അഖില്‍ മാരാരുടെ കുടുംബം വന്ന് പോയതിന് ശേഷമാണ് ബിഗ് ബോസ് ജുനൈസിനുള്ള സര്‍പ്രൈസുമായി എത്തിയത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇത് പുനസമാഗനങ്ങളുടെ ആഴ്ചയാണ്. മത്സരാവേശത്തിന്‍റെയും തര്‍ക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയുമൊക്കെ വാരങ്ങളാണ് കടന്നുപോയതെങ്കില്‍ ഈ ആഴ്ച അതില്‍ നിന്നൊക്കെ വ്യത്യാസമുള്ളതാണ്. മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ ഉറ്റവരെ കാണാനായി ഹൌസില്‍ നേരിട്ടെത്തുന്ന ആഴ്ച. ഷിജു, നാദിറ, സെറീന, റെനീഷ എന്നിവരുടെ കുടുംബങ്ങള്‍ക്ക് പിന്നാലെ രണ്ട് കുടുംബങ്ങളാണ് ഇന്ന് ഹൌസിലേക്ക് എത്തിയത്. അത് അഖില്‍ മാരാരുടെയും ജുനൈസിന്‍റെയും ആയിരുന്നു.
അഖില്‍ മാരാരുടെ കുടുംബം വന്ന് പോയതിന് ശേഷമാണ് ബിഗ് ബോസ് ജുനൈസിനുള്ള സര്‍പ്രൈസുമായി എത്തിയത്. മത്സരാര്‍ഥികളെയെല്ലാം ഹൌസിനുള്ളിലാക്കി ബ്ലൈന്‍ഡ്സ് ഇട്ടതിനുശേഷം മുറ്റത്ത് നിരവധി കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ബിഗ് ബോസ് സ്ഥാപിച്ചു. പിന്നാലെ അനൌണ്‍സ്മെന്‍റും എത്തി. നിങ്ങളിലൊരാളുടെ പ്രിയപ്പെട്ടൊരാള്‍ ഈ പെട്ടികള്‍ക്കൊന്നില്‍ ഉണ്ടെന്നായിരുന്നു പ്രഖ്യാപനം. ഇനി വീട്ടുകാര്‍ വരാനുള്ള ശോഭ, ജുനൈസ്, അനിയന്‍ മിഥുന്‍ എന്നിവരാണ് നോക്കാനായി എത്തിയത്. ജുനൈസ് തുറന്ന പെട്ടിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിവന്നത് കൈയടികളോടെയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. ജുനൈസിന്‍റെ സഹോദരന്‍ റസല്‍ ആയിരുന്നു അത്.
undefined
ഒറ്റയ്ക്കേ വന്നുള്ളോ എന്നും താന്‍ രണ്ടുപേരെ പ്രതീക്ഷിച്ചിരുന്നുവെന്നുമായിരുന്നു റസലിനോടുള്ള ജുനൈസിന്‍റെ ആദ്യ പ്രതികരണം. കുട്ടികള്‍ വരണമെന്ന് വിചാരിച്ചിരുന്നതാണെന്നും പനി ആയതുകൊണ്ടാണ് സാധിക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ബെഡ് റൂം ഏരിയയില്‍ അല്‍പസമയം ഇരുവരും മാത്രമായി ഇരുന്ന് സംസാരിച്ചതിന് ശേഷം എല്ലാവര്‍ക്കുമൊപ്പം ഡൈനിംഗ് ടേബിളിന് സമീപത്തേക്ക് എത്തി. പിന്നാലെ സ്റ്റോര്‍ റൂമില്‍ സാധനം വരുമ്പോളുള്ള അലാറം മുഴങ്ങി. സംശയം തോന്നിയ ജുനൈസ് തന്നെയാണ് തുറന്നത്. റസലിന്‍റെ സുഹൃത്തും ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനുമായ അബ്ദുള്‍ ഗഫൂര്‍ ആയിരുന്നു അത്. ഷോയെക്കുറിച്ചും ജുനൈസ് അടക്കമുള്ള മത്സരാര്‍ഥികളുടെ പ്രകടനങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ച് എല്ലാവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
ALSO READ : 'കപ്പ് കിട്ടുമോ' എന്ന് അഖിലിന്‍റെ ചോദ്യം; ഭാര്യ ലക്ഷ്‍മിയുടെ മറുപടി
WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