വീക്കിലി ടാസ്കിനിടയിലെ ഒരു വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ ആദ്യമുണ്ടായത്
ബിഗ് ബോസ് മലയാളം സീസണുകള്‍ മുന്നോട്ടുപോകവെ മത്സരാര്‍ഥികള്‍ക്കിടയില്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരിക്കാവുന്ന ചില പാറ്റേണുകള്‍ ഉണ്ട്. അതിലൊന്നാണ് പ്രണയബന്ധങ്ങള്‍. സീസണ്‍ 1 ലെ പേളി- ശിരീനിഷ് ബന്ധമാണ് അത്തരത്തില്‍ ഇരുവരും പ്രണയമെന്ന് തന്നെ തുറന്ന് സമ്മതിച്ച ബന്ധം. തുടര്‍ സീസണുകളില്‍ തുറന്നുപറയപ്പെട്ട പ്രണയബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും കേവല സൗഹൃദത്തിന് അപ്പുറമുള്ള അടുപ്പങ്ങള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഈ സീസണില്‍ ഒരു ലവ് ട്രാക്കിലേക്ക് നീങ്ങുമോ എന്ന് പ്രേക്ഷകര്‍ക്ക് കൗതുകമുളവാക്കിയ ഒന്നായിരുന്നു ദേവു- വിഷ്ണു അടുപ്പം.
വീക്കിലി ടാസ്കിനിടയിലെ ഒരു വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ ആദ്യമുണ്ടായതെങ്കിലും പിന്നാലെ ദേവു ക്ഷമ ചോദിച്ച് എത്തി. വിഷ്ണുവും അതേ സ്വരത്തില്‍ സംസാരിച്ചു. വിഷ്ണുവിനോട് തനിക്ക് തോന്നുന്ന അടുപ്പത്തെക്കുറിച്ച് ദേവു നേരിട്ട് പറയുകയുമുണ്ടായി. എന്നാല്‍ ആ ബന്ധം മറ്റൊരു രീതിയില്‍ വളരാതെ നോക്കാന്‍ ശ്രമിക്കുന്ന ദേവുവിനെയാണ് ഇന്നത്തെ എപ്പിസോഡില്‍ കണ്ടത്. ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഇരുവര്‍ക്കും പറഞ്ഞുകൊടുത്തത് മനീഷ ആയിരുന്നു. വിഷ്ണുവിനോട് ആദ്യം സംസാരിച്ച മനീഷ പിന്നാലെ ദേവുവിനോടും സംസാരിച്ചു. ശേഷം വിഷ്ണുവിനോട് ഇക്കാര്യം പറഞ്ഞെത്തുന്ന ദേവുവിനെയാണ് കണ്ടത്.
ആളുകള്‍ തന്നെ കുറ്റപ്പെടുത്തുന്നത് എന്താണെന്ന് കരഞ്ഞുകൊണ്ട് വിഷ്ണുവിനോട് ചോദിച്ചു ദേവു. അല്‍പം കഴിഞ്ഞ് കുറച്ച് ദേഷ്യത്തോടെ വിഷ്ണുവിന് അരികിലേക്ക് എത്തുന്ന ദേവുവിനെയും പ്രേക്ഷകര്‍ കണ്ടു. മറ്റുള്ളവര്‍ പറയുന്നത് കേട്ട് തന്നെ ഒഴിവാക്കിയാല്‍ ദേഷ്യം വരുമെന്നാണ് ദേവു പറഞ്ഞത്. ഈ ബന്ധം ഒരു പ്രണയത്തിലേക്ക് വളര്‍ത്താന്‍ താനും താല്‍പര്യപ്പെടുന്നില്ലെന്ന മട്ടിലായിരുന്നു ഇതിനോട് വിഷ്ണുവിന്‍റെ പ്രതികരണം. ഗെയിമില്‍ ശ്രദ്ധിക്കൂ എന്ന് വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ വിഷ്ണുവിനോട് പറഞ്ഞിരുന്നു. ഇത് ദേവുവുമായുള്ള തന്‍റെ അടുപ്പം സൂചിപ്പിച്ച് മോഹന്‍ലാല്‍ പറഞ്ഞതാണെന്നാണ് വിഷ്ണു കരുതുന്നത്.
ALSO READ : രണ്ടുപേര്‍ മാത്രം സേഫ്! 16 പേരുടെ ജമ്പോ നോമിനേഷന്‍ ലിസ്റ്റുമായി ബിഗ് ബോസ്