Bigg Boss 4 : 'ഞങ്ങൾ ഇവിടെ 50 ദിവസത്തോളമായി, ഡോക്ടർ ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല'; ധന്യ പറയുന്നു

By Web TeamFirst Published May 11, 2022, 10:36 PM IST
Highlights

അമ്പത് ദിവസത്തോളമായി ഞങ്ങളിവിടെ ഉണ്ട്. ഡോക്ടറുമായി ഞങ്ങൾ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതുവരെയും ഇത്രയും മോശമായൊരു വാക്ക് ‍ഡോക്ടർ പറഞ്ഞിരുന്നില്ല. 

റെ വ്യത്യസ്തരായ മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് ആരംഭിച്ചത്. ഷോ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അക്കാര്യം പ്രേ​ക്ഷകർക്ക് മനസ്സിലായതാണ്. ആറ് പേരാണ് ഇതുവരെ ഷോയിൽ നിന്നും എവിക്ട് ആയത്. കഴിഞ്ഞ ദിവസം പുതിയ രണ്ട് മത്സരാർത്ഥികളും വീടിനുള്ളിലെത്തി. അന്നേദിവസം തന്നെ ഡോക്ടറുമായി റിയാസും വിനയിയും ഏറ്റുമുട്ടിയിരുന്നു. വൻ സഘർഷമായിരുന്നു നടന്നത്. മോശമായ വാക്കുകളുടെ പ്രയോ​ഗം പ്രേക്ഷകരും തുറന്നുകാട്ടി. ഇത്രയും നാൾ ഡോ. റോബിൻ ഇങ്ങനെ ഒന്നും സംസാരിച്ചിരുന്നില്ലെന്ന് പറയുകയാണ് ധന്യ. 

അമ്പത് ദിവസത്തോളമായി ഞങ്ങളിവിടെ ഉണ്ട്. ഡോക്ടറുമായി ഞങ്ങൾ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതുവരെയും ഇത്രയും മോശമായൊരു വാക്ക് ‍ഡോക്ടർ പറഞ്ഞിരുന്നില്ല. പക്ഷേ ഇന്നലെയാണ് അത്തരം സംസാരം ഉണ്ടായത്. അങ്ങനെ ഇന്നലെ ഡോക്ടർ സംസാരിച്ചിട്ടുണ്ടെങ്കിൽ ഒപ്പോസിറ്റ് നിൽക്കുന്ന ആളും അങ്ങനെ തന്നെ സംസാരിച്ചിരിക്കണം എന്നാണ് ധന്യ പറഞ്ഞത്. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ പുതുതായി വന്ന വൈൽഡ് കാർഡ് എൻട്രിയുടെ തനിനിറം ഞാൻ പുറത്തു കാണിച്ചു അതാണ് പ്രശ്നമെന്നാണ് ഇതിന് മറുപടിയായി റോബിൻ പറഞ്ഞത്. 

Latest Videos

കൊമ്പുകോർത്ത് വിനയിയും റിയാസും; മുന്നറിയിപ്പുമായി ബിഗ് ബോസ്

ഴിഞ്ഞ ദിവസമാണ് കോടതി വീക്കിലി ടാസ്ക് ബി​ഗ് ബോസിൽ(Bigg Boss 4) ആരംഭിച്ചത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസും വിനയിയും ആയിരുന്നു ജഡ്ജ്മാർ. ടാസ്ക് ആരംഭിച്ചപ്പോൾ തന്നെ തർ‍ക്കങ്ങളും സംഘർഷ ഭരിതമായ മുഹൂർത്തങ്ങളും ബി​ഗ് ബോസ് വീട്ടിൽ അരങ്ങേറി. ആ തർക്കങ്ങൾക്ക് ഇന്നും ഒരുമാറ്റവും ഉണ്ടായില്ല എന്നതാണ് വാസ്തവം. ഇന്നലെ ഒറ്റക്കെട്ടായി നിന്ന ജഡ്ജിമാർ ഇന്ന് രണ്ട് പാത്രമാകുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. 

