ബിഗ് ബോസില്‍ ഫാമിലി ടൈം, ആദ്യമെത്തിയത് ഷിജുവിന്‍റെ കുടുംബം

By Web Team  |  First Published Jun 20, 2023, 9:42 PM IST

എല്ലാവര്‍ക്കും ധരിക്കാനായി ബ്ലൈന്‍ഡ്സ് എത്തിക്കുകയാണ് ബിഗ് ബോസ് ആദ്യം ചെയ്തത്


എല്ലായ്പ്പോഴും സര്‍പ്രൈസുകളുടേത് കൂടിയാണ് ബിഗ് ബോസ് ഷോ. പ്രേക്ഷകരും മത്സരാര്‍ഥികളും കണക്കുകൂട്ടി തീരുന്നിടത്തുനിന്നാണ് ബിഗ് ബോസ് പലപ്പോഴും ആരംഭിക്കാറ്. 13-ാം വാരത്തില്‍ എത്തിനില്‍ക്കുമ്പോഴും മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമായി ബിഗ് ബോസ് നല്‍കുന്ന സര്‍പ്രൈസുകള്‍ക്ക് അവസാനമില്ല. ബിഗ് ബോസിലെ ഫാമിലി ടൈം ആയിരുന്നു ഇന്നത്തെ എപ്പിസോഡിന്‍റെ പ്രത്യേകത. എട്ട് മത്സരാര്‍ഥികള്‍ മാത്രം (റിനോഷിനെയും കൂട്ടി 9) അവശേഷിക്കുന്ന ബിഗ് ബോസ് ഹൌസിലേക്ക് അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ എത്തിയ ദിവസമായിരുന്നു ഇന്ന്.

എല്ലാവര്‍ക്കും ധരിക്കാനായി ബ്ലൈന്‍ഡ്സ് എത്തിക്കുകയാണ് ബിഗ് ബോസ് ആദ്യം ചെയ്തത്. ഒരു കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ എല്ലാവരും അത് ധരിക്കണമെന്നും എവിടെയാണോ അവിടെത്തന്നെ നില്‍ക്കണമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതുപ്രകാരം ആദ്യത്തെ ബെല്ലിന് മുഖ്യവാതില്‍ തുറന്ന് ഷിജുവിന്‍റെ ഭാര്യ പ്രീതിയും മകള്‍ മുസ്കാനുമാണ് എത്തിയത്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന് തുടങ്ങുന്ന പാട്ടാണ് ഈ സമയം പ്ലേ ചെയ്തത്. ഈ സമയത്ത് ഷിജു പുറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.

Latest Videos

undefined

മുറ്റത്തേക്ക് എത്തിയ മകളാണ് ഷിജുവിനെ ആദ്യം കണ്ടെത്തിയത്. ഇരുവരെയും കണ്ട ഷിജു വിതുമ്പിക്കൊണ്ടാണ് അത് ഉള്‍ക്കൊണ്ടത്. മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സന്തോഷം പകര്‍ന്ന അനുഭവമായിമാറി ഇവരുടെ വരവ്. എല്ലാവരെക്കുറിച്ചും സംസാരിച്ചെങ്കിലും ജുനൈസ്, റെനീഷ, അഖില്‍ എന്നിവരെക്കുറിച്ചാണ് പ്രീതി കൂടുതല്‍ സംസാരിച്ചത്. തന്‍റെ സ്കൂളില്‍ റിനോഷ് ഫാന്‍സ് ആണ് കൂടുതലെന്ന് ഷിജുവിന്‍റെ മകള്‍ മുസ്കാനും പറഞ്ഞു. 

ഷിജുവിനോട് മാത്രമായി സമയം ചിലവഴിച്ചതിനു ശേഷം ഇരുവരും മറ്റെല്ലാ മത്സരാര്‍ഥികള്‍ക്കുമൊപ്പം വീടിന് പുറത്തിരുന്ന് സമയം ചിലവഴിക്കുന്നതിനിടെ പോകാന്‍ സമയമായതായെന്ന് ബിഗ് ബോസിന്‍റെ അറിയിപ്പ് എത്തി. മുന്‍വാതിലിലൂടെ അവര്‍ പുറത്തേക്ക് പോവുകയും ചെയ്തു. സീസണ്‍ 5 ലെ അസാധാരണ കാഴ്ചയായി മാറി കുടുംബത്തിന്‍റെ കടന്നുവരവ്.

ALSO READ : 'മൺഡേ ടെസ്റ്റി'ല്‍ പരാജയം രുചിച്ച് ആദിപുരുഷ്; നാല് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!