ഷോയിലെ ആദ്യത്തെ വീക്കിലി ടാസ്ക് മുതൽ തുടങ്ങിയ ഇരുവരുടെയും തർക്കം ആറാം എപ്പിസോഡിലും തുടരുകയാണ്.
ബിഗ് ബോസ് വീട്ടിൽ ഇത്തവണ ആദ്യം പോരിലെത്തിയത് ഡോ. റോബിനും ജാസ്മിനുമാണ്. ഷോയിലെ ആദ്യത്തെ വീക്കിലി ടാസ്ക് മുതൽ തുടങ്ങിയ ഇരുവരുടെയും തർക്കം ആറാം എപ്പിസോഡിലും തുടരുകയാണ്. ഇന്ന് ഷോ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ റോബിനോട് തർക്കിക്കുന്ന ജാസ്മിനെയാണ് കാണാൻ സാധിച്ചത്. ജാസ്മിനായിരുന്നു തർക്കത്തിന് വഴിതെളിച്ചത്.
കൂട്ടത്തിലുള്ള ഒരുത്തനെ ചതിച്ചിട്ടാണെങ്കിലും എന്തും നേടാമെന്ന പോസറ്റീവായ മോട്ടിവേഷനാണോ നിങ്ങൾ കൊടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ഡോ. റോബിനോട് ജാസ്മിൻ ചോദിക്കുന്നു. ഗെയിമിൽ കളിക്കുന്നത് വേറെയാണെന്നും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയെന്ന് കരുതരുതെന്നുമാണ് റോബിൻ ഇതിന് മറുപടി നൽകിയത്. എന്റെ ഗെയിം ആ രീതിയിൽ കളിച്ചുവെന്ന് വിചാരിച്ച് ഞാൻ അങ്ങനെ ആകണമെന്നില്ലല്ലോ. ഗെയിമിനെ ഗെയിമായി കാണണമെന്നും ഡോക്ടർ പറയുന്നു.
എന്നാൽ താൻ ഷോയിൽ നിന്ന് പുറത്തുപോകും എന്നു കരുതുക. അന്ന് താങ്കൾക്കിട്ട് ഒന്ന് പൊട്ടിച്ച് പോകുവാന്ന് കരുതുക. എന്ന് തുടങ്ങുന്ന സമയത്ത് തന്നെ അത് റൂളിന് എതിരാണെന്ന് റോബിൻ പറയുന്നുണ്ട്. താങ്കളെ തല്ലിയ ശേഷം സംഭവിക്കാവുന്ന പ്രധാന കാര്യം എന്താണ് എന്നെ പുറത്താക്കും, ഇത് പറയുന്നത് തല്ലുമെന്ന് പറയാനല്ല എന്റെ ക്യാരക്ടർ പറയാനാണെന്നും ജാസ്മിൻ റോബിനോട് പറയുന്നു. എന്റെ ദേഹത്ത് തൊടാനുള്ള ഒരു അവകാശവും നിനക്കില്ലെന്ന് റോബിൻ പറയുന്നു.
പെരുങ്കള്ളനാണോ ഡോക്ടര്‍, സമ്മര്‍ദ്ദത്തിലായി റോബിന്‍
ക്യാപ്റ്റനറിയാതെ മുറിയില്‍ കയറിയ റോബിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജാസ്മിനും നിമിഷയും ഉന്നയിച്ചത്. ഡോക്ടറ്‍ റോബിന് ലക്ഷ്വറി പോയിന്‍റ് ഒന്നും പ്രധാനമല്ല, വ്യക്തിപരമായ ഗെയിമിന് വേണ്ടി നഷ്ടപ്പെടുത്തിയത് 500 പോയിന്‍റുകളാണെന്ന് നിമിഷ തുറന്നടിച്ചു. പച്ചക്കള്ളമല്ലാതെ റോബിന്‍റെ വായില്‍ നിന്നും ഒന്നും വരില്ലെന്നും നിമിഷ. ക്ഷമ പറഞ്ഞതിന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നുമില്ല, ഇപ്പോ സത്യം പറഞ്ഞില്ലെങ്കില്‍ ആഴ്ച അവസാനം ലാല്‍ സാറ് വരുമ്പോ അത് പുറത്തിട്ടേനെ എന്നും ലക്ഷ്മി പറയുന്നു. പിന്നാലെ പാവ എടുത്തതിനെ ചൊല്ലി ജാസ്മിനും റോബിനും തമ്മില്‍ ഏറ്റുമുട്ടി. അത്യാഗ്രഹം കൊണ്ട് ഞാനത് എടുത്താതണെന്ന് അങ്ങ് പറഞ്ഞാ മതി എന്ന് ജാസ്മിന്‍ പറഞ്ഞതോടെ, അത് പറയാന്‍ മനസില്ലെന്ന് പറഞ്ഞ് ഡോക്ടും പൊട്ടിത്തെറിച്ചു.
മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യാസപ്പെട്ട 17 പേര്‍ മാറ്റുരയ്ക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അത് ആദ്യ നാല് എപ്പിസോഡുകളോടെ വ്യക്തമായി കഴിഞ്ഞു. വീക്കിലി ടാസ്ക്കിലെ പാവകളിലൂടെ ഓരോ മത്സരാര്‍ത്ഥിയും തങ്ങളുടെ എതിരാളികളെ തിരിച്ചറിഞ്ഞുതുടങ്ങി.