ഏതൊക്കെ സൗഹൃദങ്ങൾ ഉണ്ടാകും തകരും ലവ് സ്ട്രാറ്റജികൾ വീണ്ടും മൊട്ടിടുമോ എന്നെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടനവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തിൽ എത്തിയിട്ട് അധികമായില്ലെങ്കിലും മലയാളികൾക്ക് ബിഗ് ബോസ് ഏറെ പ്രിയങ്കരമായി കഴിഞ്ഞു. നിലവിൽ ആറാം സീസൺ ആണ് മലയാളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. മാർച്ച് 10ന് ആരംഭിച്ച ഈ സീസൺ പതിനെട്ട് മത്സരാർത്ഥികളുമായി ജൈത്ര യാത്ര തുടരുകയാണ്. പ്രേക്ഷക പ്രശംസയോടെ ഷോ മുന്നേറുന്നതിനിടെ ലോഞ്ചിംഗ് എപ്പിസോഡിന്റെ റേറ്റിംഗ് പുറത്തുവരിയാണ് ഇപ്പോൾ.
ഒരു ലോഞ്ച് ഈവന്‍റിന് കിട്ടാവുന്ന ഏറ്റവും മികച്ച റേറ്റിംഗ് ആണ് ഇത്തവണ ബിഗ് ബോസ് സീസണ്‍ ആറിന് ലഭിച്ചിരിക്കുന്നത്. 12.5 ആണ് ടിവിആർ. ബിഗ് ബോസ് സീസൺ അഞ്ച് അവസാനിച്ചപ്പോൾ മുതൽ പുതിയ സീസണായി കാത്തിരിക്കുക ആയിരുന്നു പ്രേക്ഷകർ. അതിന് ലഭിച്ച ഏറ്റവും വലിയ സമ്മാനം തന്നെയാണ് ഈ റേറ്റിങ്ങും. വരും ദിവസങ്ങളിലും ഈ റേറ്റിംഗ് തുടരാനാണ് സാധ്യത. പ്രത്യേകിച്ച് വീക്കെൻഡ് എപ്പിസോഡുകൾക്ക്.
undefined
നിലവിൽ ബിഗ് ബോസ് മലയാളം സീസൺ 6 രണ്ടാം വാരത്തിന്റെ പകുതിയിൽ എത്തിനിൽക്കുകയാണ്. ഇതിനോടകം പലരും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞു. എന്നാൽ മറ്റു ചിലർ നെഗറ്റീവും നേടിയിട്ടുണ്ട്. നിലവിൽ പതിനെട്ട് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. രതീഷ് കുമാർ ആയിരുന്നു ഷോയിൽ നിന്നും എലിമിനേറ്റ് ആയ ആദ്യ വ്യക്തി.
വാപ്പ ആശുപത്രിയിൽ, 'എന്റെ കയ്യീന്ന് പോയി,തെറ്റായിട്ടാണ് പുറത്ത് പോകുന്നത്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
സംഭവ ബഹുലമായ കാര്യങ്ങളാണ് ഇപ്പോൾ ഷോയിൽ നടന്നു കൊണ്ടിരിക്കുന്നത്. എന്തിനും ഏതിനും വാശിയും തർക്കങ്ങളുമാണ് മത്സരാർത്ഥികളുടെ പ്രധാന വിനോദം. ഇത് മാറ്റിപ്പിടിക്കാൻ ഉള്ള ശ്രമങ്ങളും ബിഗ് ബോസ് വീട്ടിൽ നടക്കുന്നുണ്ട്. ഇതിനോടകം പല ഗ്രൂപ്പുകളും ഫോം ചെയ്ത് കഴിഞ്ഞു. ചിലർ ഒറ്റയ്ക്കും കളിക്കുന്നുണ്ട്. എന്നാൽ ഇതിൽ രണ്ടിലും പെടാതെ ഇപ്പോഴും ഷോ എന്താണ് എന്ന് പോലും മനസിലാകാത്ത കുറച്ചു പേരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരിൽ ചിലർ ആ ആഴ്ച പുറത്ത് പോകാനും ചാൻസ് ഏറെയാണ്. എന്തായാലും വരും നാളുകളിൽ ഏതൊക്കെ സൗഹൃദങ്ങൾ ഉണ്ടാകും തകരും ലവ് സ്ട്രാറ്റജികൾ വീണ്ടും മൊട്ടിടുമോ എന്നെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.