സീസണിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആണ് ജുനൈസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉടനീളം എതിര്‍പക്ഷത്ത് നിന്നിരുന്ന മത്സരാര്‍ഥികളായിരുന്നു അഖില്‍ മാരാരും ജുനൈസ് വി പിയും. ചിന്തയിലും അഭിപ്രായങ്ങളിലുമൊക്കെ വ്യത്യസ്തതകള്‍ ഉള്ളവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമായി ഉണ്ടാവുകയായിരുന്നു. അഖിലിന് കപ്പ് കിട്ടില്ലെന്ന് ജുനൈസ് ഹൌസില്‍ വച്ച് പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഖില്‍ കപ്പ് ഉയര്‍ത്തിയ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം ഷോയെക്കുറിച്ചും അവിടുത്തെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും പ്രതികരിക്കുകയാണ് ജുനൈസ്. ബിഗ് ബോസിലെ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നതാണെന്ന് പറയുന്നു ജുനൈസ്. ജനവിധിയെ ബഹുമാനിക്കുന്നുവെന്നും. ബിഹൈന്‍ഡ്‍വുഡ്സിനോടാണ് ജുനൈസിന്‍റെ പ്രതികരണം
ജുനൈസ് പറയുന്നു
undefined
ഞാന്‍ ഒരിക്കല്‍ അഖില്‍ മാരാരോട് പറഞ്ഞിരുന്നു നിങ്ങള്‍ വിന്നര്‍ ആവില്ലെന്ന്. അത് വച്ചിട്ടുള്ള കമന്‍റുകളാണ് ഇപ്പോള്‍ നോക്കുമ്പോള്‍ എന്‍റെ ഇന്‍സ്റ്റഗ്രാം നിറയെ. അത് ഒരു ഗെയിം ഷോ ആണ്. അതിനുള്ളില്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളുള്ള മനുഷ്യന്മാര്‍ വരും. കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. അത് കഴിഞ്ഞാല്‍ അത് കഴിഞ്ഞു. ആ വാതിലിനപ്പുറത്ത് എല്ലാം കളഞ്ഞിട്ടാണ് വരുന്നത്. അവിടെ ഉണ്ടായിരുന്ന ഒരു മനുഷ്യന്മാരോടും പകയോ ശത്രുതയോ ഒന്നുമില്ല. എല്ലാവരോടും സ്നേഹം മാത്രമാണ്. കുറേപ്പേര് സൈബര്‍ ബുള്ളീയിംഗും കുറേ നെഗറ്റീവ് കമന്‍റും ഒക്കെ ഇടുന്നുണ്ട്. അവര്‍ക്ക് ഇടാം. അവരോട് ഒന്നും പറയാനില്ല. കാരണം ഞങ്ങള്‍ അങ്ങനെയൊക്കെ ഉണ്ടായിരുന്നു, ശരിയാണ്. ഗെയിം അവസാനിച്ചു. കഥ അവസാനിച്ചു. കപ്പും കൊണ്ടുപോയി. എല്ലാം കഴിഞ്ഞു. ഇതൊരു ഷോ മാത്രമാണ്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പ് ഇല്ല. അഖില്‍ മാരാര്‍ ബ്രില്യന്‍റ് ആയിട്ടുള്ള ഒരു ഗെയിമര്‍ ആണ്. ഇത്രയും വലിയൊരു ഷോയില്‍ ഇത്രയും ജനകീയ പിന്തുണയോടെ ജയിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. ഉറപ്പായും അതിനെ ബഹുമാനിക്കുന്നു.
ALSO READ : കിരീടത്തേക്കാള്‍ ഞെട്ടിച്ച രണ്ടാം സ്ഥാനം; ശോഭയെയും ജുനൈസിനെയും മറികടന്ന് റെനീഷ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