ബിഗ് ബോസില്‍ വച്ച് പറഞ്ഞ ആഗ്രഹം; പുറത്തായതിന്‍റെ പിറ്റേദിവസം യാഥാര്‍ഥ്യമാക്കി ഗബ്രി

By Web Team  |  First Published May 6, 2024, 11:34 AM IST

പുറത്തെത്തിയ ദിവസം ​ഗബ്രിയെ സംബന്ധിച്ച് സന്തോഷകരമായ ഒരു തുടക്കത്തിന്‍റേതുകൂടി ആയിരുന്നു


ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവസാനം നടന്ന എവിക്ഷന്‍ ഗബ്രി ജോസിന്‍റേത് ആയിരുന്നു. ശ്രദ്ധേയ മത്സരാര്‍ഥിയായിരുന്ന ഗബ്രിയുടെ എവിക്ഷന്‍ സഹമത്സരാര്‍ഥികളില്‍ ഞെട്ടലുണ്ടാക്കിയ ഒന്നാണ്. പുറത്താവല്‍ അപ്രതീക്ഷിതം ആയിരുന്നെങ്കിലും പുറത്തെത്തിയ ദിവസം ​ഗബ്രിയെ സംബന്ധിച്ച് സന്തോഷകരമായ ഒരു തുടക്കത്തിന്‍റേതുകൂടി ആയിരുന്നു. ഒരു ജിം ആരംഭിച്ചിരിക്കുകയാണ് ​ഗബ്രി. ജിം തുടങ്ങുന്ന കാര്യത്തെക്കുറിച്ച് ബി​ഗ് ബോസില്‍ വച്ച് ​ഗബ്രി പലപ്പോഴും പറഞ്ഞിരുന്നു. പ്രധാനമായും ട്രെയ്ലര്‍ ആയ ജിന്‍റോയോടുള്ള സംസാരങ്ങളിലാണ് ​ഗബ്രി ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇന്നലെയായിരുന്നു ജിമ്മിന്‍റെ ഉദ്ഘാടനം. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

​പുതിയ സംരംഭത്തെക്കുറിച്ച് ​ഗബ്രിയുടെ വാക്കുകള്‍ ഇങ്ങനെ- "ചെറിയൊരു സംരംഭമാണ് ഇത്. പപ്പയ്ക്ക് വയ്യാതിരുന്ന സമയത്ത് അദ്ദേഹം ജിമ്മില്‍ വര്‍ക്കൗട്ട് ആരംഭിച്ചിരുന്നു. ആ സമയത്ത് തോന്നിയ ഒരു കാര്യമാണ് സ്വന്തമായി ഒരു ജിം തുടങ്ങണം എന്നത്. വെറുതെ മെമ്പര്‍ഷിപ്പ് ഫീസ് കൊടുത്തിട്ട് പോകാതിരിക്കുന്നതിന് പകരം ബാക്കിയുള്ളവരും അവിടെ വന്ന് വര്‍ക്കൗട്ട് ചെയ്തോളും. നമുക്കും ഇടയ്ക്ക് വന്ന് ചെയ്യാമല്ലോ എന്ന് തോന്നി. ഞാന്‍ പുറത്തായി എത്തിയ ദിവസം തന്നെ ഈ ഉദ്ഘാടനം സംഭവിച്ചത് ആകസ്മികമാണ്. അവര്‍ ഉദ്ഘാടനത്തിനായി ഇതേ ദിവസം നേരത്തേ പ്ലാന്‍ ചെയ്ത് വച്ചിരുന്നതാണ്. ജിന്‍റോ ചേട്ടന്‍ വരുമ്പോള്‍ ഒരു ദിവസം തീര്‍ച്ചയായും കൊണ്ടുവരണം", ചോദ്യത്തിന് മറുപടിയായി ​ഗബ്രി പറഞ്ഞു.

Latest Videos

ഒന്‍പത് പേര്‍ ഇടംപിടിച്ചിരുന്ന ജംബോ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് ​ഗബ്രി പുറത്തായത്. കഴിഞ്ഞ വാരം അതിഥിയായി എത്തിയ രതീഷ് കുമാര്‍ കൂടി പോയതോടെ ബി​ഗ് ബോസ് ഹൗസില്‍ നിലവില്‍ 15 പേരാണ് അവശേഷിക്കുന്നത്. ഈ വാരത്തിലെ നോമിനേഷന്‍ ഇന്ന് നടക്കും. 

ALSO READ : സിംഹത്തിനൊപ്പം ചാക്കോച്ചനും സുരാജും; 'ഗ്‍ര്‍ര്‍ര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!