാർ ​​ഗ്രൂപ്പിനോട് ചായ്വ് കാണിക്കുന്നുണ്ട്. ഇത് റിനോഷിനും കൂട്ടർക്കും ​ഗുണമാണ്. കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നവരെക്കാളും പ്രേക്ഷക ശ്രദ്ധ, കുറച്ച് പേരുള്ള ​ഗ്യാങ്ങിലേക്ക് പോകും. അതിവർക്ക് പോസിറ്റീവ് ആണ്. എന്തായാലും ജുനൈസ് ക്യാപ്റ്റൻസിയിൽ തിളങ്ങുമോ എന്നും റിനോഷിന്റെ കളി മനസിലാക്കുമോ എന്നും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

 ബിഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള അഭിമുഖം..

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

click me!