Bigg Boss S 4: 'ഭീരുക്കളെ പോലെ മാറിനിൽക്കാതെ'; നവീനും ജാസ്മിനും മുന്നറിയിപ്പുമായി ബി​ഗ് ബോസ്

By Web Team  |  First Published Apr 21, 2022, 10:38 PM IST

മത്സരം കൃത്യമായി നടക്കുന്നുണ്ടെന്ന് വിധികർത്താവായ റോൺസൺ ഉറപ്പ് വരുത്തണമെന്ന് ബി​ഗ് ബോസ് അറിയിച്ചു. എന്നാൽ റോൺസൺ പറഞ്ഞിട്ടും ഇരുവരും കേട്ടില്ല. 


തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയാണ് ബി​ഗ് ബോസ് സീസൺ നാല്. ഷോ നാലാം വാരത്തിലേക്ക് അടുക്കുമ്പോൾ തന്നെ പൊട്ടിത്തെറികളും ഇണക്കങ്ങളും പിണക്കങ്ങളും ബി​ഗ് ബോസ് വീട്ടിൽ അരങ്ങേറി കഴിഞ്ഞു. ഇനി എന്താകും ഷോയിൽ നടക്കാൻ പോകുക എന്ന ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. ഇന്ന് ജയിൽ നോമിനേഷനായിരുന്നു ബി​ഗ് ബോസ് വീട്ടിലെ ഹൈലൈറ്റ്. വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച വച്ച ജാസ്മിൻ, ബ്ലെസ്ലി, നവീൻ എന്നിവരാണ് നോമിനേഷൻ ടാസ്ക്ക് ചെയ്തത്. എന്നാൽ ആദ്യം തന്നെ മത്സരത്തിൽ നിന്നും ബ്ലെസ്ലി ഔട്ട് ആയിരുന്നു. 

ശേഷം മത്സരം നടന്നത് നവീനും ജാസ്മിനും തമ്മിലായിരുന്നു. എന്നാൽ ബ്ലെസ്ലി പുറത്തായതോടെ ഒഴുക്കൻ മട്ടിലായിരുന്നു ഇരുവരുടെയും മത്സരം. ഇത് ശ്രദ്ധയിൽപ്പെട്ട ബി​ഗ് ബോസ് ഇരുവർക്കും രണ്ട് തവണ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. 'ഭീരുക്കളെ പോലെ മാറിനിൽക്കാതെ. പോരാളികളെ പോലെ എന്തും പൊരുതി നേടുന്നവരാണ് വിജയികൾ',എന്നാണ് ബി​ഗ് ബോസ് ആദ്യം പറഞ്ഞത്. പിന്നാലെ ഇരുവരും മത്സരിച്ചെങ്കിലും വീണ്ടും നിരുത്സാഹത്തോടെയാണ് പെരുമാറിയത്. 

Latest Videos

മത്സരം കൃത്യമായി നടക്കുന്നുണ്ടെന്ന് വിധികർത്താവായ റോൺസൺ ഉറപ്പ് വരുത്തണമെന്ന് ബി​ഗ് ബോസ് അറിയിച്ചു. എന്നാൽ റോൺസൺ പറഞ്ഞിട്ടും ഇരുവരും കേട്ടില്ല. അടുത്ത ബസറിനുള്ളിൽ കളി കാര്യമായി എടുത്തില്ലെങ്കിൽ ബ്ലെസ്ലിയെ വിജയി ആയി പ്രഖ്യാപിക്കുമെന്ന് ഇരുവർക്കും മൂന്നാമത് ബി​ഗ് ബോസ് താക്കീത് നൽകി. ഇതോടെയാണ് ഇരുവരും കളി കാര്യമായി എടുത്തതും മത്സരിച്ചതും. ഒടുവിൽ നവീനെ തോൽപ്പിച്ച് ജാസ്മിൻ വിന്നറാകുക ആയിരുന്നു. 

നോമിനേഷൻ ടാസ്ക്

ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ജാസ്മിൻ, നവീൻ, ബ്ലെസ്ലി എന്നിവരാണ് നോമിനേഷൻ ടാസ്ക്ക് ചെയ്യാനെത്തിയത്. ഐ കപ് എന്നാണ് ടാസ്ക്കിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ മൂന്ന് ട്രേകളിലായി 25 വീതം ബി​ഗ് ബോസ് ​ലോ​ഗോ അടങ്ങിയ രണ്ട് ബെൽറ്റുകൾ ഉണ്ടായിരിക്കും. മത്സരാർത്ഥികൾ ബെൽറ്റ് അരയിൽ കെട്ടിയ ശേഷം തങ്ങളുടെ സ്റ്റിക്കറുകൾ എടുത്ത് ഏത് വിധേനയും എതിരാളികളുടെ ദേഹത്ത് പതിപ്പിക്കുകയും അവരവരുടെ ദേഹത്ത് സ്റ്റിക്കർ ഒട്ടിക്കാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യണം എന്നതാണ് ടാസ്ക്. പിന്നീട് നടന്നത് വാശിയും വെല്ലുവിളിയും നിറഞ്ഞ മത്സരമായിരുന്നു. ബ്ലെസി ആദ്യമെ തന്നെ ടാസ്ക്കിൽ നിന്നും ഔട്ട് ആയിരുന്നു. പിന്നാലെ നടന്നത് നവീനും ജാസ്മിനുമായുള്ള മത്സരമാണ്. ഇരുവരും പ്രോപ്പറായി മത്സരിക്കാത്തതിനാൽ ബി​ഗ് ബോസ് താക്കീതും നൽകി. ശേഷം നടന്ന പോരാട്ടത്തിനൊടുവിൽ ജാസ്മിൻ വിജയിക്കുകയും നവീനും ബ്ലെസ്ലിയും ജയിലിൽ പോകുകയും ചെയ്തു. 

click me!