Bigg Boss 4 : 'കിഴങ്ങേശ്വരനായ രാജാവ്', റിയാസിനെ ട്രോളി ബ്ലെസ്ലി; ദിൽഷക്കെതിരെ ജാസ്മിൻ

By Web TeamFirst Published Jun 2, 2022, 11:57 PM IST
Highlights

റിയാസിനെയാണ് ആദ്യ രാജാവായി ബി​ഗ് ബോസ് നിയമിച്ചത്.

ബി​ഗ് ബോസ്(Bigg Boss) സാമ്രാജ്യം എന്നായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്. റിയാസിനെയാണ് ആദ്യ രാജാവായി ബി​ഗ് ബോസ് നിയമിച്ചത്. എന്നാൽ റോബിൻ തല്ലിയതുൾപ്പടെയുള്ള കാരണങ്ങളാൽ റിയാസിന് ഈ ടാസ്ക്ക് നന്നായി ചെയ്യാൻ സാധിച്ചിരുന്നില്ല. ഇക്കാര്യം ഉന്നയിച്ചാണ് ഇത്തവണത്തെ ജയിൽ നോമിനേഷനിൽ പലരും റിയാസിനെതിരെ വോട്ട് ചെയ്തത്. ഇതിനിടയിൽ റിയാസിനെ കണക്കിന് ട്രോളിയിരിക്കുകയാണ് ബ്ലെസ്ലി. 

മാന്ത്രിക ലോക്കറ്റ് സൂക്ഷിക്കാൻ സാധിച്ചില്ല, ദണ്ഡ് മറന്നുവച്ചു തുടങ്ങിയ കാര്യങ്ങളാണ് ബ്ലെസ്ലി നോമിനേഷനിൽ റിയാസിനെതിരെ ഉന്നയിച്ചത്. 'കിഴങ്ങേശ്വരനായ രാജാവ് ആയിരുന്നു റിയാസ്. രാജാവ് എന്ന കഥാപാത്രമായി റിയാസ് അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയില്ല. ജീവിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു റിയാസ് കാഴ്ച വച്ചത്', എന്ന് ബ്ലെസ്ലി പറയുന്നു. ഇതിനെതിരെ റിയാസ് ശബ്ദം ഉയർത്തിയെങ്കിലും അത് കേൾക്കാൻ ബ്ലെസ്ലി തയ്യാറായില്ല. 

Latest Videos

Bigg Boss 4 Episode 68 Highlights: റോബിന്‍ വരുമോ ? ദില്‍ഷയ്‌ക്കെതിരെ റിയാസും ജാസ്മിനും, രണ്ടുപേര്‍ ജയിലില്‍

പിന്നാലെയാണ് ജാസ്മിൻ ദിൽഷയെ നോമിനേറ്റ് ചെയ്തത്. എന്നാൽ റോബിന്റെ കാര്യം പറഞ്ഞ് രം​ഗം കലുഷിതമാകുകയായിരുന്നു. 'ഏറ്റവും അയോഗ്യനാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയ വ്യക്തി. ഒരുപാട് ആൾക്കാരുടെ അച്ഛനെയും അമ്മയെയും വീട്ടിലുള്ള എല്ലാവരെയും ഇമോഷണലി, മെന്റലി, വെർബലി അപമാനിച്ച വ്യക്തി. എന്റെ അച്ഛനെ നന്താ എന്ന് വിളിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. കാരണം അച്ഛൻ എന്ന് വിളിക്കാൻ അയാൾ യോ​ഗ്യനല്ല. എന്ന് കരുതി വഴിയിൽ കൂടെ പോകുന്നവനും വരുന്നവും എന്റെ തന്തയെ വിളിച്ചാൽ ഞാൻ എതിർക്കും. കാരണം അച്ഛൻ എന്ന വാക്കിനെ മാത്രം ഞാൻ ബഹുമാനിക്കുന്നു. ദിൽഷ നിന്റെ പ്രിവിലേജ് അത് നിന്റെ കയ്യിൽ വച്ചാൽ മതി. എന്റെ നെഞ്ചത്തേക്കോ വന്നാൽ, നിനക്ക് വേണ്ടത് തന്നെ നിനക്ക് കിട്ടും', എന്ന് ജാസ്മിൻ, ദിൽഷയോട് പറയുന്നു. 'ഞാൻ ഇനിയും അങ്ങനെ ചെയ്യും എന്നാണ് ദിൽഷ പറയുന്നത്. ഞാൻ എന്ത് പറയണം എന്ന് തീരുമാനിക്കേണ്ട അവകാശം നിനക്കില്ല. ഒരാൾ പറയുന്ന കാര്യത്തെ തെറ്റായ രീതിയിൽ വളക്കാൻ നിനക്കെ കഴിയുള്ളൂ ജാസ്മിൻ', എന്നാണ് ദിൽഷ പറയുന്നത്.  അതേസമയം ഇന്ന് റോബിനോട് ബി​ഗ് ബോസ് സംസാരിച്ചിരുന്നു. 

