'നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി; ബഹുമാനം മാത്രം': ദിൽഷയോട് റോബിൻ

By Web Team  |  First Published Jul 16, 2022, 1:37 PM IST

താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്നും ദില്‍ഷ പറഞ്ഞിരുന്നു.


ബി​ഗ് ബോസ് മലയാളം(Bigg Boss) ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറാണ് ദിൽഷ പ്രസന്നൻ(Dilsha Prasanann). ഫൈനൽ സിക്സിൽ വന്ന ആറ് പേരെയും പിന്തള്ളി ദിൽഷ ഒന്നാമതെത്തുകയായിരുന്നു. എന്നാൽ താരം വിന്നറായതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. വിന്നറാകാൻ ദിൽഷ അർഹയല്ലെന്നും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദില്‍ഷയ്ക്ക് ലഭിച്ചതെന്നുമാണ് പലരും പറയുന്നത്. 

'ഞാൻ സൗഹൃദത്തിന് വില നൽകി, പക്ഷെ അവർ അങ്ങനെയല്ല': റോബിനും ബ്ലെസ്‌ലിയ്ക്കുമെതിരെ ദിൽഷ

Latest Videos

തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചുവെങ്കിലും ഇപ്പോൾ പ്രതികരണവുമായി എത്തികഴിഞ്ഞു. ഒരു വീഡിയോയിലൂടെയാണ് ദിൽഷയുടെ പ്രതികരണം. ഇതില്‍ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്നും ദില്‍ഷ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദിൽഷയുടെ തീരുമാനത്തിൽ  പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിൻ.

‘സന്തോഷമായി ഇരിക്കൂ ദില്‍ഷ…. ബഹുമാനം മാത്രമെയുള്ളൂ… നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ… എല്ലാവിധ ആശംസകളും നേരുന്നു. നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി…. നല്‍കിയ പിന്തുണയ്ക്കും നന്ദി പറയുന്നു…’ എന്നാണ് റോബിന്‍ കുറിച്ചത്. പിന്നാലെ മറുപടിയുമായി ദിൽഷയും എത്തി.

‘ബിഗ് ബോസ് ഹൗസില്‍ നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള എല്ലാ നല്ല ഓര്‍മകള്‍ക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടര്‍. ആ ഓര്‍മകള്‍ എന്റെ ജീവിത കാലം മുഴുവന്‍ ഞാന്‍ ഒപ്പം കൊണ്ടുനടക്കും. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാന്‍ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും’, എന്നാണ് ദില്‍ഷ മറുപടിയായി കുറിച്ചു.

click me!