ജാസ്‍മിനെ കുറിച്ചാണ് ഡോ. റോബിനും ഡെയ്‍സിയും ബിഗ് ബോസ് ജെയിലില്‍ വെച്ച് സംസാരിക്കുന്നത് (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലും മത്സരാര്‍ഥികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞിട്ടുണ്ട്. ചിലര്‍ തമ്മില്‍ കടുത്ത ശത്രുക്കളായി മാറിയിട്ടുമുണ്ട്. ഡോ. റോബിനും ജാസ്‍മിനുമാണ് അങ്ങനെ ശത്രുക്കളായി മാറിയത്. എന്തുകൊണ്ടാണ് ജാസ്‍മിൻ തന്നോട് ശത്രുത വച്ചുപുലര്‍ത്തുന്നത് എന്ന് ഡെയ്‍സിയോട് ആരായുകയും ചെയ്‍തിരിക്കുകയാണ് ഡോ. റോബിൻ (Bigg Boss).
ഡോ. റോബിനും ഡെയ്‍സിയും മോശം പ്രകടനത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നിരുന്നു. ജയില്‍ വാസത്തിനിടെയാണ് ഡോ. റോബിൻ ഡെയ്‍സിയോട് ജാസ്‍മിനെ കുറിച്ച് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ജാസ്‍മിൻ തന്നോട് ശത്രുത കാട്ടുന്നത് എന്നറിയാമോയെന്ന് ഡോ. റോബിൻ ഡെയ്‍സിയോട് ചോദിക്കുന്നു. എന്തിനാണ് ജാസ്‍മിന് തന്നോട് ഇത്ര കലിപ്പ് എന്ന് അറിയാമോയെന്നാണ് ഡോ. റോബിൻ ചോദിക്കുകയും ഡെയ്‍സി മറുപടി പറയുകയും ചെയ്യുന്നു.
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, എന്തിനാണ് ജാസ്‍മിന് എന്റെയിടുത്ത് ഇത്ര കലിപ്പ്?. എനിക്ക് ഇപ്പോഴും അത് മനസിലാകുന്നില്ല. ഈ ഒരു സംഭവം എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും അവളെ ശല്യപ്പെടുത്താനോ വഴക്കു കൂടാനോ ഞാൻ നിന്നിട്ടില്ല. അവള്‍ പറഞ്ഞ പല കാര്യങ്ങളും ഞാൻ ക്ഷമിച്ച് ഇരിക്കുന്നത് എന്തിനാണെന്ന് വെച്ചാല്‍ ഇത് ഒരു ഷോ ആണ് എന്നതുകൊണ്ടു മാത്രമാണ്. എന്റെ പരിധി ഞാൻ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട് മാത്രം. മറുപടി പറയാൻ അറിയാത്തതുകൊണ്ടോ, പ്രതികരിക്കാൻ കഴിയാത്തതുകൊണ്ടോ അല്ല. ചിലപ്പോള്‍ നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട സ്ഥിതി വരും. പക്ഷേ അവള്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കും. അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് നിന്നില്‍ നിന്ന് അറിയണമെന്നുമാണ് ഡോ. റോബിൻ ഡേയ്‍സിയോട് പറഞ്ഞത്.
ഡോ. റോബിനോട് തന്റെ അഭിപ്രായം ഡെയ്‍സി പറയുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. ഞാനും നീയും ഒക്കെ ആണെങ്കില്‍ ഗെയ്‍മിനെ അതിന്റെ സ്‍പിരിറ്റില്‍ എടുക്കും. ഉന്തും തള്ളും ആണെങ്കില്‍ പോലും. അവള്‍ക്ക് എന്നോടുണ്ടായ ദേഷ്യം നിന്നോടുണ്ടായതു പോലെയായിരുന്നു. പാവയുടെ ടാസ്‍കിന്റെ കേസില്‍ നീ നിമിഷയുടെ കയ്യില്‍ നിന്ന് വാങ്ങി, എന്തോ പറഞ്ഞിട്ട്. നീ പ്രവോക്ക് ചെയ്യാൻ എല്ലാവരുടെയിടത്തും കുറെ കാര്യങ്ങള്‍ ചെയ്‍തു. അതുകൂടി ആയപ്പോള്‍ അവള്‍ക്ക് വലിയ ദേഷ്യം വന്നു എന്നുമായിരുന്നു ഡെയ്‍സിയുടെ മറുപടി.
