Bigg Boss Episode 13 Highlights : ബിഗ് ബോസില്‍ ആദ്യ വനിതാ ക്യാപ്റ്റൻ; പുലിവാല് പിടിച്ച് മത്സരാർത്ഥികൾ !

By Web TeamFirst Published Apr 8, 2022, 9:00 PM IST
Highlights

കളിയും ചിരിയും തർക്കങ്ങളുമൊക്കെ ആയി ബി​ഗ് ബോസ് മലയാളം 13മത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. 

രോ ദിവസം കഴിയുന്തോറും മലയാളം ബി​ഗ് ബോസ് സീസൺ നാലിന്റെ നിറം മാറി മറിയുകയാണ്. ഈ ആഴ്ചയിലെ നോമിനേഷനും വീക്കിലി ടാസ്ക്കുകളും മത്സാർത്ഥികളുടെ മത്സരബുദ്ധി എത്രത്തോളമാണെന്ന് തെളിയിച്ചു കഴിഞ്ഞു. കളിയും ചിരിയും തർക്കങ്ങളുമൊക്കെ ആയി ബി​ഗ് ബോസ് മലയാളം 13മത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ക്യാപ്റ്റന്‍സി ടാസ്ക്ക് ആയിരുന്നു ഇന്നത്തെ ഹൈലൈറ്റ്. നിമിഷയോടും അപര്‍ണയോടും ഏറ്റമുട്ടി ദില്‍ഷ ഈ ആഴ്ചയിലെ ക്യാപ്റ്റനാകുക ആയിരുന്നു. 

കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മം​ഗലം

Latest Videos

ഹിറ്റ് മലയാള ​ഗാനങ്ങളിൽ ഒന്നായ 'കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മം​ഗലം' എന്ന ​പാട്ടോടെയാണ് ഇന്ന് ബി​ഗ് ബോസ് വീട് ഉണർന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന അസിഫ് അലി ചിത്രത്തിലെ ​ഗാനത്തിന് മനോ​ഹരമായ നൃത്ത ചുവടുകള്‍ മത്സരാർത്ഥികൾ കാഴ്ച വച്ചു. 

കഥ പറഞ്ഞ് പറഞ്ഞ് പറഞ്ഞ്..
.
വളരെ രസകരമായൊരു മോണിം​ഗ് ആക്ടിവിറ്റി ആയിരുന്നു ബി​ഗ് ബോസ് ഇന്ന് മത്സരാർത്ഥികൾക്ക് നൽകിയത്.  ഒരാൾ ഒരു വാചകത്തിൽ കഥ പറഞ്ഞ് തുടങ്ങുകയും മറ്റുള്ളവർ അതിനോട് ബന്ധപ്പെടുത്തി കഥ തുടരുക എന്നതായിരുന്നു മോണിം​ഗ് ടാസ്ക്. ധന്യ ആയിരുന്നു വിധി കർത്താവ്. കഥ പറയുന്നതിൽ വീഴ്ച വരുത്തുന്നവര്‍ക്ക് ധന്യ രസകരമായ ശിക്ഷ നൽകണമെന്നും ബി​ഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. ശേഷ നടന്ന ടാസ്ക്കിൽ ഇം​ഗ്ലീഷ് പറഞ്ഞ ഡെയ്സിയും ജാസ്മിനും പുറത്താകുകയും ചെയ്തു. 

ഡെയ്സിയും ഡെ. റോബിനും ജയിൽ മോചിതർ

ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച് ജയിലിൽ പോയവരാണ് ഡെയ്സിയും ഡോ. റോബിനും. ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇരുവരും ഇന്ന് ജയിൽ മോചിതരാകുകയും ചെയ്തു. പതിവുപോലെ വീക്കിലി ടാസ്‍കിനു ശേഷം ഈ ടാസ്‍കിലെയും മൊത്തത്തിലുള്ള പ്രകടനവും പരിഗണിച്ച് മോശം പ്രകടനം നടത്തിയ മൂന്നുപേരെ ഓരോരുത്തരും നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഏറ്റവുമധികം വോട്ട് കിട്ടിയത് ഡെയ്‍സിക്കാണ്, 11 വോട്ടുകള്‍. ജാസ്‍മിന് 10 വോട്ടുകളും ഡോ. റോബിന് 8 വോടടുകളും ലഭിച്ചു. ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ച ജാസ്‍മിന്‍, ഡെയ്‍സി, ഡോ. റോബിന്‍ എന്നിവര്‍ക്കിടയില്‍ പെട്ടെന്ന് ഒരു മത്സരം നടത്തി വിജയിക്കുന്ന ആളെ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ബിഗ് ബോസിന്‍റെ തീരുമാനം. ഇതുപ്രകാരം ജാസ്‍മിന്‍ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി. ഡെയ്‍സിയും ഡോ. റോബിനും ജയിലില്‍ പ്രവേശിക്കുകയും ആയിരുന്നു.

