ട്വിസ്റ്റുകളും സര്‍പ്രൈസുകളും, ആരൊക്കെയായിരുന്നു ഒറിജിനൽസ് ? ബിഗ് ബോസ് 5 ബാക്കിയാക്കുന്നത്...

By Web TeamFirst Published Jul 2, 2023, 3:23 PM IST
Highlights

ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനിനോട് ഏറെക്കുറെ നീതി പുലർത്താൻ സീസണിനായി എന്നാണ് ഷോ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ തോന്നുന്നത്.

2023 മാർച്ച് 26. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തുടക്കമായി. പതിനെട്ട് മത്സരാർത്ഥികളുമായി തുടങ്ങിയ സീസൺ അവസാനിക്കുകയാണ്. റെനീഷ, ശോഭ, അഖിൽ മാരാർ, ഷിജു, ജുനൈസ് എന്നിവരിൽ വിജയ കിരീടത്തിലേക്ക് നടന്നെത്തുന്നത് ആരാണെന്നറിയാൻ ബാക്കിയുള്ളത് വെറും മിനിറ്റുകൾ മാത്രം. ഇനി തിരിച്ചുവരാൻ ഇടയില്ലാത്ത ആ ​ഗെയിം ചെയ്ഞ്ചിം​ഗ് മൊമന്റുകളും സർപ്രൈസുകളും ട്വിസ്റ്റുകളും നിറഞ്ഞ സീസൺ ഫൈവിലേക്ക് ഒരു തിരിഞ്ഞ് നോട്ടം. 

വലിയൊരു ഇമ്പാക്ട് ഉണ്ടാക്കിയ നാലാം സീസണിന് ശേഷം വന്നതുകൊണ്ടുതന്നെ പ്രതീക്ഷയുടെ അമിതഭാരം പേറേണ്ട ബാധ്യത തുടക്കം മുതൽ അഞ്ചാം സീസണിന് ഉണ്ടായിരുന്നു. പ്രേക്ഷകരുടെ വിലയിരുത്തലുകൾ അധികവും നാലാം സീസണുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ളതുമായിരുന്നു. 2023 മാർച്ച് 26 നാണ് അഞ്ചാം സീസന്റെ കർട്ടൻ ഉയരുന്നത്. ഒന്നാം ദിവസം വീട്ടിലേക്കെത്തിയത് 18 മത്സരാർത്ഥികൾ. പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള മുഖങ്ങളും അത്രയൊന്നും അറിയാത്ത മുഖങ്ങളുമെല്ലാം ഇത്തവണയുമുണ്ടായി. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി പ്രേക്ഷകർക്കിടയിൽനിന്ന് ഒരു കോമണർ കൂടി മത്സരാർത്ഥിയായി വീട്ടിലേക്കെത്തി. വർണ്ണാഭമായ തുടക്കത്തോടെ ബിഗ് ബോസ് വീട്ടിൽ ആ 18 പേരും തങ്ങളുടെ ജീവിതം ആരംഭിച്ചു. പിന്നീട് വൈൽഡ് കാർഡിൽ പല ഘട്ടങ്ങളിലായി മൂന്ന് മത്സരാർത്ഥികൾ കൂടി വീട്ടിലെത്തി.

Latest Videos

പതിവില്ലാത്ത പലതും പരീക്ഷിക്കപ്പെട്ട സീസൺ കൂടിയായിരുന്നു ഇത്. അതിൽ എടുത്ത് പറയേണ്ടതാണ് മുൻ സീസണുകളിലെ മത്സരാർത്ഥികളുടെ തിരിച്ചുവരവാണ്. മറ്റ് ഭാഷകളിലെ ബിഗ് ബോസിൽ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളം ബിഗ് ബോസിൽ ഇത്തരം ചലഞ്ചേഴ്‌സിന്റെ വരവ് ആദ്യത്തെ അനുഭവമാണ്. മത്സരാർത്ഥികളെ ചൂടുപിടിപ്പിക്കാനും വഴിത്തിരിവുകളുണ്ടാക്കാനുമായി ഇത്തവണ ബിഗ് ബോസ് വീട്ടിലേക്കെത്തിയത് നാല് ചലഞ്ചേഴ്‌സ് ആണ്. രജിത് കുമാർ, റോബിൻ രാധാകൃഷ്ണൻ,ഫിറോസ് ഖാൻ,റിയാസ് സലിം എന്നിവരായിരുന്നു സീസൺ 5 ലെ അപ്രതീക്ഷിത വിരുന്നുകാർ.

