ശോഭേച്ചി അഖിലേട്ടനെ ചൊറിഞ്ഞ് കണ്ടന്റ് ഉണ്ടാക്കും, പക്ഷേ പുറത്തുവരുന്നത് തിരിച്ച്: റെനീഷ- സെറീന സംഭാഷണം

By Web TeamFirst Published Jun 15, 2023, 6:30 PM IST
Highlights

അഖിൽ മാരാരെ ചൊറിഞ്ഞാണ് ശോഭ കണ്ടന്റ് ഉണ്ടാക്കുന്നതെന്നും പക്ഷേ പുറത്ത് പോകുന്നത് നേരെ തിരിച്ചാണെന്നും സെറീന പറയുന്നു. 

ല്ലാ ബി​ഗ് ബോസ് സീസണുകളിലും ​ഗ്രൂപ്പുകൾ ഉണ്ടാകാറുണ്ട്. അവ സൗഹൃദമോ തർക്കങ്ങളുള്ളതോ ​ഗെയിം ​ഗ്രൂപ്പുകളോ ഒക്കെ ആകാം. അത്തരത്തിൽ സീസൺ അഞ്ചിലെ ഒന്നിലേറെ ​ഗ്രൂപ്പുകൾ ഉണ്ട്. അതിൽ ഏറ്റവും രസകരമായ കോമ്പോയാണ് ശോഭ വിശ്വനാഥും അഖിൽ മാരാരും തമ്മിലുള്ളത്. ഇരുവരുടെയും തർക്കങ്ങളും പരസ്പര ട്രോളുകളുമെല്ലാം പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ടോ ആൻഡ് ജെറി എന്നാണ് ഇവരെ മറ്റ് മത്സരാർത്ഥികളും പ്രേക്ഷകരും വിശേഷിപ്പിക്കുന്നത്. എന്നാൽ ശോഭയ്ക്ക് അഖിൽ എന്ത് ചെയ്താലും പ്രശ്നമാണ്. അത് എപ്പിസോഡുകളിൽ നിന്നുതന്നെ പ്രേക്ഷകർക്ക് മനസിലായ കാര്യമാണ്.

ഇപ്പോഴിതാ ശോഭയേയും അഖിലിനെയും കുറിച്ച് സെറീനയും റെനീഷയും പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അഖിൽ മാരാരെ ചൊറിഞ്ഞാണ് ശോഭ കണ്ടന്റ് ഉണ്ടാക്കുന്നതെന്നും പക്ഷേ പുറത്ത് പോകുന്നത് നേരെ തിരിച്ചാണെന്നും സെറീന പറയുന്നു. 

Latest Videos

"ഞാൻ എപ്പോഴും നോട്ടീസ് ചെയ്യുന്ന കാര്യമാണ് അഖിലേട്ടൻ എവിടെ പോയാലും ശോഭ അവിടെ പോയി പുള്ളിയെ ചൊറിഞ്ഞ് സ്വന്തം കണ്ടൻ്റ് ഉണ്ടാക്കും. അങ്ങനത്തെ കണ്ടൻ്റ് ഉണ്ടാക്കാൻ ശോഭേച്ചിക്ക് നന്നായിട്ട് അറിയാം. അതിൽ മുന്നോട്ട് പോവാനാണ് ശോഭേച്ചി ശ്രമിക്കുന്നത്. പക്ഷേ പുറത്ത് വരുന്നത് അഖിൽ ശോഭേച്ചിയെ ചെറിയുന്നത് പോലെയാണ് ", എന്നാണ് സെറീന പറയുന്നത്. ഇത് റെനീഷയും ശരിവയ്ക്കുന്നുണ്ട്. 

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

അതേസമയം, നിലവില്‍ ടിക്കറ്റ് ടു ഫിനാലെ ആണ് ബിഗ് ബോസില്‍ നടക്കുന്നത്. ഇതിലൂടെ നല്‍കുന്ന ടാസ്കുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിക്കുന്നവര്‍ക്ക് നേരിട്ട് ഫിനാലെയ്ക്ക് എത്താം. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരോ മത്സാരാര്‍ത്ഥികളും കാഴ്ചവയ്ക്കുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് നാദിറ ആണ്. 

'ഇയാള് മര്യാദയ്ക്ക് ഇരിക്കാൻ നോക്ക്'; ഷോർട്സ് ഇട്ട അഖിലിനോട് ശോഭ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!