വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസിനും വിനയിക്കും നോമിനേഷനിൽ വന്ന ഒരാളെ സേവ് ചെയ്യാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു.
ഏറെ അപ്രതീക്ഷിതമായൊരു വിടവാങ്ങലായിരുന്നു ബിഗ് ബോസ് സീസൺ നാലിന്റെ(Bigg Boss S 4) അൻപതാമത്തെ എപ്പിസോഡിൽ നടന്നത്. നിമിഷ പുറത്തേക്ക് പോയതിന് പിന്നാലെ ഇക്കാര്യത്തെ പറ്റിയായിരുന്നു ബിഗ് ബോസ് വീടിനകത്തെ ചർച്ച. ഇതിനിടിയിൽ ലക്ഷ്മി പ്രിയയും റോബിനും തമ്മിലുള്ള സംഭാഷണം ശ്രദ്ധനേടി.
'ലൂസിഫറിലെ ഒരു ഡയലോഗ് ഉണ്ട്. ഇവിടെ യുദ്ധം നന്മയും തിന്മയും തമ്മിലല്ല. തിന്മയും തിന്മയും തമ്മിലാണ്. വിലയ തിന്മയും ചെറിയ തിന്മയും', എന്നാണ് റോബിൻ പറഞ്ഞ് തുടങ്ങിയത്. ഇതിന് സാത്യം മാത്രമേ ജയിക്കുന്നുവെന്നാണ് ലക്ഷ്മി പ്രിയ നൽകിയ മറുപടി. എന്നെ സേവ് ചെയ്തതിന് പകരം നിമിഷയെ ചെയ്താൽ മതിയെന്നാണ് റിയാസിന്റെ ഇപ്പോഴത്തെ കുറ്റബോധം. അതവൻ ഓർക്കണ്ടായിരുന്നോ. എന്നെ ഇപ്പോൾ അവൻ സേവ് ചെയ്തില്ലെങ്കിലും പ്രേക്ഷകർ സേവ് ചെയ്യുകയാണെങ്കിൽ ഞാൻ ഇവിടെ നിക്കുമെന്ന് ലക്ഷ്മി പ്രിയ പറയുന്നു. ജാസ്മിന്റെ ചാട്ട ഇടിയും അവസാനത്തെ സീനും കൂടെ ആലോചിക്കുമ്പോൾ എന്തോ പോലെ തോന്നുന്നു എന്നാണ് റോബിൻ പറയുന്നത്. 'നമ്മൾ എവിടെ ആയിരുന്നാലും ഈശ്വരനെ മറക്കരുത്. ഗുരുത്വം ഉണ്ടാകട്ടെ എന്ന ഒറ്റവാക്കല്ലേ ഞാൻ നിമിഷയോട് പറഞ്ഞുള്ളൂ. എന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീര് വന്നിട്ടില്ല. അതുപോലും ഞാൻ പാഴാക്കത്തില്ല എന്ന് തീരുമാനിച്ചു. നമുക്ക് വേണ്ടപ്പെട്ടവർക്ക് പാഴാക്കനുള്ളതാണ് കണ്ണീര്', എന്ന് ലക്ഷ്മി പ്രിയ പറയുന്നു.
പിന്നാലെ തങ്ങൾക്ക് ലഭിച്ച അവസരം നേരെ ഉപയോഗിക്കാൻ പറ്റിയില്ലെന്ന് പറയുകയാണ് റിയാസും വിനയിയും. ഏഴ് ദിവസം മാത്രമേ ഒപ്പം ഉണ്ടായിരുന്നതെങ്കിലും ഞങ്ങൾ ഒത്തിരി സംസാരിച്ചുവെന്നും റിയാസ് പറയുന്നു.
വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസിനും വിനയിക്കും നോമിനേഷനിൽ വന്ന ഒരാളെ സേവ് ചെയ്യാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. പിന്നാലെ ഇരുവരും ചർച്ച ചെയ്ത് ആദ്യം നിമിഷയെ ആണ് സേവ് ചെയ്തത്. എന്നാൽ പിന്നീട് ലക്ഷ്മി പ്രിയയെ സേവ് ചെയ്യാൻ ഇരുവരും തീരുമാനിക്കുക ആയിരുന്നു. തങ്ങൾ എടുത്ത ഡിസിഷൻ ശരിയായില്ലെന്ന് പറയുകയാണ് റിയാസും വിനയിയും ഇപ്പോൾ. ഇക്കാര്യം ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്കിടയിലും ചർച്ചയായിട്ടുണ്ട്.