വാപ്പ ആശുപത്രിയിൽ, 'എന്റെ കയ്യീന്ന് പോയി,തെറ്റായിട്ടാണ് പുറത്ത് പോകുന്നത്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ

By Web Team  |  First Published Mar 21, 2024, 5:35 PM IST

ഞാൻ എന്ത് തെറ്റ് ചെയ്തു. എനിക്ക് ഒന്നും മനസിലാകുന്നില്ല. നമ്മൾ തെറ്റായി ചെയ്തോ. അതോ ഇവിടെ ഉള്ള മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞോ എന്ന് ജാസ്മിൻ ചോദിക്കുന്നുണ്ട്. 


ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ജനശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാസഫർ. എന്നാൽ നല്ല രീതിയിൽ അല്ല എന്നതാണ് വാസ്തവം. മികച്ച ​ഗെയിമർ ആണ് ജാസ്മിൻ എങ്കിലും ​ഗബ്രിയുമായുള്ള അടുപ്പം വളരെ മോശം രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത്. ഇന്നിതാ ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണെന്ന് അറിയിച്ചിരിക്കുകയാണ് ബി​ഗ് ബോസ്. 

കൺഫെഷൻ റൂമിൽ വിളിച്ച ജാസ്മിനോട് എങ്ങനെയുണ്ട് വീട് എന്നാണ് ബി​ഗ് ബോസ് ചോദിച്ചത്. കുഴപ്പമില്ലാതെ പോകുന്നു എന്ന് പറയുന്നുണ്ട് ജാസ്മിൻ. ഒറ്റയ്ക്ക് കളിക്കാൻ വേണ്ടിയല്ലേ വന്നത് എന്നും ചോദിക്കുന്നുണ്ട് ബി​ഗ് ബോസ്. ഒറ്റക്കാണ് ബി​ഗ് ബോസ് കളിക്കുന്നത്. പിന്നെ നമുക്ക് ഒരാളടുത്ത് ഒരിത് കാണുമല്ലോ എന്നും ജാസ്മിൻ പറയുന്നു. ശേഷമാണ് ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണ്. സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അറിയിക്കുന്നത്.  

Latest Videos

ശേഷം കൺഫെഷൻ റൂമിൽ നിന്നും തിരികെ എത്തിയ ജാസ്മിൻ വളരെ സൈലന്റ് ആയാണ് കാണപ്പെട്ടത്. "വാപ്പച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുവാ. വെള്ളിയാഴ്ച ഒപ്പറേഷനാണ്. ബ്ലോക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. അതാണ് സംസാരിച്ചത്" എന്ന് ജാസ്മിൻ മറ്റുള്ളവരോട് പറയുന്നുണ്ട്. ഒപ്പം നിന്ന മറ്റുള്ളവർ പോയപ്പോൾ ​ഗബ്രിയോട് ഇരിക്കാൻ പറയുന്നുണ്ട് ജാസ്മിൻ. എന്തൊക്കെയോ ടെൻഷൻ കൊണ്ട് ആകെ മൂഡ് ഔട്ട് ആയിരുന്നു ജാസ്മിൻ. എന്തുപറ്റിയെന്ന് ​ഗബ്രി ചോദിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. 

"​ഗബ്രി അത്തയ്ക്ക് ഇപ്പോ ഒരു ഒപ്പറേഷൻ എന്ന് പറയുമ്പോൾ, പെട്ടെന്ന് എന്തോ പറ്റിയിട്ടാണ്. എനിക്ക് അറിയാൻ പാടില്ല. ഇതിനകത്ത് നടന്ന കാര്യങ്ങൾ കണ്ടിട്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു"വെന്ന് ജാസ്മിൻ പയുന്നുണ്ട്. ശേഷം പൊട്ടി പൊട്ടി കരയുന്നുമുണ്ട് ജാസ്മിൻ. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് ഇവിടെന്ന് പോകണമെന്നും ജാസ്മിൻ പറഞ്ഞു. 

​ഗബ്രി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ജാസ്മിൻ കൂൾ ആകുന്നില്ല. "ഞാൻ ഒരു തെറ്റും ചെയ്യുന്നില്ല എന്നാണ് മൈന്റിൽ. എനിക്ക് ഇമോഷണൽ സപ്പോർട്ട് ആണ് നീ. അത് തെറ്റായിട്ടാകും പുറത്ത് പോകുന്നത്. ഒരു പക്ഷേ എന്റെ ഓവർ ചിന്ത ആകാം. നമുക്കിത് കുറയ്ക്കണം. ഞാൻ ക്വിറ്റ് ചെയ്യട്ടെ. എനിക്ക് ഇനി ഇവിടെ പറ്റുമെന്ന് തോന്നുന്നില്ലെ"ന്നും നിയന്ത്രണം വിട്ട് ജാസ്മിൻ സംസാരിക്കുന്നുണ്ട്. 

ശേഷം സൈക്കോളജിസ്റ്റിന്റെ സപ്പോർട്ട് വേണമെന്ന് ജാസ്മിൻ ബി​ഗ് ബോസിനോട് പറയുന്നുണ്ട്. "എന്റെ സങ്കടം ആരോട് പറയണമെന്ന് അറിയില്ല. ഞാൻ ഒന്നും ചെയ്തില്ലെടാ. അത്തയ്ക്ക് ഞാൻ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എനിക്കിവിടെ പറ്റുന്നില്ല. കോൺഫിഡൻസ് മൊത്തം പോകുന്നു. ഞാൻ ജീവിക്കുന്നത് എന്റെ വീട്ടുകാർക്ക് വേണ്ടിയാണ്. അത് പോയാൽ പിന്നെ ഞാൻ ഇല്ല. അതെന്റെ കയ്യിൽ നിന്നും പോകരുത്. എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല. എനിക്ക് ആരെയും ഫേയ്സ് ചെയ്യാൻ വയ്യ. എന്റെ കയ്യീന്ന് പോയിരിക്കാ. എനിക്ക് വീട്ടിൽ പോയാ മതി. ഇനി എനിക്ക് കളിക്കാൻ പറ്റില്ല. എന്റെ എല്ലാം പോയി. വിശ്വാസം, കോൺഫിഡൻസ്, ധൈര്യം എല്ലാം" പോയെന്നും ​ഗബ്രിയോട് ജാസ്മിൻ പറയുന്നുണ്ട്. 

'സത്യഭാമട്ടീച്ചറേ കൂടിപ്പോയി,വെറുപ്പിന്റെ വേദന ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവൻ മണി കരഞ്ഞു പറഞ്ഞിട്ടുണ്ട്'

"ഞാൻ എന്ത് തെറ്റ് ചെയ്തു. എനിക്ക് ഒന്നും മനസിലാകുന്നില്ല. നമ്മൾ തെറ്റായി ചെയ്തോ. അതോ ഇവിടെ ഉള്ള മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞോ" എന്ന് ജാസ്മിൻ ചോദിക്കുമ്പോൾ, "കെട്ടിപിടിച്ച് ഇരിക്കുന്നതും അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും തെറ്റാണെങ്കിൽ നമ്മൾ ചെയ്തതും തെറ്റാണ്" എന്നാണ് ​ഗബ്രി പറയുന്നത്. അങ്ങനെ തോന്നുന്നവര്‍ക്ക് മാത്രം. എനിക്കത് തെറ്റായി തോന്നുന്നില്ലെന്നും ഗബ്രി പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!