റോബിനെ വീട്ടിൽ നിന്നും പുറത്താക്കിയതിൽ ഷോയ്ക്ക് പുറത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. റോബിനെ തിരികെ കൊണ്ടുവരണമെന്നാണ് റോബിൻ ഫാൻസിന്റെ ആവശ്യം. എന്നാൽ റോബിനെ ഇനി ബിഗ് ബോസ് വീടിനകത്ത് കൊണ്ടുവരരുതെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിന്റെ അറുപത്തി ഏഴാമത്തെ എപ്പിസോഡായിരുന്നു ഇന്ന്. റോബിൻ സീക്രട്ട് റൂമിൽ പോയതിന് പിന്നാലെയുള്ള ചർച്ചകളും വൈരാഗ്യങ്ങളും ബിഗ് ബോസ് ഷോയിൽ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്കിൽ റിയാസിനെ തല്ലിയെന്ന് ആരോപണം ഉയർന്നതോടെയാണ് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയത്. എന്നാൽ റോബിൻ പുറത്തായി എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ശരിക്കും ആ സമയത്ത് എന്താണ് നടന്നതെന്ന് റിയാസിനോട് പറഞ്ഞ് കൊടുക്കുകയാണ് ധന്യ.
കഴിഞ്ഞ ദിവസത്തെ തുടർച്ചയായി എപ്പിസോഡാണ് ഇന്ന് ബിഗ് ബോസിൽ ആദ്യം കാണിച്ചത്. റോബിൻ പുറത്തായതിന് പിന്നാലെ ടാസ്ക് ആരംഭിക്കാൻ ബിഗ് ബോസ് അറിയിച്ചുവെങ്കിലും അതിന് മത്സരാർത്ഥികൾ ആരും തന്നെ തയ്യാറായില്ല. ഇതിനിടയിൽ രാജാവായ റിയാസിനെ സമാധാനിപ്പിക്കാൻ ധന്യ ചെന്നപ്പോഴാണ് റോബിൻ ദേഷ്യത്തിൽ തള്ളിയതാണെന്നും അല്ലാതെ അടിച്ചതല്ലെന്നും പറയുന്നത്. "നീ പിടിച്ചപ്പോഴുള്ള ദേഷ്യത്തിൽ തള്ളിയതാണ് അവൻ. ഞാൻ കണ്ടതാ അത്. അറിയാല്ലോ. ഞാനാണ് അവിടെ അടുത്ത് നിന്നയാൾ"എന്നാണ് ധന്യ പറഞ്ഞത്. ഇതിന് തലകുലുക്കി റിയാസ് ശരിയാണെന്നും പറയുന്നുണ്ട്.
അതേസമയം, റോബിനെ വീട്ടിൽ നിന്നും പുറത്താക്കിയതിൽ ഷോയ്ക്ക് പുറത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. റോബിനെ തിരികെ കൊണ്ടുവരണമെന്നാണ് റോബിൻ ഫാൻസിന്റെ ആവശ്യം. എന്നാൽ റോബിനെ ഇനി ബിഗ് ബോസ് വീടിനകത്ത് കൊണ്ടുവരരുതെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗവും രംഗത്തുണ്ട്. കഴിഞ്ഞ സീസണിലെ രജിത്തുമായി റോബിനെ കമ്പയർ ചെയ്ത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന പോസ്റ്റുകൾ. എന്തായാലും റോബിൻ ബിഗ് ബോസിന് അകത്തെക്കോ പുറത്തേക്കോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.