ബിഗ് ബോസില്‍ ഇത്തവണത്തെ ലക്ഷ്വറി ടാസ്‍ക് ഇങ്ങനെ.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വളരെ രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുകയാണ്. പോരാട്ടവീര്യം ആവശ്യമുള്ള ഒരുപാട് ഗെയിമുകളുണ്ടെങ്കിലും രസകരമായ നിമിഷങ്ങളും ബിഗ് ബോസിന്റെ പ്രത്യേകതയാണ്. ബിഗ് ബോസ് ഹൗസില്‍ മനോഹരമായ സൗഹൃദക്കാഴ്‍ചകളും ഉണ്ടാകാറുണ്ട്. എല്ലാ മത്സരാര്‍ഥികളും ടീമായി പ്രവര്‍ത്തിക്കുന്ന ടാസ്‍കാണ് ലക്വറി ബജറ്റിന് വേണ്ടിയുള്ളത്
പുതിയ ഒരു ആഴ്‍ചയിലേക്കുള്ള ലക്ഷ്വറി വിഭവങ്ങള്‍ ലഭിക്കാൻ വീട്ടുകാര്‍ പങ്കെടുക്കേണ്ട രസകരമായ ടാസ്‍കാണ് ഇത്. ലക്ഷ്വറി ബജറ്റ് ടാസ്‍ക് ഇക്കുറിയും രസകരമാണ് എന്നാണ് പ്രമോയില്‍ നിന്ന് വ്യക്തമാകുന്നത്. ഭക്ഷണത്തിന്റെ പേരുകള്‍ രേഖപ്പെടുത്തിയ കോളം മത്സരാര്‍ഥികള്‍ എറിഞ്ഞു പൊട്ടിച്ച് ഏതാണോ ആ വസ്‍തു അത് നേടുക എന്നതാണ് ടാസ്‍ക്. ഭക്ഷണക്കളമെന്ന് പേരിട്ട ടാസ്‍ക് ഇന്നത്തെ എപ്പിസോഡില്‍ സംപ്രേഷണം ചെയ്യും.
undefined
ഒരാഴ്‍ചത്തെ വീക്ക്‍ലി ടാസ്‍ക് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വിഷ്‍ണു, മിഥുൻ, ഷിജു, അഖില്‍ എന്നിവർ സ്വർണകല്ല് അടിച്ചുമാറ്റുന്ന രീതിയിൽ പ്രാങ്ക് നടത്തിയത് അടക്കമുള്ള രംഗങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. വിഷ്‍ണുവിന്റെ പ്രാങ്കില്‍ ദേഷ്യം വന്ന നാദിറ ദേവുവിന്റെ കപ്പ് എറിഞ്ഞുപോ്ടിച്ചിരുന്നു. പ്രാങ്കിനോ വളരെ ദേഷ്യത്തിലായിരുന്നു ശോഭയും പ്രതികരിച്ചത്. ടോയ്‍ലറ്റിൽ പോലും പോകാതെ ആണ് കല്ലിനടുത്ത് ഇരുന്നതെന്നും ഇങ്ങനെ പ്രാങ്ക് ചെയ്‍തല്ല കല്ല് എടുക്കേണ്ടതെന്നും ആക്രോശിച്ച് കൊണ്ട് ശോഭ മുന്നോട്ട് വരിക ആയിരുന്നു. പിന്നാലെ വിഷ്‍ണുവിന്റെ പക്കൽ ഇരുന്ന യഥാർത്ഥ കല്ല് ഒമർ ലുലു തിരികെ യഥാസ്ഥാനത്ത് വയ്ക്കുകയും ചെ്‍ത്. ഈ കല്ല് രാവിലത്തെ സോംഗ് കഴിഞ്ഞതിന് പിന്നാലെ മിഥുൻ അടിച്ചു മാറ്റുകയും ചെയ്‍തു.
ബിഗ് ബോസ് ഹൗസില്‍ പിന്നീട് നടന്നത് ആരാണ് കല്ലെടുത്തത് എന്ന ചർച്ചകളാണ്. രസകരമായ മുഹൂർത്തങ്ങൾ ആയിരുന്നു അഖിലും വിഷ്‍ണുവും കൂടി വീട്ടിൽ സമ്മാനിച്ചത്. ഒടുവിൽ കല്ല് അപഹരിക്കപ്പെട്ടിരിക്കുന്നു എന്ന് ഔദ്യോഗകമായി ബിഗ് ബോസ് അറിയിക്കുകയും ചെയ്‍തു. പിന്നീട് നടന്നത് ആരുടെ പക്കലാണ് കല്ല് ഉള്ളതെന്ന് ചോദ്യം ചെയ്യലിലൂടെ കണ്ടുപിടിക്കുക എന്നായിരുന്നു. ആർക്ക് വേണമെങ്കിലും ആരെയും ചോദ്യം ചെയ്യാമെന്നായിരുന്നു ബിഗ് ബോസ് നിർദ്ദേശം. എന്നാൽ 17 ആള്‍ക്കാരില്‍ പരമാവധി ഏഴ് പേരെ മാത്രമെ ചോദ്യം ചെയ്യാൻ സാധിക്കുള്ളൂ. ചോദ്യം ചെയ്യലിൽ കല്ലുണ്ടെന്ന് വ്യക്തമായാൽ ബിഗ് ബോസ് ആ വ്യക്തിയോട് കല്ലുണ്ടോ എന്ന് ചോദിക്കും. സ്വര്‍ണക്കല്ലുണ്ടെങ്കില്‍ ആ വ്യക്തിക്ക് പത്താം ആഴ്‍ചയ്ക്കുള്ളിൽ ഒരു തവണ മാത്രം നോമിനേഷനിൽ വരുന്നവരിൽ ഒരാളെ പുറത്താക്കുകയും മറ്റൊരാളെ നോമിനേഷനിൽ ആക്കുകയും ചെയ്യാനുള്ള അധികാരം ലഭിക്കും. ശേഷം പല ടീമുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു. വിഷ്‍ണു തങ്ങളിലേക്ക് ചോദ്യം വരാതിരിക്കാൻ മറ്റുള്ളവരെ കൊണ്ട് സംസാരിപ്പിക്കുകയും ഗെയിം വേറെ ലെവലിൽ എത്തിക്കുക ആയിരുന്നു. ആർക്കും ആരുടെ കയ്യിലാണ് കല്ലെന്ന് കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ അഖിലും ടീമും വിജയി ആയെത്തുകയും ചെയ്‍തു. എന്നാൽ ഇവർ കല്ല് മനീഷയ്ക്ക് കൊടുക്കുക ആയിരുന്നു. എന്നാലും അഖിൽ, വിഷ്‍ണു ടീമിന്റെ മാസ്റ്റർ പ്ലാൻ പ്രേക്ഷകരിൽ അമ്പരപ്പും ആഹ്ളാദവും സമ്മാനിച്ചു.
Read More: നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു