റോബിനെ വീട്ടിൽ നിന്നും പുറത്താക്കിയതിൽ ഷോയ്ക്ക് പുറത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. റോബിനെ തിരികെ കൊണ്ടുവരണമെന്നാണ് റോബിൻ ഫാൻസിന്റെ ആവശ്യം.
ബിഗ് ബോസ് സീസൺ(Bigg Boss ) നാലിലെ ശക്തമായ മത്സരാർത്ഥിയാണ് ഡോ. റോബിൻ. ഷോയ്ക്ക് പുറത്തുള്ള റോബിന്റെ ഫാൻ ബേയ്സും വളരെ വലുതാണ്. നിലവിൽ റോബിനുമായി ബന്ധപ്പെട്ട വൻ സംഭവ വികാസങ്ങളാണ് ഷോയിൽ നടക്കുന്നത്. ബിഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്കിൽ റിയാസിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ സീക്രട്ട് റൂമിലാണ് റോബിൻ ഇപ്പോഴുള്ളത്. റോബിനെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നിമയ ലംഘനത്തിന്റെ പേരിൽ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയത്. "ഇന്നിവിടെ നടന്ന അക്രമ സംഭവങ്ങൾ ബിഗ് ബോസ് ഹൗസിന്റെ നിയമങ്ങൾക്ക് ചേർന്നതല്ല. പലതവണ മോഹൻലാലിൽ നിന്നും ബിഗ് ബോസിൽ നിന്നും വാണിംഗ് ലഭിച്ചിട്ടും വീടിനുള്ളിലുള്ളവരെയോ പ്രേക്ഷകരെയോ മാനിക്കാതെ ആവർത്തിച്ചു ചെയ്യുന്ന പ്രവർത്തികൾ മൂലം റോബിൻ ഈ വീട്ടിലെ അവസ്ഥക്ക് അനുയോജ്യനല്ലെന്നും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തിൽ ശ്രദ്ധപുലർത്തുന്ന വ്യക്തിയല്ലെന്നും മനസ്സിലാക്കുന്നു. സഹമത്സരാർത്ഥിയെ കായികമായി കയ്യേറ്റം ചെയ്യുന്നത് ഇവിടെ ശിക്ഷാർഹമായ കാര്യമാണ്", എന്ന് പറഞ്ഞ ബിഗ് ബോസ് റോബിനോട് ബാഗ് പാക്ക് ചെയ്ത് സ്റ്റോർ റൂമിൽ വച്ച ശേഷം കൺഫക്ഷൻ റൂമിൽ വരാൻ നിർദ്ദേശിക്കുക ആയിരുന്നു.
ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് റോബിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. വീടിന്റെ മുന്നിൽ നിന്നും താങ്ക്യൂ ബിഗ് ബോസ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന റോബിനെയും പ്രേക്ഷകർ കണ്ടു. റോബിനോട് അങ്ങോട്ട് ചെന്ന് യാത്രപറയുന്ന ജാസ്മിനെയും കഴിഞ്ഞ എപ്പിസോഡിൽ കാണാം. "റോബിൻ , നീ അടുത്തു വരുമ്പോൾ നീയായി കളിച്ച് കാണാൻ ഒരാഗ്രഹം ഉണ്ട്. എന്തെന്ന് വച്ചാൽ എവിടെയോ എപ്പഴോ... എനിക്കറിയാം ഓവറായ ഡ്രാമയും സ്ക്രീൻ സ്പേയ്സിനും വേണ്ടിയുള്ള കാര്യങ്ങളാണെന്ന്. പക്ഷേ റോബിൻ റോബിനായിട്ട് കളിക്കാൻ അവസരം ഉണ്ട്", എന്നാണ് ജാസ്മിൻ പറഞ്ഞത്. പുറത്തിറങ്ങുമ്പോൾ കാണണം എന്നായിരുന്നു റോബിൻ ഇതിന് മറുപടിയായി നൽകിയത്.
Bigg Boss 4 : സീക്രട്ട് റൂമില്‍ റോബിന്‍; ബിഗ് ബോസിന്‍റെ അന്തിമ തീരുമാനം കാത്ത് പ്രേക്ഷകര്‍
അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റാരുമായും യാതൊരു ബന്ധവും ഇല്ലാതെ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റി നിർത്തുകയാണെന്നാണ് കൺഫഷൻ മുറിയിലെത്തിയ റോബിനോട് ബിഗ് ബോസ് പറഞ്ഞത്. പിന്നാലെ റോബിൻ സീക്രട്ട് റൂമിലേക്ക് പോകുകയും ചെയ്തു. ജാസ്മിൻ ഹിറ്റ് അടിച്ചതും ബിഗ് ബോസ് വീടിന്റെ നിയമങ്ങൾക്ക് എതിരാണെന്ന് പറഞ്ഞ ബിഗ് ബോസ് വാണിംഗ് കൊടുക്കുകയും ചെയ്തു.
റോബിനെ വീട്ടിൽ നിന്നും പുറത്താക്കിയതിൽ ഷോയ്ക്ക് പുറത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. റോബിനെ തിരികെ കൊണ്ടുവരണമെന്നാണ് റോബിൻ ഫാൻസിന്റെ ആവശ്യം. എന്നാൽ റോബിനെ ഇനി ബിഗ് ബോസ് വീടിനകത്ത് കൊണ്ടുവരരുതെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗവും രംഗത്തുണ്ട്. കഴിഞ്ഞ സീസണിലെ രജിത്തുമായി റോബിനെ കമ്പയർ ചെയ്ത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന പോസ്റ്റുകൾ. എന്തായാലും റോബിൻ ബിഗ് ബോസിന് അകത്തെക്കോ പുറത്തേക്കോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Bigg Boss: 'ബിഗ് ബോസ് സാമ്രാജ്യ'ത്തില്‍ കയ്യാങ്കളി; ഡോ.റോബിന്‍ പുറത്തേക്ക്