"എനിക്ക് പുറത്ത് പോകണം" ; സല്‍മാനോട് അപേക്ഷിച്ച മത്സരാര്‍ത്ഥി ഒടുവില്‍ ബിഗ്ബോസ് ഒടിടി വിട്ടു; നാടകീയം

By Web TeamFirst Published Jul 11, 2023, 9:33 AM IST
Highlights

ഷോ തുടങ്ങി മൂന്നാഴ്ച പിന്നീടുമ്പോള്‍ ബിഗ്ബോസ് ഒടിടി 2ലെ  പ്രധാനപ്പെട്ട ഒരു മത്സരാര്‍ത്ഥിയായിരുന്നു സൈറസ് ബ്രോച്ച. 

മുംബൈ: കൊമേഡിയനും ടിവി അഭിനേതാവുമായ സൈറസ് ബ്രോച്ച ബിഗ് ബോസ് ഒടിടി 2 റിയാലിറ്റി ഷോയിൽ നിന്ന് പുറത്തുപോയി. കുടുംബത്തില്‍ പെട്ടെന്ന് ഒരു അത്യവശ്യം വന്നതിനാലാണ് സൈറസ് ബ്രോച്ച ഷോയില്‍‌ നിന്നും അപ്രതീക്ഷിതമായി പുറത്തുപോയത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഒരു അംഗത്തിന് മെഡിക്കൽ എമർജൻസി വന്നുവെന്നാണ് വിവരം.

നിർഭാഗ്യകരമായ സാഹചര്യത്തിലാണെന്നും. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറസും കുടുംബവും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. ആരാധകരും അനുയായികളും എന്തിനാണ് സൈറസ് പോയത് എന്ന ആശങ്കയിലാണ്. 

Latest Videos

കഴിഞ്ഞ വീക്കെൻഡ് കാ വാർ എപ്പിസോഡിൽ സൈറസ് ഷോ അവതാരകനായ സൽമാൻ ഖാനോട് തന്നെ ഷോയില്‍ നിന്നും പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ സൽമാൻ സൈറസിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അതില്‍ ആശ്വാസം ലഭിക്കാതെയാണ് സൈറസ് ഷോയിൽ നിന്ന് പോയത്.

ഷോ തുടങ്ങി മൂന്നാഴ്ച പിന്നീടുമ്പോള്‍ ബിഗ്ബോസ് ഒടിടി 2ലെ  പ്രധാനപ്പെട്ട ഒരു മത്സരാര്‍ത്ഥിയായിരുന്നു സൈറസ് ബ്രോച്ച. പ്രേക്ഷകര്‍ക്ക് ഒരു എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്‍റെ അസാന്നിധ്യം വളരെ നഷ്ടമായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബി​ഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബി​ഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി തുടങ്ങിയത്. ഒരു വീടിനുള്ളിൽ, ഒരു കൂട്ടം വ്യത്യസ്തരായ ആളുകൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ചു കൂട്ടുക. ഫോണോ മറ്റൊരു എന്റർടെയ്മെന്റ് ഉപാധികളോ ഇല്ലാതെ കാണുന്നവരെ തന്നെ വീണ്ടും വീണ്ടും ഇത്രയും ദിവസം കണ്ടുകൊണ്ടിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഇത്തരത്തിൽ വ്യത്യസ്തരായവർക്കൊപ്പം ഒരു വീട്ടിൽ 100 ദിവസം കഴിച്ചു കൂട്ടുന്നൊരാൾ വിജയി ആകും. അതും പ്രേക്ഷകരുടെ വോട്ടോടെ. 

മൂന്ന് മുൻപാണ് ഹിന്ദിയിൽ ബി​ഗ് ബോസ് ഒടിടി 2 ആരംഭിച്ചത്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്. 12പേരെയാണ് അവതരാകൻ സൽമാൻ ഖാൻ വീടിനുള്ളിലേക്ക് പറഞ്ഞുവിട്ടത്. ഇതിൽ സൈറസ് ബ്രോച്ച അടക്കം നാലുപേര്‍ ഇതുവരെ എവിക്ട് ആയി.

എന്താണ് ഉപ്പും മുളകിലും സംഭവിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

വീട്ടിൽ നിന്നും ചാടി; ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണെന്ന് അപര്‍ണ്ണ

Asianet News Live ​​​​​​​

click me!