ആദ്യദിവസം പ്രേക്ഷകർ അത്ര പ്രാധാന്യം നൽകാത്ത മത്സരാർത്ഥി ആയിരുന്നു വിഷ്‍ണു ജോഷി. എന്നാൽ രണ്ടാം ദിനം മുതൽ കണ്ടതാകാട്ടെ മികച്ച ഗെയിം ക്വാളിറ്റി ഉള്ള വിഷ്‍ണുവിനെയും.
മലയാളത്തിലെ ഏറ്റവും വലിയ റിയാലാറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല വീഴാൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. ആരാകും ഈ സീസണിലെ വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. നിലവിൽ ടോപ് ഫൈവിൽ എത്തുമെന്ന് കരുതുന്നവരുടെ പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്ന് കേൾക്കുകയാണ്. ഈ അവസരത്തിൽ അപ്രതീക്ഷിത എവിക്ഷനിൽ ഞെട്ടിയിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈനൽ ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്‍ണഉ ജോഷി ഇന്ന് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ വളരെ വേഗം പ്രേക്ഷ മനസിൽ ഇടംനേടിയ മത്സരാർത്ഥിയായിരുന്നു വിഷ്‍ണു ജോഷി. തുടക്കത്തിൽ തന്നെ താനൊരു മികച്ച ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് വിഷ്‍ണു തെളിയിച്ചത് തന്നെ ആയിരുന്നു ഇതിന് കാരണം. വ്യത്യസ്‍ത തന്ത്രങ്ങളുമായി വീടിനകത്ത് വിലസിയ വിഷ്‍ണു പ്രേക്ഷക പ്രശംസയ്ക്ക് അർഹനായി. അതുകൊണ്ട് തന്നെ വിഷ്‍ണുവിന്റെ പുറത്താകൽ വലിയ ആഘാതമാണ് പ്രേക്ഷകരിൽ സൃഷ്‍ടിച്ചിരിക്കുന്നത്.
undefined
ആദ്യദിവസം പ്രേക്ഷകർ അത്ര പ്രാധാന്യം നൽകാത്ത മത്സരാർത്ഥി ആയിരുന്നു വിഷ്‍ണു ജോഷി. എന്നാൽ രണ്ടാം ദിനം മുതൽ കണ്ടതാകാട്ടെ മികച്ച ഗെയിം ക്വാളിറ്റി ഉള്ള വിഷ്‍ണുവിനെയും. ലേഡി റോബിൻ ആകാൻ വന്നെതന്ന് ആദ്യ ദിനങ്ങളില്‍ പ്രേക്ഷകര്‍ ആക്ഷേപിച്ച ദേവുവിന്റെ സ്ട്രാറ്റജിയെ മൂന്ന് ദിവസം കൊണ്ട് കാറ്റിൽ പറത്താൻ വിഷ്‍ണുവിനായി. അതായത് ദേവുവിന്റെ പ്രണയം ട്രാക്ക് മനസിലാക്കി അതിവിദഗ്‍ദമായി തടിയൂരാൻ വിഷ്‍ണുവിനായി എന്ന് സാരം.
അതുപോലെ, മികച്ചൊരു എന്റർടെയ്‍നറാണ് വിഷ്‍ണുവെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. ഡാന്‍സ് മാരത്തോൺ വീക്കിലി ടാസ്‍കിലൊക്കെ അത് വിഷ്‍ണു തെളിയിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞ്, ഗെയിം എന്താണെന്ന് പൂർണമായി മനസിലാക്കി, ക്ഷമ പറയേണ്ടിടത്ത് മടി കൂടാതെ ക്ഷമ പറയുന്ന വിഷ്‍ണു, ഈ സീസണിൽ 'തീ'ആകാൻ സാധ്യതയുള്ള ആളെന്ന് ഏവരും വിധിയെഴുതി. ഒരുപക്ഷേ ഈ സീസണിൽ ഏറ്റവും ചങ്കൂറ്റം ഉള്ള മത്സരാർത്ഥി എന്ന് വേണമെങ്കിലും വിഷ്‍ണുവിനെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെയാണ് ബിബി 5ന്റെ ആദ്യവാരം ഫാൻ ബേസ് സൃഷ്‍ടിക്കാൻ വിഷ്‍ണുവിനായതും.
മങ്ങലേറ്റ വിഷ്‍ണു!
