പുതിയ വീക്കിലി ടാസ്‍കിന്‍റെ തുടക്കത്തിലാണ് തര്‍ക്കം
ഗെയിമുകളും ടാസ്കുകളുമൊക്കെ ബിഗ് ബോസില്‍ ദിനംപ്രതി നടക്കാറുള്ളതാണെങ്കിലും വീക്കിലി ടാസ്കുകള്‍ക്കാണ് ഏറ്റവും പ്രാധാന്യം. ബിഗ് ബോസില്‍ നിന്ന് പല സവിശേഷാധികാരങ്ങളും ലഭിക്കാനുള്ള സാധ്യതയും പലപ്പോഴും നോമിനേഷന്‍ മുക്തി അടക്കമുള്ള കാര്യങ്ങള്‍ ലഭിക്കും എന്നതുമാണ് ഒന്നിലേറെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വീക്കിലി ടാസ്കുകളെ ശ്രദ്ധേയമാക്കുന്നത്. ഏറ്റവും പുതിയ വീക്കിലി ടാസ്കിന് ബിഗ് ബോസ് പേരിട്ടിരിക്കുന്നത് മിഷന്‍ എക്സ് എന്നാണ്. ഫിസിക്കല്‍ ഗെയിമിലേക്ക് മാറുമെന്ന് ഉറപ്പുള്ള ടാസ്ക് ആരംഭിക്കുംമുന്‍പ് തന്നെ ബിഗ് ബോസില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചു.
മത്സരാര്‍ഥികള്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരായി മാറുന്ന വീക്കിലി ടാസ്കില്‍ ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കുക എന്നതാണ് മത്സരം. ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം. ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ചുള്ള ടീം വിഭജനം ഇങ്ങനെ ആയിരുന്നു. ടീം ആല്‍ഫ- റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന. ടീം ബീറ്റ- ബീറ്റ- വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു. റോക്കറ്റ് ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കാന്‍ ഇന്ന് ശ്രമിക്കേണ്ടത് ടീം ബീറ്റ ആയിരുന്നു. ഇതിനായി ബിഗ് ബോസ് തയ്യാറാക്കിയിരിക്കുന്ന പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണമായിരുന്നു. എന്നാല്‍ ഫ്യൂസുകള്‍ ബിഗ് ബോസ് സ്റ്റോറില്‍ ലഭ്യമാക്കിയ സമയത്തുതന്നെ ടീം ആല്‍ഫയിലെ ചില അംഗങ്ങള്‍ അത് കൈക്കലാക്കി ഒളിപ്പിച്ചത് വലിയ വാക്കുതര്‍ക്കത്തിന് ഇടയാക്കി.
ഇതിനിടെ ഡൈനിംഗ് ഏരിയയില്‍ വച്ച് അഖില്‍ മാരാര്‍ ഒച്ച ഉയര്‍ത്തി സംസാരിച്ചു. അതിനിടെ ഒരു പ്രോപ്പര്‍ട്ടി മേശപ്പുറത്തേക്ക് അടുക്കുന്നതുപോലെയും അഖില്‍ കാണിച്ചു. അതേ ടീമിലുള്ള അനു ഇത് തടയുകയും ചെയ്തു. ഇതിനിടെ നാദിറ തന്നോട് അപമര്യാദയായി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അനു പൊട്ടിത്തെറിക്കുന്നതിനും മറ്റു മത്സരാര്‍ഥികള്‍ സാക്ഷികളായി. പ്രോപ്പര്‍ട്ടി താഴെവെക്കാന്‍ അഖിലിനോട് പറയുന്നതിനിടെ നാദിറ പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്നായിരുന്നു അനുവിന്‍റെ ആരോപണം. ആദ്യം പ്രതിരോധിക്കാന്‍ ശ്രമിച്ച നാദിറ അനു വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന് കണ്ടതോടെ മാപ്പ് പറയാന്‍ തയ്യാറായി. താന്‍ മോശമായി ഉദ്ദേശിച്ച് പറഞ്ഞിട്ടില്ലെന്നും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നാദിറ പറഞ്ഞു. ഇരുവര്‍ക്കുമിടയിലെ പ്രശ്നം വഷളായത് മനസിലാക്കി രണ്ട് ടീമില്‍ പെട്ടവരും മധ്യസ്ഥം വഹിക്കാന്‍ എത്തിയിരുന്നു.
ALSO READ : ജുനൈസ് ബിഗ് ബോസിലെ പെരുങ്കള്ളനെന്ന് അഖില്‍ മാരാര്‍; ഹൗസില്‍ വന്‍ വാക്കുതര്‍ക്കം