വൻ സര്‍പ്രൈസ്, വാശിയേറിയ മത്സരം, ഒടുവില്‍ ബിഗ് ബോസിന് പുതിയ ക്യാപ്റ്റൻ

By Web Team  |  First Published Mar 29, 2024, 11:59 PM IST

ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനായി.


ബിഗ് ബോസില്‍ നിര്‍ണായകമാണ് ക്യാപ്റ്റനും. നോമിനേഷൻ ഫ്രീ ആകുമെന്നതാണ് ക്യാപ്റ്റന് ഷോയില്‍ ലഭിക്കുന്ന പ്രത്യേകത. മറ്റുള്ളവരെ നിയന്ത്രിക്കാനും അധികാരമുണ്ടെന്നതിനാല്‍ ക്യാപ്റ്റൻ ടാസ്‍കില്‍ വീറുറ്റ മത്സരമുണ്ടാകാറുണ്ട്. ഇന്നും അങ്ങനെ ഒരു മത്സരത്തിന് ഒടുവില്‍ ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയും ചെയ്‍തു.

ബിഗ് ബോസ് ആറിലെ പുതിയ ആഴ്‍ചയിലെ ക്യാപ്റ്റനെ കണ്ടെത്താൻ രസകരമായ മത്സരം തന്നെ സംഘടിപ്പിച്ചത് പ്രേക്ഷകരെയും ആവേശത്തിലാക്കിയ ഒന്നായിരുന്നു. പുതിയ ക്യാപ്റ്റനായി നടത്തിയ വേറിട്ട ടാസ്‍കിലെ നിയമങ്ങള്‍ വായിക്കാൻ ശ്രീരേഖയെയായിരുന്നു ഏല്‍പ്പിച്ചത്. അടി തെറ്റിയാല്‍ ആനയും വീഴുമെന്നാണ് ടാസ്‍കിന്റെ പേര് എന്ന് ശ്രീരേഖ് വ്യക്തമാക്കി. കൃത്യമായ ചുവടുകള്‍ വയ്‍ക്കാനാകുന്നയാളാകണം ക്യാപ്റ്റനെന്നും ടാസ്‍കിന്റെ നിയമങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പില്‍ വ്യക്തമായി തന്നെ ബിഗ് ബോസ് ചൂണ്ടിക്കാട്ടിയിരുന്നു.

Latest Videos

undefined

ഒരേ വലിപ്പത്തിലുള്ള രണ്ട് സ്‍കീ ബോര്‍ഡുകള്‍ നല്‍കുമെന്നാണ് വ്യവസ്ഥ. തെരഞ്ഞെടുക്കപ്പെട്ട മുന്നു പേര്‍ സ്‍കീ ബോര്‍ഡുകളില്‍ കാലുകള്‍ കെട്ടണം എന്നും നിയമമുണ്ട്. ഒരാള്‍ക്ക് പിന്നില്‍ മറ്റൊരാള്‍ നില്‍ക്കണം. നില്‍ക്കേണ്ട സ്ഥലം ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക. ബസറടിക്കുമ്പോള്‍ നടക്കാൻ ശ്രമിക്കണം. കാലിന്റെ കെട്ട് അഴിഞ്ഞാലോ സ്‍കീ ബോര്‍ഡില്‍ നിന്ന് വീണാലോ ആ വ്യക്തി ടാസ്‍കില്‍ നിന്നും പുറത്താകും. ബാക്കി നില്‍ക്കുന്നയാളാണ് വിജയി. ഇത് ലെഫ്റ്റ് റൈറ്റ് ടാസ്‍കല്ല. ബിഗ് ബോസ് ചരിത്രത്തിലെ ക്ലാസിക് ടാസ്‍കാണ് നടത്തുന്നത് എന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഒരാഴ്‍ചത്തെ പ്രകനടത്തിന്റെ പേരിലാണ് ക്യാപ്റ്റൻ ടാസ്‍കില്‍ മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്തത്. ശ്രീതു കൃഷ്‍ണനും നോറയും ജാൻമണിയുമായിരുന്നു ടാസ്‍കില്‍ പങ്കെടുത്തത്. ആദ്യം ശ്രീതുവും പിന്നെ നോറയും ടാസ്‍കില്‍ നിന്ന് പുറത്തായി. ജാൻമണി പുതിയ ക്യാപ്റ്റനായി.

Read More: വമ്പൻമാര്‍ വീണു, ആഗോള ഓപ്പണിംഗ് കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!