Bigg Boss : വേഷപ്പകർച്ചയിൽ നിറഞ്ഞാടി മത്സരാർത്ഥികൾ, പോരടിച്ച് ലക്ഷ്മിയും ബ്ലെസ്ലിയും

By Web Team  |  First Published Jun 22, 2022, 10:10 PM IST

വിക്കീലി ടാസ്ക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മത്സരാർത്ഥികളുടെ വേഷ പകർച്ചയോടൊപ്പം മറ്റ് ചില രസകരമായ പ്രവർത്തികൾ കൂടി ചേർക്കപ്പെടുന്നതാണ്.


ബി​ഗ് ബോസിൽ(Bigg Boss) ഏവരും കാത്തിരിക്കുന്ന സെ​ഗ്മെന്റാണ് വീക്കിലി ടാസ്ക്. ഓരോ ആഴ്ചയും ഏറെ രസകരവും കൗതുകകരവുമായ ടാസ്ക്കുകളാണ് ബി​ഗ് ബോസ് നൽകാറ്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ ആഴ്ചയിലെയും ക്യാപ്റ്റനെയും നോമിനേഷനിൽ പോകേണ്ടവരെയും ലക്ഷ്വറി ബജറ്റും തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വാശിയോടെ ആണ് മത്സരാർത്ഥികൾ വീക്കിലി ടാസ്ക്കുകൾ ചെയ്യുക. ഈ ആഴ്ച ബി​ഗ് ബോസ് ഷോയിലെ അവസാനത്തെ വീക്കിലി ടാസ്ക് ആണ് നടക്കുന്നത്. ആൾമാറാട്ടം എന്നാണ് ടാസ്ക്കിന്റെ പേര്. ഓരോ മത്സരാർത്ഥിയും മറ്റൊരാളായി പരകാശപ്രവേശനം നടത്തുകയാണ് ടാസ്കിലൂടെ. 

വിക്കീലി ടാസ്ക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മത്സരാർത്ഥികളുടെ വേഷ പകർച്ചയോടൊപ്പം മറ്റ് ചില രസകരമായ പ്രവർത്തികൾ കൂടി ചേർക്കപ്പെടുന്നതാണ്. ഫ്രീസ്, റിലീസ്, ഫാസ്റ്റ്, ഫോർവേർഡ്, റിവൈൻഡ്, സ്ലോ മോഷൻ, സ്റ്റോപ് സ്ലോ മോഷൻ, ലൂപ്, സ്റ്റോപ് ലൂപ് എന്നീ നിർദ്ദേശങ്ങൾ ബി​ഗ് ബോസ് നൽകുമ്പോൾ അതനുസരിച്ച് മത്സരാർത്ഥികൾ പെരുമാറണം എന്നായിരുന്നു നിർദ്ദേശം. പിന്നാലെ ഏറെ രസകരമായ ടാസ്ക് ആണ് ഷോയിൽ നടന്നത്. 

Latest Videos

Bigg Boss : 'ലക്ഷ്മി പ്രിയ ക്ലവർ ​ഗെയിമർ, ഞാനിനി ഒരു കൂട്ടിനും ഇല്ല': സൂരജിനോട് ധന്യ

ആള്‍മാറാട്ടം ടാസ്‍കില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ മാറ്റി മറ്റൊരു വ്യക്തിയെ അവതരിപ്പിക്കാനുള്ള അവസരവും മത്സരാര്‍ഥികള്‍ക്കുണ്ട്. എന്നാല്‍ അത് ഓരോ ബസര്‍ മുഴങ്ങുമ്പോഴും ഒരാള്‍ക്ക് മാത്രമാണ്. ഇന്നിതാ ബസർ മുഴങ്ങിയപ്പോൾ ബ്ലെസ്ലിക്കാണ് ആ അവസരം ലഭിച്ചത്. സൂരജ് ആകണമെന്നായിരുന്നു ബ്ലെസ്ലി അറിയിച്ചത്. ദിൽഷ റോൺസൺ ആകുകയും ചെയ്തു. ദിൽഷയായുള്ള റോൺസന്റെ പരകായ പ്രവേശനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പിന്നാലെ കേട്ട ബസറിൽ റിയാസിനാണ് അവസരം ലഭിച്ചത്. ധന്യ ആകാനാണ് റിയാസ് ആ​ഗ്രഹം അറിയിച്ചത്. ശേഷം നടന്ന ടാസ്ക്കിനിടയിലാണ് വീക്കില ടാസ്ക്കിലെ പോയിന്റുകൾ ബി​ഗ് ബോസ് പറഞ്ഞത്. ദിൽഷ- 2,  ധന്യ- 1, ബ്ലെസ്ലി- 1, റിയാസ് -1 എന്നിങ്ങനെയാണ് പോയിന്റ് നില. ശേഷം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും പരസ്പരം മാര്‌‍ക്ക് നൽകാൻ ബി​ഗ് ബോസ് നിർദ്ദേശിക്കുകയും ചെയ്തു. ചർച്ചക്കിടയിൽ ബ്ലെസ്ലിയെ മോശമായാണ് ലക്ഷ്മി പ്രിയ അവതരിപ്പിച്ചതെന്നും തന്റെ നിലപാടുകളെ മാറ്റി പറഞ്ഞുവെന്നും ബ്ലെസ്ലി പറയുകയും ഇത് തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തു. ഒടുവിൽ ദിൽഷ, ധന്യ, റിയാസ് എന്നിവരാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വന്നത്. ഒടുവിൽ വീക്കിലി ടാസ്ക് ആവസാനിച്ചുവെന്ന് ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. മൂന്ന് പോയിന്റുകളുമായി ദിൽഷയാണ് മുന്നിൽ നിൽക്കുന്നത്. 

click me!