ആത്മപരിശോധനയ്ക്കും സ്വയം മനസ് തുറക്കാനും മത്സരാർത്ഥികൾക്ക് അവസരമൊരുക്കുന്ന ടാസ്ക്.
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി രണ്ടാഴ്ചയിൽ താഴെ മാത്രമാണ് ബാക്കി ഉള്ളത്. മണി ബോക്സുമായി സായ് കൃഷ്ണ പോയതിന് പിന്നാലെ ഇനി ഒൻപത് മത്സരാർത്ഥികളാണ് ഷോയിൽ ബാക്കി ഉള്ളത്. ഇവരിൽ ആരൊക്കെയാകും വരും ദിവസങ്ങൾ പുറത്താകുകയെന്നും ആരാകും വിജയ കിരീടം ചൂടുക എന്നതും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ആദ്യമെല്ലാം വലിയ വിമർശനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നതെങ്കിലും അടുത്തകാലത്ത് പ്രേക്ഷ പ്രീയവും ജാസ്മിന് നേടാൻ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആത്മപരിശോധനയ്ക്കും സ്വയം മനസ് തുറക്കാനും മത്സരാർത്ഥികൾക്ക് അവസരമൊരുക്കുന്ന ടാസ്കിൽ ജാസ്മിൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്. താൻ ഒരുപാട് മാറിയെന്നും എല്ലാം തിരിച്ചുവരുമെന്നും ജാസ്മിൻ പറയുന്നു. പുറത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതെല്ലാം തരണം ചെയ്യണമെന്നും ജാസ്മിൻ സ്വയം പറയുന്നുണ്ട്.
ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ
ഒരുപാട് മാറി. പഴയ ചിന്നു ഒന്നുമല്ല. ചിരിയും കുട്ടിക്കളിയും ഒക്കെ പോയി. ധൈര്യമായി നിന്നപോലെ നിൽക്ക്. വേറെ ആരും ധൈര്യം തരാനില്ല. ആരും കാണത്തില്ല. എന്തൊക്കെ ആയിരുന്നു വന്ന് കയറിയപ്പോൾ..ഇപ്പോ മറിക്കും ഇപ്പോ മറിക്കും.. എപ്പോ മറിച്ച്..കുറേ ജീവിതാനുഭവം ഉണ്ട്. അപ്പോൾ ഇവിടെ വന്നാൽ ഇത് നിനക്ക് സിമ്പിൾ ആയിരിക്കുമെന്ന് നീ വിചാരിച്ചു. ഒന്നും നടന്നില്ലല്ലോ. അതിന്റെ ഇരട്ടി ഇവിടെ ഉണ്ടാക്കി. ഇനി ഇത് ഏത് കാലത്ത് തീർക്കും. കൺഫ്യൂഷൻസ് ഉണ്ടാകും. ഉറപ്പായും ഉണ്ടാകും. അതിന് പ്രതിവിധി ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അത് നീ തന്നെ ആലോചിച്ച് നീ തന്നെ കണ്ടുപിടിക്കണം. വേറെ ആരെങ്കിലും പറയുന്ന കാര്യങ്ങൾ തലയ്ക്കകത്ത് എടുത്താൽ നിനക്ക് നിന്റെ സൊല്യൂഷൻ കിട്ടത്തില്ല. നീ വരുത്തി വച്ചതാണ് എല്ലാം. നിന്റെ സംശയങ്ങളാണ്. എല്ലാവരും പറഞ്ഞ് തരുന്നത് അവരുവരുടെ കണ്ണിൽ കാണുന്ന ശരികളാണ്. എന്ത് പറഞ്ഞാലും എവിടെ എങ്കിലും ഒരു കുറ്റപ്പെടുത്തൽ ജാസ്മിന് കിട്ടും. അത് ഒരുപാട് ഉള്ളിലോട്ട് എടുക്കാതിരിക്കുക. നീ എന്തായിരുന്നു. നീ എങ്ങനെ ആണ് എന്നെല്ലാം നിനക്ക് അറിയാം. പണ്ട് എന്തായിരുന്നോ അതൊക്കെ തന്നെയാണ് ഇപ്പോഴും. വ്യത്യാസമായുള്ളത് നിന്റെ ചിരിയും കാര്യങ്ങളുമൊക്കെ പോയി മോളേ. അതെല്ലാം തിരിച്ചു കിട്ടും. എവിടെ കൊണ്ടിട്ടാലും നീ ഇനി ജീവിക്കും. സ്വതന്ത്രയായി. ആരെയും ആശ്രയിക്കാതെ നിൽക്കാൻ പഠിച്ചു. വിധി ഉണ്ടെങ്കിൽ നീ മുന്നോട്ട് പോകും. വിഷമിക്കാതെ സ്ട്രോങ് ആയിട്ട് നിൽക്ക്. എല്ലാവരും കാണും നിനക്ക്. നീ ആഗ്രഹിച്ച എല്ലാവരും കാണും. കൂടെ ഇല്ലാത്തവർ നിന്നെ അവർ സ്നേഹിച്ചിട്ടില്ല. അല്ലെങ്കിൽ മനസിലാക്കാൻ പറ്റിയിട്ടില്ല. അങ്ങനെ വിചാരിക്ക്. പുറത്ത് ഒരുപാട് പ്രശ്നങ്ങൾ നിനക്ക് ഉണ്ടാകും. വിട്ടേക്കണം. മുന്നോട്ടുള്ള കാര്യങ്ങൾ നേരിടാൻ നീ തയ്യാറാകണം. അതിൽ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക. ഒന്നുകിൽ ആരും നിന്നെ മനസിലാക്കുന്നില്ല. ഇല്ലെങ്കിൽ നീ ചെയ്യുന്നതെല്ലാം തെറ്റായത് കൊണ്ടാകാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..