ഇത്തവണത്തെ വീക്കിലി ടാസ്ക് ശരിയായ രീതിയിൽ നടത്താനായില്ലെങ്കിലും ഇന്ന് ക്യാപ്റ്റൻസി ടാസ്ക് നടന്നിരുന്നു.
എല്ലാ ആഴ്ചയിലെയും വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ബിഗ് ബോസിൽ(Bigg Boss) ക്യാപ്റ്റനെ തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരോ തവണയും മത്സരാർത്ഥികൾ കാഴ്ചവയ്ക്കാറ്. ഇത്തവണത്തെ വീക്കിലി ടാസ്ക് ശരിയായ രീതിയിൽ നടത്താനായില്ലെങ്കിലും ഇന്ന് ക്യാപ്റ്റൻസി ടാസ്ക് നടന്നിരുന്നു.
വീക്കിലി ടാസ്ക്കിൽ അവസാനം റാണിയായിരുന്ന ദിൽഷയുടെ മന്ത്രിമാരിൽ ഒരാളായ ബ്ലെസ്ലിയെ ഡയറക്ട് ആയി ക്യാപ്റ്റൻസിക്കായി തെരഞ്ഞെടുത്തു. പിന്നാലെ അഖിലിന് മുമ്പ് ലഭിച്ച ക്യാപ്റ്റൻസി കാർഡ് ഉപയോഗിച്ച് ബ്ലെസ്ലിയെ മാറ്റുകയും പകരം അഖിൽ മത്സരിക്കാൻ തയ്യാറാകുകയും ചെയ്തു. അഖിൽ, ധന്യ, ദിൽഷ എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. തലവിധി എന്നായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്.
'കുറ്റബോധം തോന്നുന്നു, ജീവിതകാലം മുഴുവൻ റോബിന് എന്നോട് ദേഷ്യം കാണും'; നിരാശയോടെ റിയാസ്
ഗാർഡൻ ഏരിയയിൽ പെഡസ്റ്റലുകളിലായി മൂന്ന് ബാസ്ക്കറ്റ് ക്യാപ്പുകളും ബോളുകളും ഉണ്ടായിരിക്കും. മത്സരാർത്ഥി റെഡ് മാർക്കിൽ നിന്ന ശേഷം എതിർവശത്ത് നിൽക്കുന്നവർ ബോളുകൾ എറിഞ്ഞ് കൊടുക്കുകയും ചെയ്യും. ബാസ്ക്കറ്റ് ക്യാപ്പിൽ ഏറ്റവും കൂടുതൽ ബോളുകൾ പിടിക്കുന്നതാരോ അവരാകും പതിനൊന്നാം ആഴ്ചയിലെ ക്യാപ്റ്റൻ. പിന്നാലെ നടന്ന വാശിയേറിയ മത്സരത്തിൽ ധന്യ ക്യാപ്റ്റനായി മാറുകയും ചെയ്തു.
എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാ
എഴുപത്തി ഒന്നാമത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ബ്ലെസ്ലിയും ദിൽഷയും റോബിനെ കുറിച്ച് സംസാരിക്കുന്നത് കാണിച്ചു കൊണ്ടാണ്. 'എപ്പഴും ഞാൻ പറയും ദേഷ്യം വരുമ്പോൾ ഒന്ന് കൺട്രോൾ ചെയ്യെന്ന്. എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാണെന്നറിയോ. എത്ര വേദനകൾ സഹിച്ചിട്ടാ ഇവിടെ നിന്നതെന്നറിയോ നിനക്ക്. നിങ്ങൾക്ക് ആർക്കും അറിയാത്ത അദ്ദേഹത്തിന്റെ ഒരുകാര്യം എനിക്കറിയാം. അതൊക്കെ ആലോചിക്കുമ്പോഴാ എനിക്ക് കൂടുതൽ വിഷമം ആകുന്നത്', എന്നാണ് ദിൽഷ പറയുന്നത്. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നം ആണോ എന്ന് ബ്ലെസ്ലി ചോദിച്ചെങ്കിലും കാര്യം പറയാൻ ദിൽഷ കൂട്ടാക്കിയില്ല.