റോൺസൺ ക്യാപ്റ്റന്റെ അധികാരം വച്ച് നവീനെ സേവ് ചെയ്തപോലെ ആരെയാകും ദിൽഷ സേവ് ചെയ്യുന്നതെന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഡോ. റോബിൻ എന്നായിരുന്നു ദിൽഷയുടെ മറുപടി.
ബിഗ് ബോസ് വീട്ടിൽ(Bigg Boss S) ഇത്തവണ ആദ്യം പോരിലെത്തിയത് ഡോ. റോബിനും ജാസ്മിനുമാണ്. ഷോയിലെ ആദ്യത്തെ വീക്കിലി ടാസ്ക് മുതൽ തുടങ്ങിയ ഇരുവരുടെയും തർക്കം ഇരുപത്തൊമ്പതാം എപ്പിസോഡിലും തുടരുകയാണ്. ഇന്ന് മോഹൻലാൽ വന്ന വീക്കഡ് എപ്പിസോഡായിരുന്നു. മോഹൻലാൽ വന്ന എപ്പിസോഡിലും ഡോ. റോബിനെ വിടാതെ പിന്തുടരുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്.
റോൺസൺ ക്യാപ്റ്റന്റെ അധികാരം വച്ച് നവീനെ സേവ് ചെയ്തപോലെ ആരെയാകും ദിൽഷ സേവ് ചെയ്യുന്നതെന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഡോ. റോബിൻ എന്നായിരുന്നു ദിൽഷയുടെ മറുപടി. പിന്നാലെയാണ് ജാസ്മിൻ പ്രതികരണവുമായി രംഗത്തെത്തിയത്. റോബിൻ ആന സംഭവമാണെന്ന് എനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ജാസ്മിൻ തുടങ്ങിയത്.
"99.9 ശതമാനവും മോശം മത്സരമാണ് റോബിന്‍ ഇവിടെ കാഴ്ചവയ്ക്കുന്നത്. എങ്ങനെ കട്ടെടുക്കാം, മോഷ്ടിക്കാം എന്ന് മാത്രമാണ് ലക്ഷ്യം. ഇന്റിവിജ്യൽ ടാസ്ക്കിൽ വെറും തോൽവിയാണ് റോബിൻ. അയാൾ വലിയ സംഭവമാണെന്ന് പറയുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്", എന്നാണ് ജാസ്മിൻ പറഞ്ഞത്. പിന്നാലെ ദിൽഷയും സംസാരിക്കാൻ എഴുന്നേറ്റു. പാവ ഗെയിമിലാണ് ഇപ്പോഴും ജാസ്മിൻ നിൽക്കുന്നതെന്നും ആ രീതിയിലാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്നും ദിൽഷ പറയുന്നു. എന്നാല്‍ ദില്‍ഷ പറഞ്ഞത് തെറ്റാണെന്നും ഒരാളോട് വിരോധം ഉണ്ടെങ്കില്‍ അത് താന്‍ അവരോട് കാണിക്കുമെന്നും മറച്ച് വച്ച് പുറമെ ചിരിക്കാന്‍ അറിയില്ലെന്നും ജാസ്മിന്‍ പറയുകയും ചെയ്തു.
താക്കീതുമായി മോഹൻലാൽ
മോശം വർത്തമാനം പറഞ്ഞവർക്ക് താക്കീതുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. വീക്കൻഡ് എപ്പിസോഡായ ഇന്നാണ് മത്സരാർത്ഥകൾക്ക് മുന്നറിയിപ്പുമായി മോഹൻലാൽ എത്തിയത്. ആരേയും പേരെടുത്ത് പറയുന്നില്ല എന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. "ഞാൻ പേരെടുത്ത് പറയുന്നില്ല. ഒരിക്കൽ കൂടി താക്കീത് നൽകുകയാണ്. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ സഭ്യമായി ഉപയോഗിക്കണം. കാരണം പ്രേക്ഷകരിൽ നിന്നും ഒരുപാട് എഴുത്തുകളും മെയിലുകളും ഞങ്ങൾക്ക് വരും. നമുക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. നമ്മുടെ വീടുകളിലും അങ്ങനെയാണോ. ഇതൊരു വീടാണ്. ഈ ഷോ ഒരുപാട് പേർ കാണുന്നുണ്ട്. അതുകൊണ്ട് ഇനി ഞാൻ ഇക്കാര്യം പറയില്ല. പ്രവർത്തിക്കുകയെ ഉള്ളൂ. വാക്കുകൾ പറയുന്നത് സൂക്ഷിക്കുക. ബാക്കി എന്ത് വേണമെങ്കിലും ആയിക്കോട്ടെ. വീട്ടിലിരിക്കുന്നവരെ പറയുക മോശം വാക്കുകളിൽ സംസാരിക്കുക. ഇതെന്റെ താക്കീതാണ്. സ്നേഹപൂർവ്വമായ ഒരു വാണിംഗ്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകള്‍.