ആദ്യ രണ്ട് വാരത്തിലെ പ്രകടനങ്ങൾക്ക് ഇടയിൽ എപ്പോഴോ വിഷ്‍ണുവിന് മങ്ങലേറ്റു. ഉറക്കത്തെ കൂട്ടുപിടിച്ച് പല കാര്യങ്ങളിൽ നിന്നും വിഷ്‍ണു ഒഴിഞ്ഞുമാറി നിന്നു. ഗെയിമിൽ ആയാലും വേണ്ടത്ര പ്രകടനം ഈ കാലയളവിൽ വിഷ്‍ണു കാണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ജയിക്കാമായിരുന്ന ക്യാപ്റ്റൻസി ടാസ്‍കിൽ പോലും മികവ് പുലർത്തിയില്ല. ഈ ഒരു ഒഴുക്കൻ മട്ട് സീസണിൽ ഉടനീളം വിഷ്‍ണുവിനൊപ്പം ഉണ്ടായിരുന്നു.
വേണ്ടത്ര ഫാൻ ബേസ് ലഭിച്ചോ ?
മികച്ച ബിഗ് ബോസ് മെറ്റീരിയൽ ആണെങ്കിലും വലിയൊരു ഫാൻ ബേസ് (റിനോഷിനെ പോലെ) വിഷ്‍ണുവിന് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഏതെങ്കിലും ഒരു നിശ്ചിത സമയത്താകും വിഷ്‍ണു ചർച്ചകളിൽ നിറയുക. പെട്ടെന്നുതന്നെ ഒളിമങ്ങി പോകാറുമുണ്ട്. ഇക്കാര്യം ബിഗ് ബോസ് ഫാൻ പേജുകളിലും ചർച്ചയായിട്ടുള്ള വസ്‍തുതയാണ്. ഇതും വിഷ്‍ണുവിന്റെ ഫാൻസ് ബേസ് കുറയുന്നതിന് കാരണമായിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ തങ്ങളുടെ എതിർ മത്സരാർത്ഥികളെ കുറിച്ചും അവരുടെ ഗെയിമുകളെ കുറിച്ചുമുള്ള സംസാരങ്ങൾ പുറത്തും പ്രതിഫലിക്കാറുണ്ട്. അത് പൊസിറ്റീവും ആകാം നെഗറ്റീവും ആകാം. റിനോഷ് തന്നെയാണ് അതിന് ഉദാഹരണം. എന്നാൽ അത്തരത്തിലൊരു ചർച്ചയാകാൻ വിഷ്‍ണുവിന് കഴിഞ്ഞില്ല. ഇതും വിഷ്‍ണുവിന്റെ പുറത്താകലിന് കാരണമാണ്.
മാരാർ ഗ്യാങ് നെഗറ്റീവ് ആയോ ?
വിഷ്‍ണു, അഖിൽ മാരാർ, അനിയൻ മിഥുൻ (റിനോഷിനൊപ്പം ചേരുന്നുണ്ടെങ്കിലും), ഷിജു എന്നിങ്ങനെയൊരു കോമ്പോ ബിബി ഹൗസിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നും മിഥുൻ മാറിയെങ്കിലും മറ്റ് മൂന്ന് പേരും ഉറ്റ ചങ്ങാതിമാരാണ്. പലരും തകർക്കാൻ ശ്രമിക്കുന്ന, തങ്ങൾക്കും ഇങ്ങനെ ഒരു സൗഹൃദ വലയം ഇല്ലല്ലോ എന്ന് അസൂയയോടെ നോക്കിക്കാണുന്ന ഗ്രൂപ്പ്. ഇവർ ചേർന്ന് നടത്തുന്ന ഓരോ ഗെയിം തന്ത്രങ്ങളും പ്ലാനുകളും പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ഈ തന്ത്രങ്ങളിൽ മെയിൻ വിഷ്‍ണുവാണ്. എന്നാൽ അതിന് വേണ്ടത്ര പരിഗണ ലഭിച്ചിട്ടില്ല താനും.
ഈ ഗ്യാങ്ങിൽ എത്തിയതോടെ വിഷ്ണുവിന്റെ ഗെയിം എന്താണെന്ന് പലപ്പോഴും വിസിബിൾ ആയില്ല. വ്യക്തിഗത മത്സരങ്ങളിൽ പോലും വിഷ്ണു ഈ ഗ്യാങ്ങിന്റെ അഭിപ്രായം ആരാഞ്ഞു. ഗെയിമുകളെ ഒറ്റയ്ക്ക് നേരിട്ടില്ല. മുഴുവനായും മാരാർ ഗ്യാങ്ങിൽ ആണ്ട് പോയി. അതായാത്, അഖില്‍ മാരാരുടെ സംഘത്തില്‍ എത്തിയതിനുശേഷം വിഷ്‍ണുവിന് സ്വന്തമായി സ്‍പേസ് ലഭിച്ചിട്ടില്ല എന്നത് വ്യക്തം. ഇത്തരത്തിൽ അഖിൽ മാരാർ ഗ്രൂപ്പിൽ അകപ്പെട്ടത് തന്നെയാണ് വിഷ്‍ണു പുറത്താകാൻ പ്രധാന കാരണം.