ജാസ്മിൻ ലക്ഷ്മി പ്രിയയ്ക്ക് എതിരെ നൽകിയ പരാതിയോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. വാദങ്ങൾ നടക്കുന്നതിടെ ജഡ്ജിമാർക്കെതിരെ മത്സരാർത്ഥികൾ രം​ഗത്തെത്തുക ആയിരുന്നു. റിയാസ് പറയുന്നത് കേൾക്കുമ്പോൾ വാദി ഭാ​ഗത്തിന്റെ വക്കീലാണെന്ന് തോന്നുന്നു എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. ഇത് കേട്ടിരുന്ന ദിൽഷയും ധന്യയും കയ്യടിച്ചു. ഇത് ഇഷ്ടപ്പെടാത്ത റിയാസ് ഇരുവരെയും കോർണറിലേക്ക് പിടിച്ചു നിൽത്തി. പിന്നാലെ ബ്ലെസ്ലിയും കയ്യടിച്ചു. അയാളെയും കോടതി പുത്താക്കി. ബ്ലെസ്ലിക്കൊപ്പം ഡോക്ടറും പുറത്തേക്ക് പോയി. ഇത് ശരിയായ കാര്യമല്ലെന്ന് വിനയ് പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ റിയാസ് കൂട്ടാക്കിയില്ല. ജഡ്ജ് കീപ് ചെയ്യേണ്ട ചില സംഭവങ്ങൾ ഉണ്ടെന്ന് ദിൽഷയും പറഞ്ഞു. ഇവിടെയിരിക്കുന്ന എല്ലാവരും നിങ്ങളുടെ ശത്രുക്കൾ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നാണ് അഖിൽ പറഞ്ഞത്. ഒപ്പം ഇരിക്കുന്ന ജഡ്ജ് പോലും അങ്ങനെ ചെയ്യരുത് റിയാസ് എന്ന് പറയുന്നുണ്ടെന്നും അഖിൽ പറയുന്നത്. എല്ലാവരും പറയുന്നത് കേൾക്കാനാണ് രണ്ട് ജ‍ഡ്ജ്. അല്ലാതെ ഒരാൾ മാത്രം പറയുന്നത് കേൾക്കാനല്ലെന്നും ദിൽഷ പറയുന്നത്. നിമിഷയ്ക്കും ജാസ്മിനും വേണ്ടി വ്യക്തിപരമായി സംസാരിക്കാൻ ഇവിടെ വച്ചതാണോ റിയാസിനെ എന്നും ദിൽഷ ചോദിക്കുന്നു. പിന്നാലെ എല്ലാ മത്സരാർത്ഥികളും റിയാസിനെതിരെ രം​ഗത്തെത്തി. ശേഷം ഈ ജഡ്ജിന്റെ കൂടെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വിനയ് കോടതി മുറിയിൽ നിന്നും പോകുകയും ചെയ്തു.  കോടതി പിരിച്ചുവിട്ടതായി ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. 

ഇതിനിടയിൽ റിയാസും വിനയിയും ഏറ്റുമുട്ടി. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ ഫേവറിസം ചെയ്യരുതെന്നാണ് വിനയ് ചോദിച്ചത്. അക്കാര്യം കറക്ട് ആയി അറിയാൻ സാധിച്ചിരുന്നുവെന്നും വിനയ് പറഞ്ഞു. എന്നാൽ റിയാസ് വിനയിയെ തെറി പറയുകയാണ് ചെയ്തത്. "നി എന്നോട് സംസാരിക്കണമെങ്കിൽ മര്യാദക്ക് സംസാരിക്കണം. ആരോടാ നി സംസാരിക്കുന്നതെന്ന് അറിയാമോ. നി കണ്ട ചെക്കന്മാരോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കാൻ നിൽക്കരുത്",എന്നാണ് റിയാസിനോട് വിനയ് പറഞ്ഞത്. 

click me!