വയ്യാ എങ്കിൽ ബിഗ് ബോസിനോട് റിക്വസ്റ്റ് ചെയ്യണമായിരുന്നുവെന്നാണ് സുചിത്ര പറഞ്ഞത്.
നിയമങ്ങൾ തെറ്റിക്കുക എന്നത് ബിഗ് ബോസ് ഷോയിലെ രണ്ടാം വരാം മുതൽ കേൾക്കാൻ തുടങ്ങിയ കാര്യമാണ്. ഇത്തവണ നടന്ന വീക്കിലി ടാസ്ക്കിലും അതിൽ മാറ്റമൊന്നും സംഭവിച്ചില്ല. ആരോര്യരംഗം എന്ന വീക്കിലി ടാസ്ക്കിൽ റൂൾസ് തെറ്റിച്ചത് ഡെയ്സി ആയിരുന്നു. പുകവലിക്കാൻ പാടില്ലെന്ന് നിർദ്ദേശം ഉണ്ടായിരുന്നിട്ടും ഡെയ്സി അത് ചെയ്തു. പിന്നെ ടാസ്ക്കിനിടയിൽ ഉറങ്ങുകയും ചെയ്തു. താൻ ഉറങ്ങിയത് മരുന്ന് കഴിച്ചതിനാലാണെന്ന് ഡെയ്സി പറയുന്നുണ്ടെങ്കിലും ആരും തന്നെ അത് കാര്യമാക്കി എടുത്തില്ല. അതിന് തെളിവാണ് ഇന്നത്തെ നോമിനേഷനിലും ഈ വിഷയം ചർച്ചയായത്. പകുതിയോളം പേരും ഡെയ്സി ഉറങ്ങിയത് കാരണം നോമിനേറ്റ് ചെയ്തവരാണ്. എന്നാൽ നിമിഷ ഡെയ്സിയുടെ പേര് പറഞ്ഞതോടെയാണ് കളി മാറിയത്.
വയ്യാ എങ്കിൽ ബിഗ് ബോസിനോട് റിക്വസ്റ്റ് ചെയ്യണമായിരുന്നുവെന്നാണ് സുചിത്ര പറഞ്ഞത്. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത ഡെയ്സി ഇതിനെതിരെ സംസാരിക്കുക ആയിരുന്നു. താൻ ഉറങ്ങിയെങ്കിലും രണ്ട് കിലോ അധികം താൻ വർധിപ്പിച്ചുവെന്നാണ് ഡെയ്സി മറുപടി നൽകിയത്. നിനക്ക് വയ്യെങ്കിൽ എന്തുകൊണ്ട് ടാസ്ക്കിൽ നിന്നും മാറി നിന്നൂടാ എന്നായിരുന്നു നിമിഷ പറഞ്ഞത്. ഇത് ഡെയ്സിയെ ചൊടിപ്പിച്ചു. നീയാണ് ലൂസർ, എനിക്ക് ഇവിടെ ഗെയിമിൽ നിന്നും മാറിനിൽക്കേണ്ട ആവശ്യമില്ല. ഏറ്റെടുക്കുന്ന കാര്യങ്ങളും ഗെയിമും ഞാൻ നല്ലപോലെ തന്നെയാണ് ചെയ്യുന്നതെന്ന് ഡെയ്സി നിമിഷയോട് പറഞ്ഞു. നിനക്ക് എന്നെ ലൂസർ എന്ന് വിളിക്കാൻ എന്താണ് അധികാരം എന്ന് പറഞ്ഞ് നിമിഷയും സംസാരിച്ചു. ഇതിനിടയിൽ രണ്ട് പേരെയും സമാധാനപ്പെടുത്താൻ റോൺസൺ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
നേമിനേഷൻ ഇങ്ങനെ
റോബിൻ- നവീൻ, നിമിഷ, ഡെയ്സി
ജാസ്മിൻ- ഡോ. റോബിൻ, സുചിത്ര, മണികണ്ഠൻ
സുചിത്ര- ജാസ്മിൻ, ഡെയ്സി, ബ്ലെസ്ലി
നിമിഷ- ബ്ലെസ്ലി, ഡെയ്സി, റോബിൻ
അപർണ്ണ- ബ്ലസ്ലി, നിമിഷ, നവീൻ
ലക്ഷ്മി പ്രിയ- ബ്ലെസ്ലി, ഡെയ്സി, നവീൻ
ദിൽഷ- നവീൻ, നിമിഷ, ജാസ്മിൻ
ധന്യ- ബ്ലെസ്ലി, ജാസ്മിൻ, നവീൻ
റോൺസൺ- ബ്ലെസ്ലി,നിമിഷ, ജാസ്മിൻ
അശ്വിൻ- ബ്ലെസ്ലി, റോബിൻ, നവീൻ
മണികണ്ഠൻ- ജാസ്മിൻ, ഡെയ്സി, ബ്ലെസ്ലി
സൂരജ്- നിമിഷ, നവീൻ, ബ്ലെസ്ലി
അഖിൽ- ബ്ലെസ്ലി, റോൺസൺ, നിമിഷ
നവീൻ- ബ്ലെസ്ലി, നിമിഷ
ഡെയ്സി- നിമിഷ, ബ്ലെസ്ലി, നവീൻ
ബ്ലെസ്ലി- ഡെയ്സി, ജാസ്മിൻ, റോൺസൺ