ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ അത്യന്തികം നാടകീയ സംഭവങ്ങള്‍ (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ പതിനാറാം എപ്പിസോഡിനറെ ഇന്നത്തെ പ്രധാന സംഗതി എവിക്ഷനുള്ള നോമിനേഷനായിരുന്നു. വീട്ടില്‍ നിന്ന് ആരൊക്കെയാണ് പുറത്തുപോകേണ്ടത് എന്ന് മത്സരാര്‍ഥികള്‍ക്ക് നിര്‍ദ്ദേശിക്കാം. ഒരാള്‍ എന്തുകൊണ്ട് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകണം എന്നതിന് വ്യക്തമായ കാരണവും നിര്‍ദ്ദേശിക്കണമായിരുന്നു. ലക്ഷ്‍മി പ്രിയ, ഡെയ്‍സി ജാസ്‍മിൻ, അഖില്‍, അശ്വിൻ, ശാലിനി, നവീൻ എന്നിവരാണ് ഇത്തവണ എവിക്ഷന്റെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഇക്കുറി ക്യാപ്റ്റന് സവിശേഷ അധികാരം
ദില്‍ഷയ്‍ക്ക് ക്യാപ്റ്റൻ എന്ന നിലയില്‍ നോമിനേഷനില്‍ ബിഗ് ബോസ് പ്രത്യേക അധികാരം നല്‍കിയിരുന്നു. ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാൻ സാധിക്കുമെന്നതായിരുന്നു അധികാരം. നോമിനേഷനില്‍ നിലവില്‍ ആരൊക്കെയാണ് എന്നും ബിഗ് ബോസ് പറഞ്ഞു. അതിനുശേഷം താൻ ആരെയാണ് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ദില്‍ഷയും വ്യക്തമാക്കി. അഖില്‍ ഒരുപാട് കാര്യങ്ങളില്‍ നിന്ന് സ്‍കൂട്ട് ആയി പോകുന്നു. ഗെയിമില്‍ ഒന്നും അഖില്‍ കോണ്‍സൻട്രേറ്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞായിരുന്നു നോമിനേഷൻ.
തുടക്കം സംഘര്‍ഷം
ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം തന്നെ സംഘര്‍ഷങ്ങളോടെയായിരുന്നു. ശാലിനി കിച്ചണ്‍ ഡ്യൂട്ടിയില്‍ ഒറ്റയ്‍ക്കായി പോയെന്ന തരത്തിലുള്ള ചര്‍ച്ചയായിരുന്നു ആദ്യം നടന്നത്. മത്സരാര്‍ഥികള്‍ എല്ലാവരും ഇക്കാര്യത്തില്‍ അവരവരുടെ അഭിപ്രായം പറയാനും തുടങ്ങിയതോടെ സംഭവം വേറെ രീതിയിലേക്ക് മാറി. ക്യാപ്റ്റൻ ഇടപെട്ട് ഇക്കാര്യം ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ചെങ്കിലും ബിബി ന്യൂസിലും ഇത് സംഭവം പരാമര്‍ശിക്കപ്പെട്ടതോടെ വലിയ ചര്‍ച്ചയായി.
ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നു
ഇക്കാര്യങ്ങളെ കുറിച്ച് സുചിത്ര നായരും ധന്യയും സംസാരിച്ചു. ലക്ഷ്‍മി ചേച്ചി എന്തിനാണ് ആവശ്യമില്ലാത്ത പുലിവാല് പിടിക്കുന്നത് എന്ന് സുചിത്ര നായര്‍ ശബ്‍ദം താഴ്‍ത്തി ധന്യയോട് ചോദിച്ചു. എന്തിനാണ് ഇത്, കണ്ടന്റ് ഉണ്ടാക്കാനാണോയെന്ന് സുചിത്ര ചോദിച്ചു. കരച്ചിലിലും പിഴിച്ചലിലുമാണ് അവസാനിക്കുക എന്ന് താൻ പറഞ്ഞില്ലേയെന്ന് ധന്യ ഓര്‍മിപ്പിച്ചു. ആ പെണ്‍കൊച്ചിനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ശരിക്കും ലക്ഷ്‍മി ചേച്ചിക്ക് ആ കൊച്ചിനെ ഇഷ്‍ടമല്ല എന്നും സുചിത്ര പറഞ്ഞു. സൈലന്റ് കില്ലര്‍ എന്താണ് ഇതിനെ പറയുക എന്ന് ധന്യ ചോദിച്ചു. ചിരിച്ചുകൊണ്ട് കഴുത്തറക്കുക എന്ന് പറയില്ലേ എന്നും ധന്യ വ്യക്തമാക്കി.