Read More : 'എന്റെ പ്രണയം തുടങ്ങിയത് ഇങ്ങനെ', വെളിപ്പെടുത്തി ധന്യ മേരി വര്‍ഗീസ്
ബിഗ് ബോസ് മലയാളം നാലാം സീസണ്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍തരായ മത്സരാര്‍ഥികള്‍ തന്നെയാണ് ഷോയുടെ പ്രധാന ആകര്‍ഷണം. സംഘര്‍ഷങ്ങളിലുടെയും ഇണക്കങ്ങളിലൂടെയുമൊക്കെ മത്സരാര്‍ഥകള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സ്വന്തം പ്രണയ കഥയും ഓരോ മത്സരാര്‍ഥിയും മറ്റുള്ളവരോട് ബിഗ് ബോസില്‍ വെളിപ്പെടുത്തി (Bigg Boss).
ബിഗ് ബോസിലെ ഒരു കരുത്തയായ മത്സരാര്‍ഥിയാണ് സീരിയല്‍- സിനിമാ താരം ധന്യ മേരി വര്‍ഗീസ്. കഴിഞ്ഞ ദിവസം ധന്യ തന്റെ പ്രണയ കഥ പ്രേക്ഷകരോട് വെളിപ്പെടുത്തി. ഭര്‍ത്താവ് ജോണിനെ താൻ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും പ്രണയത്തിലേക്ക് എത്തിയതെന്നും ധന്യ പറഞ്ഞു.രണ്ടായിരത്തി പത്തില്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‍സില്‍ നൂറാമത്തെ എപ്പിസോഡില്‍ ഞാനടക്കമുള്ള കുറച്ച് ആര്‍ടിസ്റ്റുകളെ വിളിച്ചിരുന്നു. എന്റെ ഭര്‍ത്താവിനെ അന്ന് ഞാൻ പരിചയപ്പെട്ടു. പുള്ളി നോട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നെ. 45 ഡേയ്‍സുള്ള ഒരു യുഎസ് ട്രിപ്പിനും തുടര്‍ന്ന് ഞങ്ങളെ വിളിച്ചിരുന്നു. കുറെ ആര്‍ട്ടിസ്റ്റുകളുണ്ട്. ഡാൻസ് പഠിപ്പിക്കാൻ വരുന്നത് ഇന്ന ആളാണ് എന്ന് പറഞ്ഞു. അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്, കുഴപ്പമില്ലാത്ത ആളാണ് എന്ന് അറിയാം. ഏത് ഡാൻസ് ചെയ്യണം എന്നൊക്കെ ഞങ്ങള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്‍തു. യുഎസ് ട്രിപ്പ് പോകുന്നതിന് എപ്പോഴാണ് ഞാൻ ഒരു സ്വപ്‍നം കണ്ടു, ഞാൻ ഇയാളെ പ്രണയിക്കുന്നതായിരുന്നു. ഞാൻ പ്രണയിച്ചതിന് ശേഷം കരയുന്നതായിട്ടാണ് കാണുന്നത്. യുഎസില്‍ പോയതിന് ശേഷം ഇയാളുമായി ഞാൻ ഒരു കണക്ഷനും ഉണ്ടാകില്ല എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് യുഎസില്‍ വലിയ ഒരു ചുഴലിക്കാറ്റുമൊക്കെ ഉണ്ടാകുന്നത്. ട്രിപ്പ് മുടങ്ങി. ചീട്ട് കളിക്കുക ആയിരുന്നു ഞങ്ങളുടെ ആകെ എന്റര്‍ടെയ്‍ൻമെന്റ്. അങ്ങനെ മിക്കവാറും ഞാനും പുള്ളിയുമായിരിക്കും ടീം. ചീട്ടു കളിച്ച് തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം- ധന്യ പറഞ്ഞു.
ധന്യ മേരി വര്‍ഗീസും ജോണും 2011ലാണ് വിവാഹിതരാകുന്നത്. കൈരളി ചാനലിലെ താരോത്സവം എന്ന പ്രോഗ്രാമിലെ വിജയിയാണ് ജോണ്‍. ജൊഹാൻ എന്ന ഒരു മകനും ധന്യ മേരി വര്‍ഗീസ്- ജോണ്‍ ദമ്പതിമാര്‍ക്കുണ്ട്. ധന്യയും ജോണും ടെലിവിഷൻ രംഗത്ത് ഇന്ന് സജീവമാണ്.
'തിരുടി' എന്ന ചിത്രത്തിലൂടെയാണ് 2006 -ൽ 'ധന്യ മേരി വർഗീസ് സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് 'നന്മ' എന്ന ചിത്രത്തിലാണ് എങ്കിലും 'തലപ്പാവ്' എന്ന ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ 'സീതാകല്യാണം' എന്ന സീരിയലിൽ 'സീത'യെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു 'സീതാകല്യാണം'. 'വൈരം', 'ദ്രോണ', 'റെഡ് ചില്ലീസ്', 'നായകൻ', 'കേരള കഫെ' തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇടയാറിൽ വർഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ മേരി വർഗീസ്.