അവസാന ആഴ്ചയിലെ ഫാമിലി വീക്ക് ആയിരുന്നു അടുത്തത്. മത്സരാർത്ഥികളുടെ കുടുംബങ്ങൾ ബിഗ് ബോസ് വീട്ടിലേക്കെത്തുകയും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നത് മറ്റ് ഭാഷകളിൽ പതിവായിരുന്നെങ്കിലും മലയാളം ബിഗ് ബോസിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സീസൺ അതിനും സാക്ഷ്യം വഹിച്ചു. മാസങ്ങളായി കാണാതിരുന്ന വീട്ടുകാരെയും പ്രിയപ്പെട്ടവരെയും വീണ്ടും കണ്ടതിന്റെ ആവേശത്തിൽ പലരും വികാരഭരിതനായി. ചിലർ പൊട്ടിക്കരഞ്ഞു. വർഷങ്ങൾക്കുശേഷം തന്റെ കുടുംബത്തിനൊപ്പം വീണ്ടും ചേരാനുള്ള അവസരവും ചിലർക്ക് ലഭിച്ചു.

മത്സരത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. തുടക്കം മുതൽ ഫിസിക്കൽ ടാസ്ക്കുകളായിരുന്നു ഇത്തവണ കൂടുതൽ. ഇക്കാരണം കൊണ്ട് മത്സരാർത്ഥികൾ തമ്മിലെ പ്രശ്നങ്ങളും ആദ്യ ആഴ്ചതന്നെ തുടങ്ങിയിരുന്നു. മുന്നോട്ടുപോകുന്തോറും ഗെയിമുകളുടെ സ്വഭാവത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായി. അവസാന ആഴ്ചകളിലും ടിക്കറ്റ് റ്റു ഫിനാലെയിലുമെല്ലാം നൽകിയത് കാര്യമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഗെയിമുകളായിരുന്നില്ല. മറിച്ച് മത്സരാർത്ഥികളുടെ ക്ഷമയും സഹനശക്തിയുമെല്ലാം പരീക്ഷിക്കുന്ന തരത്തിലെ ടാസ്കുകളാണ്.

ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനിനോട് ഏറെക്കുറെ നീതി പുലർത്താൻ സീസണിനായി എന്നാണ് ഷോ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ തോന്നുന്നത്. കാര്യമായ മുഖംമൂടികളോ ഫേക്ക് പരിവേഷമോ ഉള്ള മത്സരാർത്ഥികൾ അധികം ഉണ്ടായിരുന്നില്ല. ഇമേജ് കോൺഷ്യസ് അല്ലാതെ പെരുമാറുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തവരായിരുന്നു ഈ സീസണിലെ മിക്ക മത്സരാർത്ഥികളും. നാടകീയവും വൈകാരികവുമായ പല മുഹൂർത്തങ്ങൾക്കും പതിവുപോലെ ഈ സീസണും വേദിയായി. എല്ലാ പ്രശ്നങ്ങൾക്കും അവസാനം വീട്ടിലുള്ളവർ തമ്മിൽ വലിയൊരു ഐക്യമുണ്ടെന്നുള്ളതായിരുന്നു  സീസന്റെ ഏറ്റവും വലിയ സവിശേഷത. ബിഗ് ബോസിൽ കൂട്ടയടി പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരിൽ ചിലരെ അതുകൊണ്ടുതന്നെയാണ് സീസൺ 5  അൽപ്പമൊന്ന് നിരാശപ്പെടുത്തിയത്. മനസ്സിൽ വെറുപ്പോ ദേഷ്യമോ കൊണ്ടുനടന്ന് പ്രകടിപ്പിക്കുന്ന ആരും ഉണ്ടായില്ല എന്നുതന്നെ പറയാം.

