രസകരമായ സീക്രട്ട് ടാസ്‍കുമായി ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ അപ്രവചനീയമാണ് ഷോ. മത്സരാര്‍ഥികളുടെ പെരുമാറ്റവും അങ്ങനെ തന്നെ. പലരും മാനസികവും വൈകാരികവുമായ തകര്‍ച്ചയെ നേരിടുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ കണ്ടു. ഇപ്പോഴിതാ കൌതുകം പകരുന്ന ഒരു സീക്രട്ട് ടാസ്കുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. ഒരു മത്സരാര്‍ഥിക്ക് സ്പോട്ട് എവിക്ഷന്‍ നല്‍കുന്നതായി ഒരു പ്രാങ്ക് നടത്താനാണ് ബിഗ് ബോസ് തീരുമാനിച്ചത്.
സീക്രട്ട് ടാസ്കിന്‍റെ നടത്തിപ്പിനായി ഷിജുവിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നിട്ട് മുന്‍പിലുള്ള കത്ത് വായിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. കത്തില്‍ എഴുതിയിരുന്നത് ഇങ്ങനെ ആയിരുന്നു- "ഈ ബിഗ് ബോസ് യാത്ര 11-ാം ആഴ്ചയില്‍ എത്തിനില്‍ക്കുമ്പോള്‍ നിങ്ങള്‍ 10 പേരാണ് ഇവിടെയുള്ളത്. ഈ അവസരത്തില്‍ എന്തും ഇവിടെ സംഭവിച്ചേക്കാം. കാരണം ബിഗ് ബോസ് എല്ലായ്പ്പോഴും പ്രവചനാതീതമാണ്. അത്തരത്തില്‍ പ്രവചിക്കാന്‍ പറ്റാത്ത ഒരു നിമിഷത്തിനാണ് നിങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിങ്ങളില്‍ നിന്ന് ഒരാള്‍ ഇന്ന് ഇപ്പോള്‍ ഈ വീടിനോട് വിട പറയും. എന്നാല്‍ ആ വ്യക്തിയെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരുടെ വോട്ടിംഗിന്‍റെയോ നോമിനേഷന്‍റെയോ അടിസ്ഥാനത്തില്‍ അല്ല. പുറത്ത് പോകാനുള്ള ഒരാളെ നിങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ഈ കത്ത് വായിച്ചതിന് ശേഷം ബസര്‍ കേള്‍ക്കുമ്പോള്‍ മാത്രം എല്ലാവരും ലിവിംഗ് റൂമില്‍ ഇരുന്ന് വോട്ടിംഗിലൂടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഒരു വ്യക്തിയെ പുറത്ത് പോകാനായി തെരഞ്ഞെടുക്കേണ്ടതാണ്", എന്നായിരുന്നു ബിഗ് ബോസിന്‍റെ കത്ത്. കത്ത് വായിച്ച ഷിജുവിന്‍റെ പ്രതികരണം ഇത് പ്രാങ്ക് അല്ലല്ലോ എന്നായിരുന്നു. ഉടന്‍ വന്നു ബിഗ് ബോസിന്റെ മറുപടി.
undefined
"എന്നാല്‍ പേടിക്കേണ്ട. ഇതൊരു പ്രാങ്ക് ആണ്. ഈ ടാസ്ക് പ്രകാരം ശോഭയെ ആണ് ഭൂരിപക്ഷ അഭിപ്രായ പ്രകാരം നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഈ കത്ത് വായിച്ചതിനു ശേഷം ബസര്‍ കേള്‍ക്കുന്നതിന് മുന്‍പ് ശോഭ അറിയാതെ മറ്റുള്ളവരെ രഹസ്യമായി വിവരം ധരിപ്പിക്കുക. അതിനുശേഷം ഭൂരിപക്ഷ വോട്ടുകള്‍ ശോഭയ്ക്ക് ലഭിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്യുക. പരമാവധി രസകരമാക്കാന്‍ എല്ലാവരും ശ്രമിക്കുക", ബിഗ് ബോസ് ഷിജുവിന് മുന്നില്‍ പ്ലാന്‍ പൂര്‍ണ്ണമായും വെളിപ്പെടുത്തി.
ALSO READ : 'സോണി ലിവിന്‍റെ ഡീല്‍ ദൈവാനുഗ്രഹമായി കണ്ടതിന് കാരണമുണ്ട്'; ജൂഡ് പറയുന്നു
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം