ബിഗ് ബോസിലെ കൂളസ്റ്റ് കണ്ടസ്റ്റന്റ്, രണ്ട് തവണ ക്യാപ്റ്റൻ, 100 ദിവസം അതിജീവിച്ച ധന്യ

By Web TeamFirst Published Jul 3, 2022, 2:46 PM IST
Highlights

ബിഗ് ബോസ് സീസൺ നാലിൽ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമർ ആയിരുന്നു ധന്യയെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്(Big Boss). ആദ്യം ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്കും എത്തുകയായിരുന്നു. തുടക്കത്തിൽ ചെറിയ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയ ഷോയായി ബിഗ് ബോസ് മാറി. മലയാളത്തിൽ 2018ൽ ആരംഭിച്ച ബിഗ് ബോസ് ഷോ ഇന്ന് സീസൺ നാലിൽ എത്തി നിൽക്കുകയാണ്. 20 മത്സരാർത്ഥികളിൽ നിന്നും ഓരോരുത്തരായി കൊഴിഞ്ഞ് പോയി ഒടുവിൽ ആറ് പേർ മാത്രമാണ് സീസൺ നാലിൽ അവശേഷിക്കുന്നത്. ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, ബ്ലെസ്ലി, റിയാസ് എന്നിവരാണ് ഫൈനൽ സിക്സിൽ എത്തി നിൽക്കുന്നത്. ഇവരിൽ ആരാകും വിജയകിരീടം ചൂടുകയെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണം. ഫൈനലിൽ എത്തിയിരിക്കുന്ന മത്സരാർത്ഥികളിൽ പ്രധാനിയാണ് ധന്യ മേരി വർഗീസ്.

ബിഗ് ബോസ് സീസൺ നാലിൽ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമർ ആയിരുന്നു ധന്യയെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. പക്ഷേ ടാസ്‌കുകളിൽ ധന്യ  വളരെ മുന്നിൽ ആയിരുന്നു തുടക്കം മുതൽ. ഫൈനൽ സിക്സിൽ എത്തിയവരിൽ രണ്ടു തവണ ക്യാപ്റ്റൻ ആയ ഒരേയൊരാളും ധന്യയാണ്. ഒരുപാട് ഇമേജ് പോവുമോന്ന് ഓർത്ത് പിന്നിൽ നിന്ന് കളിക്കാൻ മാത്രം ഇഷ്ട്ടപെട്ട ഒരാളെന്നാണ് സോഷ്യൽ മീഡിയ ധന്യയെ കുറിച്ച് പറഞ്ഞത്. എന്നാൽ ഇത്തരം റൂമറുകളെ പൊളിക്കുന്ന തരത്തിൽ ആയിരുന്നു ഫൈനലിലേക്കുള്ള ധന്യയുടെ ചുവടുവയ്പ്പ്.

കണ്ണുനനയിച്ച ധന്യ

ബിഗ് ബോസ് സീസൺ നാല് തുടങ്ങി രണ്ടാം ദിവസം എല്ലാ മത്സരാർത്ഥികളുടെയും ജീവിത കഥ പറയുന്നൊരു സെഗ്മെന്റ് ഉണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ജീവിതം പറഞ്ഞപ്പോൾ, ധന്യയുടെ പൊള്ളുന്ന ജീവിത കഥ ഓരോ പ്രേക്ഷകന്റെയും കണ്ണിനെ ഈറനണിയിച്ചു. "ഒരു മാഗസീനിന്റെ ഫോട്ടോ ഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു തന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റമെന്നും താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും ധന്യ പറയുന്നു. അടുത്ത ചിത്രമായിരുന്നു തലപ്പാവ്. ഈ ചിത്രത്തിലൂടെയാണ് ഞാൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞത്.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്റെ നൂറാമത്തെ എപ്പിസോഡിൽ വച്ചാണ് ഭർത്താവും നടനുമായ ജോൺ ജേക്കബിനെ ധന്യ കാണുന്നത്. ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോഗ്രാം ഉണ്ടായിരുന്നു. അവിടെ വച്ചാണ് ജോൺ ധന്യയെ പ്രപ്പോസ് ചെയ്യുന്നത്. ഒടുവിൽ മൂന്ന് മാസത്തിനുള്ളിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചുവെന്നും താരം പറഞ്ഞു. സന്തോഷകരമായ ജീവിതമായിരുന്നുവെന്നും ധന്യ. പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയിൽ മാനേജിംഗ് ഡയറക്ടർ ആയിരുന്നു ജോൺ. ഒപ്പം അദ്ദേഹത്തിന്റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോൺ അത്ര ആക്ടീവ് ആയിരുന്നില്ല കമ്പനിയിൽ. 2014 സമയത്ത് പ്രോജക്ടുകൾ വർദ്ധിച്ചു. ജോൺ പിന്നെ അതിന്റെ പുറകെ ആയി. അവിടെന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം താനും ജോണുമായി ഒരു കമ്പനി തുടങ്ങിയെന്നും ധന്യ പറയുന്നു. പിന്നീട് ഗുണ്ടകളെ പോലെയായിരുന്നു കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാൽ കടങ്ങൾക്കൊന്നും കുറവുണ്ടായില്ല. ഇതിനിടിൽ ഡാഡി ചെക്ക് കേസിൽ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാഗമായി. നല്ലൊരു വക്കീൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആ കേസിൽ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടിൽ പോലും ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞില്ല. ഒടുവിൽ കേസിൽ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോൾ പരാതി കൊടുത്തവർക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കുറേ ദിവസം. ബിഗ് ബോസിലെ ജയിൽ ഒന്നും എനിക്ക് ഒന്നുമല്ല.



കേസെല്ലാം കഴിഞ്ഞ് ഞാൻ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിൽ പുതിയൊരു സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. സീതാകല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോൺഫിഡൻസൊക്കെ ലഭിച്ചത്. ജോണും ഇതിനിടയിൽ ദയ സീരിയലിൽ വന്നെത്തി. സത്യത്തിൽ ഏഷ്യാനെറ്റ് എങ്ങനെ ഞങ്ങളുടെ ലൈഫിൽ മാലാഖയായി എത്തിയെന്ന് എനിക്കിപ്പോഴും അറിയില്ല", എന്നായിരുന്നു ധന്യ അന്ന് പറഞ്ഞത്.

നോമിനേഷനിൽ വരാത്ത ധന്യ

ഓരോ വാരത്തിലും പുറത്താക്കപ്പെടാനുള്ളവരുടെ ലിസ്റ്റ് മുഴുവൻ മത്സരാർഥികളും ചേർന്നാണ് ബിഗ് ബോസിൽ തീരുമാനിക്കുന്നത്. ഭൂരിഭാഗം സമയങ്ങളിലും കൺഫെഷൻ റൂമിൽ ബിഗ് ബോസിനോട് രഹസ്യമായിട്ടാകും ഓരോരുത്തരും തങ്ങൾ പുറത്താക്കാനാഗ്രഹിക്കുന്ന ഈരണ്ടുപേരുടെ പേരുകൾ പറയുന്നത്. എന്നാൽ വെറും രണ്ടോ മൂന്നോ എവിക്ഷനിൽ മാത്രമാണ് ധന്യ ഇതുവരെ എത്തിയത്. ഇക്കാര്യം മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോൾ, "അഭിപ്രായങ്ങൾ ശക്തമായി പറയുന്ന ആളാണ് ഞാൻ. ഇവിടെ അനാവശ്യ കാര്യങ്ങളിലും ഇടപെട്ട് പലരും അഭിപ്രായം പറയാറുണ്ടെന്നും എന്നാൽ ആവശ്യമുള്ളതിനു മാത്രം അഭിപ്രായം അറിയിച്ച് അല്ലാത്തപ്പോൾ ഇടപെടാതെ ഇരിക്കുകയാണ് എൻറെ രീതി", എന്നായിരുന്നു ധന്യ നൽകിയ മറുപടി. എന്നാൽ ധന്യ സേഫ് ഗെയിം ആണ് കളിക്കുന്നതെന്നായിരുന്നു മറ്റ് മത്സാർത്ഥികൾ അന്ന് പറഞ്ഞത്. പിന്നീട് ബിഗ് ബോസ് സീസൺ നാല് ഫൈനലിലേക്ക് അടുത്തതോടെയാണ് ധന്യ എവിക്ഷനിൽ വന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാ എവിക്ഷനുകളിലും പ്രേക്ഷ പിന്തുണയോടെ ബിഗ് ബോസ് വീട്ടിൽ തന്നെ തുടരാൻ ധന്യക്ക് സാധിച്ചു. ഒടുവിൽ ഫൈനൽ സിക്സിൽ ഒരാൾ ആകുകയും ചെയ്തു.

