"ഗോപിക എന്നുള്ളത് നല്ല പേരല്ലേ? പലരും ഗോപികയെ അവിടെ കോമണര്‍ എന്നൊക്കെയാണ് പറയുന്നത്"
ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെ ആദ്യ കോമണര്‍ ആണ് ഗോപിക ഗോപി. എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ചാണ് ഗോപിക ബിഗ് ബോസ് 5 ലേക്ക് എത്തിയത്. പല രീതിയില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള 17 മത്സരാര്‍ഥികള്‍ക്കൊപ്പം ഗോപികയും കൂടി ചേരുന്നതാണ് ഇത്തവണത്തെ കണ്ടസ്റ്റന്‍റ് ലിസ്റ്റ്. എന്നാല്‍ ഈ കോമണര്‍ മത്സരാര്‍ഥിയെ ബിഗ് ബോസിലെ സഹ മത്സരാര്‍ഥികള്‍ പല തരത്തിലാണ് അഭിമുഖീകരിക്കുന്നത്. ചിലര്‍ ഗോപികയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ ഇവര്‍ ഒരു ഭീഷണിയായേക്കാമെന്നും കരുതുന്നുണ്ട്. പലരും കോമണര്‍ എന്നാണ് മറ്റുള്ളവരോട് ഗോപികയുടെ കാര്യം പറയുമ്പോള്‍ അവരെ സംബോധന ചെയ്യാറ്. എന്നാല്‍ അവരെ ഇനി കോമണര്‍ എന്ന് സംബോധന ചെയ്യേണ്ടതില്ലെന്ന് അവതാരകനായ മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ പറഞ്ഞു.
ഗോപിക എന്നുള്ളത് നല്ല പേരല്ലേ? പലരും ഗോപികയെ അവിടെ കോമണര്‍ എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ഗോപിക ഇവിടെ വരുന്നിടം വരെയായിരുന്നു കോമണര്‍. ഇപ്പോള്‍ അതിനകത്തുള്ള ഒരു സെലിബ്രിറ്റി തന്നെയാണ്. ഗോപികയെ ഗോപിക എന്നു തന്നെ വിളിക്കാം. ഗോപികയെ ഗോപിക എന്നു വിളിക്കാം. ഗോപീ എന്നു വിളിക്കാം. ഗോപൂ എന്ന് വിളിക്കാം. ഗോ എന്ന് വിളിക്കാം. പിന്നെ അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കാം, മോഹന്‍ലാല്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തു.
മൂവാറ്റുപുഴ സ്വദേശിനിയായ ഗോപിക അവിടെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ്. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചിരുന്നു. വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദി കിട്ടിയതില്‍. 100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്‍റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ, എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കും. മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉദ്ഘാടന വേദിയില്‍ ഗോപിക പറഞ്ഞിരുന്നു.
ALSO READ : വിഷ്‍ണുവിനോടുള്ള പൊസസീവ്‍നെസ് തുറന്നുപറഞ്ഞ് ദേവു; തന്‍റെ ഗെയിമിനെ ബാധിക്കുമെന്ന് വിഷ്‍ണു