അസ്ഥിരതയായിരുന്നു അഞ്ചാം സീസന്റെ മറ്റൊരു മുഖമുദ്ര. ഇത്തവണത്തെ സീസണിലുണ്ടായിരുന്ന മിക്ക മത്സരാർത്ഥികളോടും പ്രേക്ഷകർക്ക് സ്നേഹവും ദേഷ്യവും മാറിമാറി തോന്നിയിരുന്നു. തുടക്കത്തിൽ വലിയ മുന്നേറ്റം നടത്തിയവർ പിന്നീട് പിൻവലിയുന്നതും ആദ്യമൊന്നും കാര്യമായ റോളില്ലാതിരുന്നവർ പിന്നീട് മുന്നിലേക്ക് എത്തുന്നതുമൊക്കെ നാം കണ്ടു. ഓരോ മത്സരാർത്ഥിയോടും സ്നേഹവും ദേഷ്യവും മാറിമാറി തോന്നിയ സീസൺ.  ഒരുപാട് ഫ്രണ്ട്‌ഷിപ്  ഗ്രൂപ്പുകൾ ഉണ്ടായ സീസൺ കൂടിയായിരുന്നു ഇത്. ഗ്രൂപ്പിസത്തിനപ്പുറം നിരവധി സൗഹൃദ വലയങ്ങൾ ബിബി വീട്ടിലുണ്ടായി. സൗഹൃദവും അതിനിടയിലെ പ്രശ്നങ്ങളുമെല്ലാം മുൻ സീസണുകളെക്കാളധികം കണ്ട സീസൺ ഒരുപക്ഷേ ഇതായിരിക്കും.  

ഒരാൾക്ക് ഒരു വോട്ട് എന്നതായിരുന്നു സീസൺ 5 ലെ മറ്റൊരു പ്രത്യേകത. ഇക്കാരണംകൊണ്ടുതന്നെ അപ്രതീക്ഷിതമായ നിരവധി പുറത്താവലുകൾക്ക് അവസാന നിമിഷംവരെ ബിഗ് ബോസ് മലയാളം സീസൺ 5 വേദിയായി. അർഹതയുണ്ടായിട്ടും പുറത്താകേണ്ടി വന്നവരെന്ന് പലർക്കും തോന്നിയ നിരവധി മത്സരാർത്ഥികൾ ഷോയിലുണ്ടായി. ഒരുപാടുപേർ പ്രതീക്ഷിച്ചതിലും നേരത്തെ പുറത്തായി.

സാബു, മണിക്കുട്ടൻ, ദിൽഷ, അടുത്തതാര് ?; ഉത്തരം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

ഈ സീസണിൽ വലിയ ചർച്ചകളുണ്ടാക്കിയ മറ്റൊരു കാര്യം മോഹൻലാലിൻറെ അവതരണത്തിലുണ്ടായ മാറ്റങ്ങളാണ്. കഴിഞ്ഞ സീസണുകളെക്കാൾ മികച്ച രീതിയിൽ മത്സരാർത്ഥികളുമായി ഇന്ററാക്ഷൻ നടത്താനും കാര്യങ്ങളിൽ ഇടപെടാനും അദ്ദേഹം ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ പ്രേക്ഷകരും വീക്കെൻഡ് എപ്പിസോഡുകൾക്കായി കാത്തിരിക്കാൻ തുടങ്ങി. മോഹൻലാലിൻറെ മുന്നിൽവച്ച് ഏറ്റവും കൂടുതൽ വാക്കേറ്റങ്ങളും കയ്യാങ്കളിയുമൊക്കെ നടന്ന സീസണും ഇതുതന്നെയായിരിക്കും. ഒരിക്കൽ മത്സരാർത്ഥികളോട് പൊട്ടിത്തെറിച്ച മോഹൻലാൽ, ഷോ പകുതിയിൽ അവസാനിപ്പിക്കുക പോലുമുണ്ടായി.

അങ്ങനെ ആഘോഷങ്ങളെല്ലാം അവസാനിക്കുകയാണ്. ബിഗ് ബോസ് പൂരം കൊടിയിറങ്ങുമ്പോൾ ആരാധകരെല്ലാം അടുത്ത സീസണിനായുള്ള കാത്തിരിപ്പും തുടങ്ങുകയാണ്...

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

ടാസ്‍കുകളില്‍ മിന്നിത്തിളങ്ങി, സൗഹൃദവലയത്തിൽ കുടുങ്ങി, ഒടുവില്‍ തിരിച്ചറിവുമായി റെനീഷ

ബിഗ് ബോസിലെ 'ബ്യൂട്ടി ക്വീൻ'; ഫിനാലെ തൊടാതെ സെറീന പടിയിറങ്ങുമ്പോൾ..

മുൻവിധികളെ മാറ്റിമറിച്ച മത്സരാർത്ഥി, മാരാരുടെ 'ബഡി'; 'ആണ്ടവർ' എന്ന ഷിജു അബ്‍ദുള്‍ റഷീദ്

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

click me!