സോഷ്യൽ മീഡിയകളിലും റോബിൻ തരംഗം തന്നെയാണ്.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിലെ ശക്തമായ മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ അപ്രതീക്ഷിതമായാണ് റോബിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. റോബിൻ പുറത്തായിട്ടും ഡോക്ടറുമായി ബന്ധപ്പെട്ട സംസാരം ഷോയിൽ തിർന്നിട്ടില്ല എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയകളിലും റോബിൻ തരംഗം തന്നെയാണ്. ഈ അവസരത്തിൽ കിടിലം ഫിറോസ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
റോബിനൊപ്പമുള്ള വീഡിയോയാണ് കിടിലം ഫിറോസ് പങ്കുവച്ചിരിക്കുന്നത്. ഫിറോസിനും റോബിനുമൊപ്പം റംസാനും വീഡിയോയിൽ ഉണ്ട്. മൂവരും ഒരുമിച്ച് കാറിൽ പോകുന്നതും അതിന് ശേഷമുള്ള ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ബിഗ് ബോസിൽ നിന്നും വന്നതിന് പിന്നാലെ തന്റെ ആരാധകരെയും സുഹൃത്തുക്കളെയും കാണുന്ന റോബിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. നേരത്തെ സാബുവിനെയും റോബിൻ കണ്ടിരുന്നു. ബിബി ഹൗസിൽ നിന്നും പുറത്തിറങ്ങിയിട്ടും വീട്ടിലെ താരം റോബിൻ തന്നെയാണ്.
അതേസമയം, ബിഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഇപ്പോൾ ഷോയിൽ നടക്കുന്നത്. ഡയറക്ട് ആയി ഫൈനലിൽ എത്താനുള്ള ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക്കാണ് ഇപ്പോൾ ഷോയിൽ നടക്കുന്നത്. നിലവിലെ പോയിന്റ് നില അനുസരിച്ച് ദിൽഷയാണ് ടാസ്ക്കുകളിൽ മുന്നിൽ നിൽക്കുന്നത്. ആരാകും ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആകുകയെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും.
Read Also: Bigg Boss S 4 : റോബിൻ ഹീറോയെന്ന് ദിൽഷ; കോമാളിയാണെന്ന് റിയാസ്, വാക്കുതർക്കം