ബിബി ന്യൂസിലെ വാര്‍ത്ത വൻ ചര്‍ച്ചയായി
ബിഗ് ബോസ് ന്യൂസ് എന്ന ടാസ്‍കിലും കിച്ചണ്‍ ഡ്യൂട്ടി വിഷയം ചര്‍ച്ചയായി. ബിബി ന്യൂസ് ഇന്ന് ബ്ലസ്‍ലിയും ഡെയ്‍സിയുമാണ് അവതരിപ്പിച്ചത്. പൊട്ടിക്കരച്ചിലും പൊട്ടിത്തെറിയും ബിഗ് ബോസിലുണ്ടായിയെന്ന് ലക്ഷ്‍മി പ്രിയ - ശാലിനി തര്‍ക്കങ്ങളെ സൂചിപ്പിച്ച് ബ്ലസ്‍ലി പറഞ്ഞു. അതിനെ കുറിച്ച് വിശദമാക്കാൻ ശാലിനിയെ തന്നെ റിപ്പോര്‍ട്ടറായ ഡെയ്‍സി ക്ഷണിച്ചു. ഡെയ്‍സി എന്ന ഒരു മത്സരാര്‍ഥി കിച്ചണ്‍ ഡ്യൂട്ടിയില്‍ സഹായിക്കാൻ വന്നില്ലെന്ന് ബിബിന്യൂസില്‍ ശാലിനി തുറന്നടിച്ചു. ഡെയ്‍സി ഊഞ്ഞാല്‍ ആടുകയായിരുന്നുവെന്ന പരാമര്‍ശവും ശാലിനി നടത്തി. ഇത് ഡെയ്‍സി ചൊടിപ്പിക്കുകയും ബിബി ന്യൂസിന് ശേഷവും ഇക്കാര്യത്തിലെ ചര്‍ച്ച നീണ്ടുപോകുകയും ചെയ്‍തു.
ഊഞ്ഞാല്‍ ആടി എന്ന പരാമര്‍ശത്തെ കുറിച്ച് ഡെയ്‍സി ശാലിനിയോട് ചോദിച്ചു. ഡോക്ടര്‍ സഹായിക്കാനില്ലാതിരുന്നത് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ഡെയ്‍സി ചോദിച്ചു. എല്ലാ കാര്യങ്ങളും തനിക്ക് ഓര്‍മ വന്നില്ല എന്ന് ശാലിനി പറഞ്ഞു. ശാലിനി എന്ന് പറയുന്ന വ്യക്തിക്ക് ഇതൊന്നും മറക്കുന്ന ആളല്ലെന്ന് ഡെയ്‍സി പറഞ്ഞു. കിട്ടുന്ന അവസരം എല്ലാം ശാലിനി ഉപയോഗിക്കുമെന്ന് ഡെയ്‍സി പറഞ്ഞു. ഡോക്ടറുടെ പേര് താൻ മനപൂര്‍വം പറയാതിരുന്നതാണ് എന്ന് വിചാരിക്കുന്നതാണെങ്കില്‍ അങ്ങനെ വിചാരിച്ചോളൂവെന്നും ശാലിനി പറഞ്ഞതോടെ എപ്പിസോഡ് അവസാനിച്ചു.
രഹസ്യ മുറിയില്‍ ഒരാള്‍, ബിഗ് ബോസില്‍ നാടകീയ സംഭവങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ്‍ നാല് അത്യന്തികം നാടകീയ സംഭവങ്ങളോടെ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരാള്‍ എവിക്ഷൻ ആയിയെന്ന് ആദ്യം പ്രഖ്യാപിച്ചു. പക്ഷേ വലിയ ഒരു ട്വിസ്റ്റ് നടന്നു. ബിഗ് ബോസിന്റെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു നിമിഷയെ. ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത് എന്തൊക്കെയാണ് എന്ന് നിമിഷയ്‍ക്ക് കാണാനാകും എന്നതാണ് പ്രത്യേകത. തിരിച്ചുവരവില്‍ നിമിഷയെ അത് വലിയ രീതിയില്‍ സഹായിക്കുമെന്നത് തീര്‍ച്ച. ബിഗ് ബോസില്‍ ഇനി എന്തൊക്കെ അദ്ഭുതങ്ങളുണ്ടാകും. ബിഗ് ബോസ് മലയാളം സീസണ്‍ നാല് ദിവസവും ഏഷ്യാനെറ്റില്‍ കാണാം.