Latest Videos



രണ്ട് തവണ ക്യാപ്റ്റൻ

ബിഗ് ബോസ് സീസൺ നാല് ഫൈനലിൽ എത്തിയവരിൽ രണ്ട് തവണ ക്യാപ്റ്റനായ വ്യക്തി ധന്യയാണ്. വാശിയേറിയതും കഠിനവുമായ ടാസ്കുകളുടെ കടമ്പ കടന്നായിരുന്നു രണ്ട് തവണയും ധന്യ ക്യാപ്റ്റൻ സ്ഥാനം സ്വന്തമാക്കിയത്. താരത്തിന്റെ ക്യാപ്റ്റൻസിക്ക് തരക്കേടില്ലാത്ത ഫീഡ് ബാക്ക് തന്നെയാണ് സഹമത്സരാർത്ഥികൾ നൽകിയതും. ഫിനാലെ വീക്കിലും ക്യാപ്റ്റൻസി ടാസ്കിൽ ധന്യ മത്സരിച്ചിരുന്നുവെങ്കിലും വിജയിക്കാൻ സാധിച്ചില്ല.



പ്രണയം പറഞ്ഞ ധന്യ

ഷോയിൽ മത്സരാർത്ഥികൾ തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള കഥ സഹമാത്സരാർത്ഥികളോടും പ്രോക്ഷകരോടുമായി പങ്കുവച്ചിരുന്നു. ധന്യ തന്റെ ഭർത്താവ് ജോണിനോട് തോന്നിയ പ്രണയത്തെ കുറിച്ചായിരുന്നു മനസ്സ് തുറന്നത്. "രണ്ടായിരത്തി പത്തിൽ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‍സിൽ നൂറാമത്തെ എപ്പിസോഡിൽ ഞാനടക്കമുള്ള കുറച്ച് ആർടിസ്റ്റുകളെ വിളിച്ചിരുന്നു. എന്റെ ഭർത്താവിനെ അന്ന് ഞാൻ പരിചയപ്പെട്ടു.  പുള്ളി നോട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നെ. 45 ഡേയ്‍സുള്ള ഒരു യുഎസ് ട്രിപ്പിനും തുടർന്ന് ഞങ്ങളെ  വിളിച്ചിരുന്നു. കുറെ ആർട്ടിസ്റ്റുകളുണ്ട്. ഡാൻസ് പഠിപ്പിക്കാൻ വരുന്നത് ഇന്ന ആളാണ് എന്ന് പറഞ്ഞു. അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്, കുഴപ്പമില്ലാത്ത ആളാണ് എന്ന് അറിയാം. ഏത് ഡാൻസ് ചെയ്യണം എന്നൊക്കെ ഞങ്ങൾ ഫോണിലൂടെ ചർച്ച ചെയ്‍തു. യുഎസ് ട്രിപ്പ് പോകുന്നതിന് എപ്പോഴാണ് ഞാൻ ഒരു സ്വപ്‍നം കണ്ടു, ഞാൻ ഇയാളെ പ്രണയിക്കുന്നതായിരുന്നു. ഞാൻ പ്രണയിച്ചതിന് ശേഷം കരയുന്നതായിട്ടാണ് കാണുന്നത്. യുഎസിൽ പോയതിന് ശേഷം ഇയാളുമായി ഞാൻ ഒരു കണക്ഷനും ഉണ്ടാകില്ല എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് യുഎസിൽ വലിയ ഒരു ചുഴലിക്കാറ്റുമൊക്കെ ഉണ്ടാകുന്നത്. ട്രിപ്പ് മുടങ്ങി. ചീട്ട് കളിക്കുക ആയിരുന്നു ഞങ്ങളുടെ ആകെ എന്റർടെയ്‍ൻമെന്റ്. അങ്ങനെ മിക്കവാറും ഞാനും പുള്ളിയുമായിരിക്കും ടീം.  ചീട്ടു കളിച്ച് തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം", എന്നാണ് ധന്യ പറഞ്ഞത്.

ചരിത്രം തിരുത്തി കുറിക്കാൻ ദിൽഷ, 'ബിബി'യിലെ ആദ്യ വനിത വിജയി ആകുമോ ?