ബിഗ് ബോസിലെ അണ്ണനും തമ്പിയും
മുകളിൽ പറഞ്ഞ ഗ്യാങ്ങിലെ മുൻനിരക്കാരായിരുന്നു അഖിൽ മാരാരും വിഷ്‍ണുവും. ബിഗ് ബോസ് ഹൗസിലെ 'അണ്ണനും തമ്പി'യും എന്ന വിശേഷണമാണ് സഹമത്സരാർഥികളും പ്രേക്ഷകരും നൽകിയത്. പൊതുവിൽ ഒഴുക്കൻ മട്ടിൽ പോകുന്ന ഓരോ ടാസ്‍കുകളെയും മൈന്റ് ഗെയിമിലൂടെ മുന്നോട്ട് കൊണ്ടുപോയി വേറൊരു തലത്തിൽ എത്തിക്കും. പ്രേക്ഷകരിൽ ആവേശം നിറയ്ക്കും. അത് ജയിക്കാനായാലും തോൽക്കാനായാലും. അതാണ് ഈ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ബുദ്ധി മാരാരുടേത് ആണെങ്കിൽ, ഏത് ഗെയിമിലും പ്ലാൻ ബി കൊണ്ടുവന്ന് വിഷ്‍ണു കളറാക്കും. മാണിക്യക്കല്ല് പോലുള്ള ടാസ്‍കുകൾ അതിന് ഉദാഹരണമാണ്. എന്നാൽ ഇടയ്ക്ക് ഈ അണ്ണനും തമ്പിക്കും ഇടയിൽ വിള്ളൽ വീണു.
ഉറ്റ സുഹൃത്തുക്കൾ ആണെങ്കിലും പലപ്പോഴും അഖിലിന്റെ പരാമർശങ്ങളോട് വിഷ്‍ണു വിയോജിപ്പ് പ്രകടിപ്പിച്ചു. പല സമയങ്ങളിലും വിഷ്‍ണുവിനെ താഴ്ത്തികെട്ടി അഖിൽ സംസാരിക്കാറുണ്ട്. എന്നാൽ വീട്ടിലെ അൻപത് ദിവസങ്ങൾ വരെ അവയെ ട്രോളുകളായോ തമാശകളായോ മാത്രമെ വിഷ്‍ണു കണ്ടിരുന്നുള്ളു. എന്നാൽ പിന്നീടത് അങ്ങനെ അല്ല. വിയോജിപ്പ് അഖിലിന്റെ മുഖത്ത് നോക്കി പ്രകടിപ്പിച്ചു, പറഞ്ഞു. വാർത്താ സമ്മേളനത്തിലും വിഷ്‍ണു അത് തുറന്ന് പറഞ്ഞിരുന്നു. അതൊരുപക്ഷേ "ഒറ്റക്ക് നിന്ന് കളിക്ക്. അഖിൽ മാരാർക്ക് പുറത്ത് നെഗറ്റീവ് ആണ്", എന്ന് ഒമർ ലുലു പറഞ്ഞത് കാരണമാകാം.
‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന വീക്കിലി ടാസ്‍കിലെ റാങ്കിംഗ് ആണ് ഉറ്റസുഹൃത്തുക്കൾക്കിടയിൽ വിള്ളൽ വീഴാൻ ഇടയാക്കിയത്. ശേഷം ഇരുവരും മുഖത്ത് നോക്കി സംസാരിക്കാതായി. ഇടയ്ക്ക് ജുനൈസിനോടും മറ്റും വിഷ്‍ണു കാണിച്ച അടുപ്പം അഖിലിനെതിരെ നിൽക്കുന്നുവെന്ന് ധ്വനിപ്പിച്ചു. അഖിലും വിഷ്‍ണുവും നേർക്കുനേർ വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അവിടെയും വിഷ്‍ണുവിന് തിളങ്ങാനായില്ല എന്നാണ് പിന്നീടുള്ള ദിവസങ്ങൾ കാട്ടിത്തന്നത്. മൈന്റ് ഗെയിമർമാർ പോരടിച്ചാൽ ആര് വിജയിക്കും എന്ന് കാത്തിരുന്ന പ്രേക്ഷകർക്ക് നിരാശ മാത്രമായി ഫലം.
വിഷ്‍ണു- റിനോഷ് തർക്കം നെഗറ്റീവ് ആയോ ?
