"ഇത് ഇവിടെ നടക്കില്ല" :ബിഗ് ബോസ് ഒടിടിയില്‍ മത്സരാര്‍ത്ഥിയെ ശകാരിച്ച് സല്‍മാന്‍ ഖാന്‍

By Web Team  |  First Published Jun 25, 2023, 7:51 PM IST

ഈ ആഴ്ച വീണ്ടും സല്‍മാന്‍ ഖാന്‍ വീക്ക് എന്‍റ് എപ്പിസോഡില്‍ വീട്ടുകാരെ കാണാന്‍ എത്തി. എന്നാല്‍ ഇത്തവണ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സല്‍മാന്‍ നടത്തിയത്. 


മുംബൈ: ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ നടന്നുവരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ മറ്റൊരു ഭാഷയില്‍ പുതിയ സീസണ്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ഹിന്ദിയിലാണ് പുതിയ ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സാധാരണ ബിഗ് ബോസ് അല്ല, മറിച്ച് ബിഗ് ബോസ് ഒടിടി ആണ്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് കഴിഞ്ഞ ശനിയാഴ്ച  ആരംഭിച്ചത്. 

12പേരെ ബിഗ്ബോസ് ഒടിടി അവതാരകന്‍ സല്‍മാന്‍ ഖാന്‍ വീട്ടിലേക്ക് അയച്ചത്. ടിവി താരം ഫലഖ് നാസ്, സീരിയല്‍ നടിയായ ജിയ ശങ്കര്‍, യൂട്യൂബര്‍ അഭിഷേക് മല്‍ഹാന്‍, ടിവി താരം അഭിഷേക് പുരി, ടിവി അങ്കറും, കൊമേഡിയനുമായ സൈറസ് ബറൂച്ച, സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സര്‍ മനീഷ റാണി, നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയ, ടിവി സീരിയല്‍ നടി ബേബിക ധ്രുവ്, നടന്‍ അവിനാഷ് സച്ചിദേവ്, സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാര്‍ എന്ന പുനീത് കുമാര്‍, പ്രശസ്ത നടി പൂജഭട്ട് എന്നിവരാണ് ബിഗ്ബോസ് ഒടിടി സീസണ്‍ 2വില്‍ ഉണ്ടായിരുന്നത്. ഇതില്‍ സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാര്‍ ആദ്യദിവസം തന്നെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ പുറത്തായി. 

Latest Videos

undefined

ഈ ആഴ്ച വീണ്ടും സല്‍മാന്‍ ഖാന്‍ വീക്ക് എന്‍റ് എപ്പിസോഡില്‍ വീട്ടുകാരെ കാണാന്‍ എത്തി. എന്നാല്‍ ഇത്തവണ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സല്‍മാന്‍ നടത്തിയത്. ആലിയയുടെ പെരുമാറ്റം തന്നെയാണ് ഇതിലേക്ക് നയിച്ചത്. തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ ഷോയില്‍ ചര്‍ച്ചയാക്കിയതാണ് സല്‍മാന്‍ ഖാന്‍ ചോദ്യം ചെയ്തത്. വീട്ടിന് അകത്തും പുറത്തും പലവട്ടം ചര്‍ച്ചയായ വിഷയങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്ന് ആലിയയ്ക്ക് സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി. 

"ആലിയ ദയവായി ശ്രദ്ധയോടെ കേൾക്കൂ, നിങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. ഈ ഷോയിൽ വന്നത് തന്നെ നിങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാനാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. നിങ്ങളുടെ വിഷയങ്ങള്‍ വീടിനകത്തും പുറത്തും ഒരുപാട് തവണ ചര്‍ച്ച ചെയ്തു കഴിഞ്ഞു" - സല്‍മാന്‍ കടുത്ത ഭാഷയില്‍ തന്നെ പറഞ്ഞു. 

തന്നെ ചുറ്റിപറ്റി നടന്ന വിവാദത്തില്‍ തന്‍റെ ഭാഗം ജനങ്ങളുടെ മനസില്‍ പതിപ്പിക്കാന്‍ എല്ലാവരോടും ഒരേ കാര്യം ആലിയ നടന്നു പറയുകയാണെന്ന് സല്‍മാന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചതിന് സൽമാൻ ആലിയയെ ശകാരിച്ചു. എന്നാല്‍  സൽമാന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ന്യായീകരണവുമായി ആലിയ രംഗത്ത് എത്തി. മത്സരാർത്ഥികളിൽ ഒരാളോട് മാത്രമാണ് താൻ ഇതേ കുറിച്ച് സംസാരിച്ചതെന്നും മറ്റാരോടും പറഞ്ഞില്ലെന്നാണ് ആലിയയുടെ അവകാശവാദം. 

എന്നാല്‍ വീണ്ടും സല്‍മാന്‍ വാക്കുകള്‍ കടുപ്പിച്ചതോടെ ഇനി ആവര്‍ത്തിക്കില്ലെന്ന് ആലിയ വാക്ക് പറഞ്ഞു. ആലിയ മുന്‍ ഭര്‍ത്താവ് നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബത്തെയും മോശമായി പറയുന്നത് അവസാനിപ്പിക്കണമെന്നും സല്‍മാന്‍ പറഞ്ഞു. ഷോയില്‍ ഇല്ലാത്ത വ്യക്തികളെ അനാവശ്യമായി അധിക്ഷേപിക്കുന്നത് തെറ്റാണെന്ന് സല്‍മാന്‍ പറഞ്ഞു. ഇതും ആലിയ അനുസരിച്ചു. 

'കൈയ്യിലിരുപ്പ് മോശമായി': ബിഗ്ബോസ് ഒടിടി തുടങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ ഒരു മത്സരാര്‍ത്ഥി പുറത്ത്.!

സൗഹൃദം, തർക്കം, പിണക്കം, വിടവാങ്ങൽ..; പ്രേക്ഷക മനംതൊട്ട ഒറിജിനൽസ്, ഹൃദ്യം ഈ വീഡിയോ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും

click me!