Bigg Boss : 'മുംബൈ ടു കൊച്ചി' ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നവീൻ

By Web TeamFirst Published May 11, 2022, 6:13 PM IST
Highlights

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് (Bigg Boss) മലയാളം നാലാം സീസണ്‍ ഏഴാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ഗെയിം കൂടുതല്‍ വാശിയേറുകയാണ്. മത്സരത്തിന്‍റെ തീവ്രത ഓരോ ആഴ്ചയും കൂടി വരികയാണ്. 

ലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് (Bigg Boss) മലയാളം നാലാം സീസണ്‍ ഏഴാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ഗെയിം കൂടുതല്‍ വാശിയേറുകയാണ്. മത്സരത്തിന്‍റെ തീവ്രത ഓരോ ആഴ്ചയും കൂടി വരികയാണ്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു. ആ പോരാട്ടത്തില്‍ പാതി വഴിയില്‍ രണ്ട് മത്സരാര്‍ഥികളാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. 

ആദ്യം ഷോയിൽ നിന്നും പുറത്തായത് ജാനകി ആയിരുന്നെങ്കിൽ രണ്ടാമത് എലിമിനേറ്റ് ആയത് ശാലിനി ആയിരുന്നു. പിന്നീട് അശ്വിനും മണികണ്ഠനും പുറത്തേക്ക് പേയി. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ഇന്നിതാ നവീനും ഡെയ്സിയും ഷോയിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഒമ്പത് പേരായിരുന്നു ആഴ്ചയിലെ എവിക്ഷനിൽ വന്നിരുന്നത്. 

Latest Videos

ഇപ്പോഴിതാ അവസാനമയി എവിക്ഷനായ നവീനും ഡെയ്സിയും പുറത്തെത്തി ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈറ്റിൽ വരുന്ന ചിത്രമാണ് നവീൺ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് വീട്ടിനകത്ത് കാര്യമായ സൗഹൃദം  നവീനും ഡെയ്‌സിയും തമ്മിലുണ്ടായിരുന്നില്ല. പുറത്തായത് ഒരുമിച്ചായതോടെയാണ് ഒരുമിച്ച് യാത്രചെയ്യാൻ അവസരം ലഭിച്ചത്. ബാക്ക് ടു കൊച്ചി, ഫ്രം മുംബൈ എന്നാണ് നവീൻ ചിത്രത്തിനൊപ്പം കുറിക്കുന്നത്. 

ബിഗ് ബോസിൽ നിന്ന് പുറത്തേക്കുള്ള വഴി

ഒമ്പത് പേരായിരുന്നു ഇത്തവണ എവിക്ഷനില്‍ വന്നത്. ഇതില്‍ ആദ്യ ആളായി നവീനും പിന്നാലെ ഡെയ്സിയും പുറത്തേക്ക് പോയി. ഫൈനല്‍ ഫൈവില്‍ ആരോക്കെയാകും വരുന്നതെന്ന് ചോദിച്ചതിന് ശേഷമായിരുന്നു മോഹന്‍ലാലിന്‍റെ എലിമിനേഷന്‍ പ്രഖ്യാപനം. നവീന്‍ തീര്‍ച്ചയായും തിരിച്ച് വരുമെന്ന് പറഞ്ഞാണ് ജാസ്മിന്‍ നവീനെ യാത്ര അയച്ചത്. പിന്നാലെ എല്ലാവരും ചേര്‍ന്ന് സെല്‍ഫി എടുത്ത ശേഷം നവീന്‍ മോഹന്‍ലാലിനടുത്തേക്ക് പോകുകയും ചെയ്തു. പുറത്താകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് മോഹൻലാലിനോട് നവീന്‍ പറഞ്ഞത്. റോൺസണെ ആകും ഏറ്റവുമധികം മിസ് ചെയ്യുക എന്നും നവീൻ പറയുന്നു. 

വീണ്ടും അവിടെ നിൽക്കണമെന്ന് ആ​ഗ്രഹമില്ലെ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, ഉണ്ടെന്നായിരുന്നു നവീന്റെ മറുപടി. ഇത്രയും ദിവസം ഒരുപാട് സപ്പോർട്ട് തന്ന് ഒപ്പം നിന്ന പ്രേക്ഷ്ഷകർക്ക് ഒരുപാട് നന്ദിയെന്നും ഇത്രയും നാൾ നിൽക്കാനായത് ഭാ​ഗ്യമെന്നും നവീൻ പറയുന്നു.  ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബി​ഗ് ബോസിൽ എത്തി ആളുകളാണ് ഡെയ്സിയും നവീനും. ആദ്യ ആഴ്ച മുതൽ തന്നെ ഷോയിൽ ഇരുവരും തിളങ്ങി നിന്നു.  

വീട്ടിലെ എല്ലാ കാര്യങ്ങളിലും താരത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ബ്ലെസ്ലിയും ഡോ. റോബിനുമായുള്ള പ്രശ്നങ്ങളും മോശമായ വാക്കുകളുടെ ഉപയോ​ഗവും ഡെയ്സിയെ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആക്കിയിരുന്നു.  എവിഷൻ ലിസ്റ്റിൽ വന്നവരുടെ പേരുകൾ പുറത്തുവന്നപ്പോൾ തന്നെ ഡെയ്സിയും നവീനും  ആകും പുറത്തുപോകുക എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. 

click me!