പൊന്നും കുടം എന്നാണ് ടിക്കറ്റ് ടു ഫിനാലെയിലെ പത്താമത്തെ ടാസ്ക്കിന്റെ പേര്.
ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നും ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഫൈനലിലേക്ക് നേരിട്ട് എത്തുന്ന ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക് ആണ് ഇപ്പോൾ നടക്കുന്നത്. ഇന്ന് ടാസ്ക്കിന്റെ അവസാന ദിവസമായിരുന്നു. ദിൽഷയാണ് മറ്റ് ഏഴ് പേരെ പിന്തള്ളി കൊണ്ട് ഫൈനലിലേക്ക് എത്തിയത്.
പൊന്നും കുടം എന്നാണ് ടിക്കറ്റ് ടു ഫിനാലെയിലെ പത്താമത്തെ ടാസ്ക്കിന്റെ പേര്. നേരിട്ട് ഫിനാലെയിലേക്ക് അവസരം ലഭിക്കുന്നതിനുള്ള അവസാനത്തെ ടാസ്ക് ആണ് ഇതെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. ഗാർഡൻ ഏരിയയിൽ എല്ലാ മത്സരാർത്ഥികൾക്കും സീസോ മാതൃകയിലുള്ള ഓരോ തട്ടുകളും വെള്ളം നിറച്ച കുടങ്ങളും ഉണ്ടായിരിക്കും. മത്സരാർത്ഥികൾ കുടം തട്ടിന്റെ ഒരു ഭാഗത്ത് വച്ച് മറുഭാഗത്ത് ഒരു കാൽ കൊണ്ട് ചവിട്ടി ബാലൻസ് ചെയ്ത് തട്ടി ബാലൻസ് ചെയ്യുക എന്നതാണ് ടാസ്ക്. ഇത്തരത്തില‍്‍ ഏറ്റവും കൂടതൽ സമയം കുടം ബാലൻസ് ചെയ്ത് വയ്ക്കുന്ന വ്യക്തിക്ക് എട്ട് പോയിന്റും ബാക്കിയുള്ളവർക്ക് സമയത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റുകളും ലഭിക്കും.
പിന്നാലെ വാശിയേറിയ മത്സരമാണ് എല്ലാവരും കാഴ്ചവച്ചത്. രണ്ട് മണിക്കൂറുകൾ ഒറ്റക്കാലിൽ നിന്ന് ദിൽഷയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ലക്ഷ്മി പ്രിയ 18, റിയാസ് 29, സൂരജ് 34, വിനയ് 41, ധന്യ 46, റോൺസൺ 47, ബ്ലെസ്ലി 51, ദിൽഷ 56 എന്നിങ്ങനെയാണ് പോയിന്റ് നില. ഇതിലൂടെ നോമിനേഷൻ മറികടന്ന് ഫിനാലെ വീക്കിലേക്ക് ദിൽഷ എത്തിയെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.