ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ 'കോമണര്‍'; ഗോപിക ഗോപിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

By Web Team  |  First Published Mar 26, 2023, 10:46 PM IST

മൂവാറ്റുപുഴ സ്വദേശിയാണ് ഗോപിക


ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലേക്ക് ആദ്യ കോമണര്‍. ഈ സീസണിന്‍റെ പ്രത്യേകതയാണ് സെലിബ്രിറ്റി അല്ലാത്ത ഒരു മത്സരാര്‍ഥിയെന്ന് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരാവും അതെന്ന ആകാംക്ഷയിലായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍. ഉദ്ഘാടന എപ്പിസോഡില്‍ ഇതാ അതിനുള്ള ഉത്തരം അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ് പൊതുജനത്തിനിടയില്‍ നിന്നുള്ള ആ സവിശേഷ മത്സരാര്‍ഥി.

എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തില്‍ തെര‍ഞ്ഞെടുക്കപ്പെട്ടാണ് ഗോപിക ബിഗ് ബോസിലേക്ക് എത്തിയത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു. വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദി കിട്ടിയതില്‍. 100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്‍റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ, എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കും. മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപിക പറഞ്ഞു.

Latest Videos

undefined

പൊതുവെ അധികം സംസാരിക്കാത്ത ആളാണ് താനെങ്കിലും ആരെങ്കിലും ഇങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ അങ്ങോട്ടും പ്രതികരിക്കുമെന്നാണ് തന്‍റെ സ്വഭാവത്തെക്കുറിച്ച് ഗോപിക പറഞ്ഞത്. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനുമാണ് ഗോപികയ്ക്ക് വീട്ടില്‍ ഉള്ളത്. വലിയ പ്രോത്സാഹനമാണ് ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും നല്‍കിയതെന്ന് ഗോപിക പറയുന്നു. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെ ആദ്യ കോമണര്‍ മത്സരാര്‍ഥി എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

ALSO READ : 'തിങ്കളാഴ്ച നിശ്ചയ'ത്തിലെ മനീഷ ഇനി ബി​ഗ് ബോസില്‍; മത്സരം കടുപ്പിക്കാന്‍ ഐശ്വര്യ ലച്ചു

click me!