റിയാസിനോട് പൊട്ടിത്തെറിച്ച ധന്യ

ഒരു മോണിംഗ് ആക്ടിവിറ്റിക്കിടെ ആണ് റിയാസുമായി ധന്യ കോർത്തത്. ഫൈനലിൽ എത്താൻ താൻ ആഗ്രഹിക്കാത്ത മൂന്ന് പേരെ പറയുക എന്നതായിരുന്നു ടാസ്‌ക്. ടാസ്‌കിന്റെ ഭാഗമായ റിയാസ് പറഞ്ഞ പേരുകൾ ലക്ഷ്മി പ്രിയ, ധന്യ, വിനയ് എന്നിവരുടേതായിരുന്നു. ധന്യയെ നോമിനേറ്റ് ചെയ്യാതത് ധന്യ നിലപാടുകൾ ശക്തമായി സംസാരിക്കാത്തത് കൊണ്ടാകാം എന്ന് റിയാസ് പറഞ്ഞു. ഇതോടെ ധന്യ പ്രതികരിക്കുകയായിരുന്നു. എന്ത് നിലപാടാണ് പറയാത്തതെന്ന് ധന്യ ചോദിച്ചു. ഫൈനലിൽ വരാൻ ആഗ്രഹമില്ലാത്തവരെ പറയാൻ പറഞ്ഞപ്പോൾ വൈൽഡ് കാർഡ് രണ്ട് പേരും റോൺസണും. അത് കഴിഞ്ഞൊരു സോറിയും ആണ് ധന്യ പറഞ്ഞതെന്നും റിയാസ് ചൂണ്ടിക്കാണിച്ചു.



റിയാസിന് റിയാസിന്റെ അഭിപ്രായം പറയാം. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. റിയാസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാനല്ല ഞാൻ വന്നത്. എനിക്ക് നിലപാടില്ല എന്ന് പറഞ്ഞ് കളിയാക്കരുത്. വന്നത് മുതൽ കേൾക്കുന്നതെന്ന് ധന്യ തിരിച്ചടിച്ചു. റിയാസ് ഒരു ടീമിനെ മാത്രം കളിയാക്കുന്നു. റോബിനെയും ലക്ഷ്മിപ്രിയേയും ദിൽഷയേയും കളിയാക്കുന്നു. ഇതിനാണോ പ്രേക്ഷകർ നിനക്ക് വോട്ട് ചെയ്യേണ്ടത്, ഇതാണോ നൂറാം ദിവസം ഫിനാലെയിൽ തെളിയിക്കാൻ നിൽക്കുന്നതെന്ന് ധന്യ ചോദിച്ചു. ഈ അടിയാണോ നീ ആഗ്രഹിക്കുന്നത്. ഇതാണോ നിലപാട് എന്ന് ധന്യ ചോദിച്ചു. എന്നും കോഴിപ്പോരാണ് ഉണ്ടാക്കുന്നത്. സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് റിയാസ് പറഞ്ഞത്. പ്രകോപിതയായ ധന്യയോട് റിയാസ് പറയുന്നത് അവന്റെ പോയിന്റ് ഓഫ് വ്യൂവാണെന്ന് സൂരജ് പറഞ്ഞു. താൻ സംസാരിക്കുന്നതിനിടെ ധന്യ സൂരജിനോട് സംസാരിക്കാൻ ആരംഭിച്ചതോടെ ലെറ്റ് മീ ടോക്ക് ഹണി എന്ന് റിയാസ് ധന്യയോട് പറഞ്ഞു. ഇതോടെ ധന്യ ദേഷ്യപ്പെടുകയായിരുന്നു. എന്നെ ഹണീ എന്ന് വിളിക്കരുത്, മേലാൽ എന്നെ ഹണിയെന്ന് വിളിച്ചാലുണ്ടല്ലോ? എന്ന് ധന്യ ദേഷ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പലതവണ ഇരുവരും ഏറ്റുമുട്ടി. എന്നാൽ ഫൈനലിലേക്ക് അടുത്തതോടെ റിയാസിനോടുള്ള മനോഭാവം ധന്യക്ക് മാറിയതായും പ്രേക്ഷകർ കണ്ടതാണ്.

ഗ്രാന്‍റ് ഫിനാലെ

ബിഗ് ബോസ് സീസണ്‍ നാല് ഫിനാലേയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. പ്രേക്ഷകര്‍ തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥികള്‍ക്കായി വോട്ടുകള്‍ രേഖപ്പെടുത്തി കൊണ്ടിരിക്കയാണ്. രാത്രി എട്ട് മണിവരെയാണ് വോട്ടിംഗ് ടൈം. ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാര്‍ത്ഥിക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കുന്നതാണ്. ആരാകും ബിഗ് ബോസ് സീസണ്‍ നാല് വിജയ കിരീടം ചൂടുന്നതെന്നറിയാന്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

click me!