'ഇവിടെ ഉള്ളവരുടെ എല്ലാം മുഖം മൂടി വലിച്ച് കീറിയിട്ടേ ഞാൻ പോകൂ', ഒരിക്കൽ വിഷ്‍ണു ബിബി ഹൗസിൽ പറഞ്ഞ വാക്കുകൾ ആണിത്. ഇതിന് തുടക്കമെന്നോണം ആയിരുന്നു റിനോഷിനെതിരെ ഉള്ള വിഷ്‍ണുവിന്റെ അറ്റാക്ക്. ശ്രുതി ലക്ഷ്‍മി തനിക്കു സഹോദരിയെ പോലെയാണെന്ന് എപ്പോഴും പറയാറുള്ള റിനോഷ് ആ വ്യക്തിയോട് സെക്സ് ജോക്സ് പറഞ്ഞതിലൂടെ റിനോഷിന്റെ ഇരട്ടത്താപ്പാണ് വെളിയിൽ വരുന്നത് എന്നായിരുന്നു വിഷ്‍ണുവിന്റെ ആരോപണം. ഒപ്പം റിനോഷ് ഡ്രഗ്‍സിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിച്ചെന്നും വിഷ്‍ണു ആരോപിച്ചിരുന്നു. ഇവ രണ്ടും റിനോഷിനെ വലിയ രീതിയിൽ ബാധിക്കുകയും വിഷ്‍ണുവുമായി റിനേഷ് പല തവണ വാക്കേറ്റം നടത്തുകയും ചെയ്‍തുരുന്നു.
പക്ഷേ ഇത് വിഷ്‍ണുവിന് പോസറ്റീവ് ആയല്ല ഭവിച്ചതെന്ന് വ്യക്തം. ഒരുപക്ഷേ ഈ എവിക്ഷന് ഇടയാക്കിയതും റിനോഷിനെതിരെ ഉള്ള പരാമാർശം ആകാം. പുറത്ത് പോയ ഒരാളുടെ കാര്യം വീട്ടിൽ പറഞ്ഞ്, അയാളുടെ പേരിൽ അനാവശ്യ വാഗ്വാദങ്ങളും പ്രശ്‍നങ്ങളും ഉണ്ടാക്കിയെന്ന നിലയിൽ ബിബി ഹൗസിലും പുറത്തും ചർച്ചകൾ നടന്നിരുന്നു. ഒരുപക്ഷേ എൺപതോളം ദിവസം നീണ്ടുനിന്ന താരമായ വിഷ്‍ണുവിന്റെ ബിബി ജീവിതത്തിലെ വലിയൊരു നെഗറ്റീവ് ആയിരുന്നു ഇത്. വിഷ്‍ണുവിന് നെഗറ്റീവ് വീണപ്പോൾ പോസിറ്റീവ് ആയത് റിനോഷ് ആണ്.
വിഷ്‍ണു ജോഷിക്ക് തിരിച്ചടിയായ ചില കാര്യങ്ങൾ
ഗെയിം ചെയ്ഞ്ചർ ആയതുകൊണ്ട് തന്നെ വലിയ മുന്നേറ്റം ആണ് വിശ്‍ണുവിൽ നിന്നും പ്രേക്ഷകർ വിചാരിച്ചത്. എന്നാൽ ചില സന്ദർഭങ്ങൾ ഒഴിച്ച് മറ്റുള്ളവയെല്ലാം നിരാശയാണ് സമ്മാനിച്ചത്. പിന്നോക്കം നിന്ന പല മത്സരാർത്ഥികളും വൻ തിരിച്ചുവരവാണ് ഫൈനലിലേക്ക് അടുത്തപ്പോൾ നടത്തിയത്. നാദിറ, റിനോഷ്, ജുനൈസ് തുടങ്ങിയവർ ഉദാഹരണം. ഇവർക്കൊപ്പമോ അല്ലെങ്കിൽ അതിന് മുകളിലോ കസറാൻ വിഷ്‍ണുവിന് സാധിച്ചില്ല. ഇതും പ്രേക്ഷകർ നോട്ട് ചെയ്യുന്ന കാര്യമാണ്. ഒരുപക്ഷേ ഇതും പുറത്താകലിന് കാരണമായിരിക്കാം.
നിലവിൽ വലിയൊരു ട്വിസ്റ്റാണ് ബിഗ് ബോസ് ഷോയിൽ നടന്നിരിക്കുന്നത്. മിക ഒരു പ്ലെയർ ആയിരുന്ന വിഷ്ണുവിന്റെ എവിക്ഷൻ പ്രേക്ഷകരിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. ബിഗ് ബോസില്‍ ഇതു മാറ്റമുണ്ടാക്കും. വിഷ്‍ണുവിന്റെ പടിയിറക്കം മാരാർ ഗ്യാങ്ങിനെ ചിലപ്പോൾ വല്ലാതെ ബാധിച്ചേക്കാം. എന്തായാലും ഫിനാലെ വാരത്തിൽ എന്തൊക്കെയാണ് ഹൗസിൽ സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..
ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'
മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?
ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !
ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...
ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!
വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?
സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?
കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?
ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ഗോപിക പുറത്തായത് എന്തുകൊണ്ട്?
റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..
അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?
സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാഗറും ; ബിബി 5 ആദ്യവാരം ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..