ഫാഷന്‍, ബ്യൂട്ടിടിപ്പുകള്‍,വൈറല്‍ റീല്‍സുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. ഒരു അഭിമുഖത്തില്‍ താന്‍ സോഷ്യല്‍ മീഡിയ ആരംഭിച്ചത് ജാസ്മിന്‍ വിവരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. ഒരു ഇന്‍ഫ്ലൂവെന്‍സര്‍ എന്ന നിലയില്‍ ജാസ്മിന്‍ തന്‍റെ കഴിവുകള്‍ ഗംഭീരമായി തന്നെ തെളിയിച്ചിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍. 1.15 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമിലും ഉണ്ട്.
ഫാഷന്‍, ബ്യൂട്ടിടിപ്പുകള്‍,വൈറല്‍ റീല്‍സുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. ഒരു അഭിമുഖത്തില്‍ താന്‍ സോഷ്യല്‍ മീഡിയ ആരംഭിച്ചത് ജാസ്മിന്‍ വിവരിക്കുന്നുണ്ട്.
കൊറോണക്കാലത്താണ് ഇന്‍സ്റ്റഗ്രാം തുടങ്ങുന്നത്. വാപ്പയുടെ ചിന്താഗതയില്‍ ഫോട്ടോയെടുക്കുന്നതും ഒരുങ്ങുന്നതുമൊക്കെ മോശം കാര്യമാണ്. ഇടുങ്ങിയ ചിന്താഗതിയുള്ള ഗ്രാമമാണ് തന്റേത്. ഫോട്ടോയെടുക്കുന്നതും ഒരുങ്ങി നടക്കുന്നതുമൊക്കെ കണ്ടാല്‍ ഇവള്‍ പോക്കാണെന്ന മട്ടിലായിരുന്നു സംസാരിക്കുക. ഒരു കമ്മല്‍ ഇട്ടതിന് വാപ്പയോട് കുറ്റം പറഞ്ഞിട്ടുണ്ടെന്നും അത് കേട്ട് വന്ന് വാപ്പ തന്നെ വഴക്കു പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. എന്തായാലും ഇത്തരം ജീവിത പ്രതിസന്ധികള്‍ എല്ലാം തന്നെ ജാസ്മിന്‍ ഗംഭീരമായി മറികടന്നിട്ടുണ്ട്.
താന്‍ കുട്ടിക്കാലത്ത് അടക്കം അനുഭവിച്ച പ്രയാസങ്ങള്‍ ജാസ്മിന്‍ തുറന്നു പറയുന്നുണ്ട്.ചെറുപ്പത്തില്‍ അനിയന്‍ ജനിച്ച് കുറച്ചുകാലം വരെ കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നു. വളരെ ചെറിയൊരു ഷെഡ്ഡിലായിരുന്നു താമസിച്ചിരുന്നത്. ചാണകം മെഴുകിയ തറയായിരുന്നുവെന്നും ജാസ്മിന്‍ ജാഫര്‍ പറയുന്നു.
പിന്നീട് പിതാവ് മീന്‍ കച്ചവടത്തിലൂടെയാണ് തങ്ങളെ ചെറുപ്പത്തില്‍ പൊറ്റിയതെന്നും. ഒരുഘട്ടത്തില്‍ 50 ലക്ഷം വരെ കടം വന്നുവെന്നും ജാസ്മിന്‍ ഓര്‍ക്കുന്നു.രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കടക്കാരുടെ വിളി കേട്ടു കൊണ്ടായിരുന്നുവെന്നും ജാസ്മിന്‍ ഓര്‍ക്കുന്നുണ്ട്. ആ സമയത്താണ് താന്‍ കഷ്ടപ്പാട് എന്താണെന്ന് പഠിക്കുന്നതെന്നാണ് താരം പറയുന്നത്.
തന്റെ ഡിഗ്രി പഠന കാലഘട്ടം സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. അത്ത ഗള്‍ഫില്‍ പോയെങ്കിലും ജോലി ഇല്ലാതെയാവുകയും കഷ്ടപ്പെടുകയും ചെയ്തു. ഈ സമയത്ത് താന്‍ പട്ടിണി എന്താണെന്ന് അറിഞ്ഞു. കുറച്ച് ചോറും ഒരു ഉണക്കമീനും മൂന്ന് പേര്‍ പങ്കിട്ട് കഴിക്കുമായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.
ജീവിതാനുഭവത്തിന്‍റെ തീച്ചുളയില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ സോഷ്യല്‍ മീഡിയ ചിറകിലേറി പറന്നുവന്നയാളാണ് ജാസ്മിന്‍ ജാഫര്‍. ബിഗ്ബോസ് മലയാളം സീസണ്‍ 6 ന്‍റെ വേദിയിലെ തീപാറും പോരാട്ടത്തില്‍ തീക്കാറ്റായി മാറാനുള്ള കരുത്ത് ഈ ഇന്‍ഫ്ലുവെന്‍സര്‍ക്കുണ്ടെന്ന് കരുതാം.
undefined
യാത്രകളുടെ ഊര്‍ജ്ജവുമായി നിഷാന ബിഗ് ബോസിലേക്ക്; സീസണ്‍ 5 ലെ കോമണര്‍മാരില്‍ ഒരാള്‍
റൈഡിംഗ് ആവേശം ബിഗ് ബോസ് ഷോയിലും, രസ്‍മിൻ ഭായിയെത്തി