ഡോക്ടർക്ക് പുതിയ ശത്രുക്കൾ

ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറഞ്ഞിയ ഡെയ്സിയുടെ ചർച്ച റോബിനെ കുറിച്ചായിരുന്നു. നിമിഷ, ജാസ്മിൻ, ഡെയ്സി എന്നിവരാണ് ചർച്ചയിൽ ഉണ്ടായിരുന്നത്. ഡോക്ടർക്ക് തങ്ങൾ അല്ലാതെ പുതിയ ശത്രുക്കൾ ഉണ്ടെന്ന് നിമിഷ മറ്റ് രണ്ട് പേരോടും പറയുന്നു. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മത്സരത്തിൽ ശരിയാണെന്നും എന്നാൽ മനുഷ്യത്വം എന്ന കാര്യം ആരും കാണിച്ചില്ലെന്നും റോബിനോട് പറഞ്ഞതായി ഡെയ്സി പറഞ്ഞു. എല്ലാവരും ജയിക്കാനാണ് നിൽക്കുന്നതെന്നും കുറച്ച് കഴിയുമ്പോൾ എല്ലാവരും മത്സര ബുദ്ധിയോടെ മുന്നോട്ട് പോകുമെന്നും ഡെയ്സി പറഞ്ഞു. 

എന്നാൽ ഡോക്ടർ ഫേയ്ക്ക് ആണെന്നായിരുന്നു ജാസ്മിന്റെ മറുപടി. എന്ത് ചെയ്തിട്ടാണെങ്കിലും ജയിക്കണം എന്ന ചിന്തയാണ് അയാൾക്കുള്ളതെന്നും ജാസ്മിൻ പറയുന്നു. ജാസ്മിനൊപ്പം മത്സരിക്കാനാണ് റോബിൻ നോക്കുന്നതെന്നായിരുന്നു ഡെയ്സി പറഞ്ഞത്.

ക്യാപ്റ്റൻസി ടാസ്ക് അഥവ ഊരാക്കുടുക്ക്

ദിൽഷ, അപർണ, നിമിഷ എന്നിവരായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സാരിക്കാനെത്തിയത്. ​ഗാർഡൻ ഏരിയിയിൽ സങ്കീർണ്ണമായ രീതിയിൽ മൂന്ന് കയറുകൾ നിശ്ചിത അകലമുള്ള ഫ്രെയിമുകളിൽ ചുറ്റിയിട്ടുണ്ടാകും. അരയിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള കയറുകളും ഉണ്ടാകും. മത്സരാർത്ഥികൾ കയർ അരയിൽ ബന്ധിപ്പിച്ച ശേഷം കുരുക്കഴിച്ച് മുന്നിൽ വച്ചിരിക്കുന്ന ബസറിൽ അമർത്തുക എന്നതായിരുന്നു ടാസ്ക്. പിന്നീട് ബി​ഗ് ബോസിൽ നടന്നത് വാശിയേറിയ ക്യാപ്റ്റൻസി ടാസ്ക് ആയിരുന്നു. മൂവരിൽ നിന്നും ദിൽഷ വിന്നറാവുകയും ഈ ആഴ്ചയിലെ ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷോയിലെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ കൂടിയാണ് ദിൽഷ.

നമ്മൾ നമ്മളായി നിൽക്കുക

അവനവൻ എന്താണോ അങ്ങനെ തന്നെ ബി​ഗ് ബോസിൽ നിൽക്കണമെന്ന് ഡോ. റോബിനോട് ദിൽഷ. രണ്ടാമത്തെ കാര്യമാണ് ജയിക്കുന്നതും തോൽക്കുന്നതും. ആർട്ടിഫിഷലായാണ് നമ്മൾ ഇവിടെ നിൽക്കുന്നതെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിനെക്കാൾ നല്ലത് നമ്മൾ നമ്മളായി തന്നെ നിൽക്കുക എന്നതാണെന്നും ദിൽഷ ഡോക്ടറോട് പറയുന്നു. 

ബി​ഗ് ബോസിലൊരു 'പുലിവാൽ'

ഇത്തവണത്തെ ഡെയ്ലി ടാസ്ക്കിന്റെ പേരായിരുന്നു 'പുലിവാൽ'. എല്ലാവർക്കും ധരിക്കാനായി വാലുകൾ പിടിപ്പിച്ച വെൽക്രോകൾ ഉണ്ടായിരിക്കും. ബസർ ശബ്ദം കേൾക്കുമ്പോൾ അവരവർ സ്വന്തം വാലുകളെ സംരക്ഷിക്കുകയും മറ്റുള്ളവരുടേത് ഏത് വിധേനയും വലിച്ചൂരി കളയുക എന്നതുമാണ് ടാസ്ക്. അവസാനം വാലുമായി ആരാണോ അവശേഷിക്കുന്നത് അവരാകും ടാസ്ക്കിലെ വിജയി. ക്യാപ്റ്റനായ ​ദിൽഷയായിരുന്നു വിധി കർത്താവ്. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു ഹൗസിൽ നടന്നത്. ആദ്യത്തെ ഘട്ടത്തിൽ ഏഴ് പേർ മത്സരത്തിൽ നിന്നും പുറത്തായിരുന്നു. ഏറ്റവും ഒടുവിൽ സുചിത്രയും ജാസിമിനും തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ ജാസിമിന്റെ വാല് വലിച്ചൂരി സുചിത്ര വിന്നറാവുകയും ചെയ്തു. സുചിത്രക്കായി പ്രത്യേക സമ്മാനമായി ലഡുവും ബി​ഗ് ബോസ് നൽകി. 

click me!