റോബിന്റെ വാക്കുകൾ

"ഇത്രയും വലിയൊരു അവസരം എന്റെ ലൈഫിൽ ആദ്യമായാണ് കിട്ടുന്നത്. ഒത്തിരി കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. എന്റെ മാക്സിമം കൊടുത്താണ് ഇതുവരെയും കളിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്ക്കിൽ ആണെങ്കിലും ഞാൻ മാക്സിമം പരിശ്രമിച്ചു. ആ ലോക്കറ്റിന്റെ ​ഗുണം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. ആരെയും ഉപദ്രവിക്കാതെയാണ് ഞാൻ ആ ലോക്കറ്റ് എടുത്തത്. പെട്ടെന്ന് തോന്നിയതാണ് ബാത്റൂമിൽ പോകാമെന്നുള്ളത്. ലോക്കറ്റ് വിട്ടുകൊടുക്കാതിരിക്കാൻ മാക്സിമം ശ്രമിക്കാം എന്നാണ് ഞാൻ കുതിയത്. പക്ഷേ അതിനകത്ത് നിൽക്കാൻ‌ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് പുറത്തിറങ്ങി. ആ ഒരു സിറ്റുവേഷനിൽ റിയാസ് എന്നെ പിടിച്ചു. അവനെ തള്ളിമാറ്റുന്നതിനിടയിലാണ് അടിക്കേണ്ടിവന്നത്. അത് വേണമെന്ന് വച്ച് ചെയ്തതല്ല. ആ ഒരു സാഹചര്യത്തിൽ പറ്റിപ്പോയതാണ്. അതിന് ശേഷം എന്നെ പ്രവോക്ക് ചെയ്യാൻ റിയാസ് ശ്രമിച്ചിട്ടും ഞാൻ ഒന്നും ചെയ്തില്ലായിരുന്നു. ആ സമയത്ത് എന്റെ ഹെൽത്ത് കണ്ടീഷൻ പ്രശ്നത്തിലായിരുന്നു. വിഷമവും ദേഷ്യവും വന്ന  സമയത്താണ് ആ സംഭവം നടന്നത്. എനിക്ക് ഒരു അവസരം കൂടി തരികയാണെങ്കിൽ എന്റെ മാക്സിമം നല്ല രീതിയിൽ കളിക്കാൻ ശ്രമിക്കും. വിന്നറാകാനാണ് ഞാൻ ഇവിടെ വന്നത്. ഞാൻ ചെയ്തത് തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരവസരം കൂടി തരണമെന്ന് അഭ്യർത്ഥിക്കുകയാണ്", എന്നാണ് റോബിൻ ബി​ഗ് ബോസിനോട് പറഞ്ഞത്. 

ഒരുപക്ഷേ ആ സ്പ്രേ അടിക്കാതിരുന്നുവെങ്കിൽ ടാസ്ക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മാത്രമെ ഞാൻ പുറത്ത് ഇറങ്ങുമായിരുന്നുള്ളൂ എന്നും റോബിൻ പറയുന്നു. ഇപ്പോൾ ആരോ​ഗ്യം എങ്ങനെയാണെന്ന ബി​ഗ് ബോസിന്റെ ചോദ്യത്തിന് മനസ്സികമായും ശാരീരികമായും താൻ ശക്തനാണെന്നാണ് റോബിൻ പറഞ്ഞത്. പിന്നാലെ ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ ബി​ഗ് ബോസ് റോബിനോട് വിശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

click me!