ഇനി പുറത്തുപോകുന്നത് ഇവരില്‍ നിന്ന്- ബിഗ് ബോസിന്റെ പുതിയ എവിക്ഷൻ പട്ടിക തയ്യാറായി

By Web Team  |  First Published May 17, 2021, 10:47 PM IST

ബിഗ് ബോസില്‍ നിന്ന് പുറത്തുപോകേണ്ടവരുടെ പുതിയ പട്ടിക തയ്യാറായി.


ബിഗ് ബോസില്‍ നിന്ന് ആരൊക്കെയാണ് പുറത്തുപോകേണ്ടത് എന്ന് ആദ്യം തീരുമാനിക്കുന്നത് അവിടെയുള്ള മത്സരാര്‍ഥികള്‍ തന്നെയാണ്. സാധാരണ കണ്‍ഫെഷൻ റൂമില്‍ വെച്ചാണ് മത്സാര്‍ഥികള്‍ നോമിനേറ്റ് ചെയ്യുന്നത് എങ്കിലും ഇന്ന് ഓപ്പണ്‍ നോമിനേഷനായിരുന്നു. എല്ലാ മത്സാര്‍ഥികളും അതിന്റെ കാരണങ്ങളും പറഞ്ഞു.  ബിഗ് ബോസിന്റെ നിര്‍ദേശമനുസരിച്ച് മത്സരാര്‍ഥികള്‍ ആരാണ് പുറത്തുപോകേണ്ടത് എന്ന കാര്യം വ്യക്തമാക്കി.

കിടിലൻ ഫിറോസ്- മണിക്കുട്ടൻ, അമ്മ ടാസ്‍ക് നടന്നപ്പോള്‍ വളര്‍ത്തി വലുതാക്കിയ കുടുംബത്തിന്റെ പേര് അറിയാതെ പറഞ്ഞു. ഇതുവരെ ചെയ്‍ത പല കാര്യങ്ങളും മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുന്നു സായ് വിഷ്‍ണുവെന്നും വ്യക്തമാക്കി നോമിനേറ്റ് ചെയ്‍തു.

Latest Videos

റംസാൻ- സായ് വിഷ്‍ണുവിനെയും മണിക്കുട്ടനെയുമാണ് റംസാൻ നോമിനേറ്റ് ചെയ്‍തത്

നോബി- ഡിംപലിനെയാണ് നോബി ആദ്യം നോമിനേറ്റ് ചെയ്‍തത്. കോടതിയില്‍ കയറ്റി എന്നോട് മണിക്കുട്ടൻ ചോദിച്ചു എന്തുകൊണ്ട് അങ്ങനെ ചെയ്‍തില്ല എന്ന്. താൻ പറയേണ്ടത് ഓരോരുത്തരോടും പറയുന്നുണ്ടെന്ന് വ്യക്തമാക്കി മണിക്കുട്ടനെയും നോബി നോമിനേറ്റ് ചെയ്‍തു.

സായ് വിഷ്‍ണു- കിടിലൻ ഫിറോസ്, റംസാൻ എന്നിവരെയാണ് സായ് വിഷ്‍ണു നോമിനേറ്റ് ചെയ്‍തത്. നിങ്ങള്‍ എന്നെ ഗ്യാംഗ് ലീഡറാക്കുന്നുവെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. കിടിലൻ ഫിറോസ് അത് മനസിലാക്കാത്തതാണ്. ഭീരുവായ കണ്‍ടെസ്റ്റന്റ് ആയിട്ടാണ് കിടിലൻ ഫിറോസ് ആണെന്നാണ് ഞാൻ മനസിലാക്കിയത്. റംസാൻ ശരിക്കും ചെയ്യുന്നത് കിടിലൻ ഫിറോസ് ചെയ്യുന്നത് എന്താണോ അത് തന്നെയാണ്.

റിതു- സായ് വിഷ്‍ണു ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നല്ല ഗെയ്‍മറാണ് എന്നതുകൊണ്ടും ക്യാപ്റ്റൻ ആയപ്പോള്‍ ഫേവറിസം ചെയ്‍തുവെന്നതുകൊണ്ടും അനൂപ് കൃഷ്‍ണനെയും നോമിനേറ്റ് ചെയ്യുന്നുവെന്നു റിതു പറഞ്ഞു.

ഡിംപല്‍- നോബി ജോലി ചെയ്യുന്നില്ല എന്ന് ഞാൻ തമാശയായിട്ട് പറഞ്ഞതാണ്, പക്ഷേ മനസിലാക്കിയത് അങ്ങനെയല്ല. അനൂപ് കൃഷ്‍ണന്റെ ഗെയിമും കഠിനാദ്ധ്വാനവും ഇഷ്‍ടമാണെങ്കിലും  പലപ്പോഴും ഒരാളുടെയടുത്ത് ഒരു കാര്യവും മറ്റൊരാളുടെ അടുത്ത് മറ്റൊരു കാര്യവും പറയുന്നതായി തോന്നിയിട്ടുണ്ട്.

മണിക്കുട്ടൻ- നിയമപുസ്‍തകത്തില്‍ പറയുന്നുണ്ട് ചാരിറ്റിയുടെ കാര്യം പറയാനാകില്ല. അദ്ദേഹം എടുത്തെടുത്ത് എന്ന് പറഞ്ഞു. നിയമം തെറ്റിച്ചു. ഒറ്റപ്പെടുന്നുവെന്ന് പറയുന്നു. ഇതുവരെ അതു കൊണ്ടുപോയി. സഹതാപം പിടിച്ചുപറ്റുന്നു. സ്‍നേഹം നടിച്ച് മറ്റുള്ളവരെ പുറത്താക്കുന്നു. ആദ്യത്തെ നോമിനേഷൻ കിടിലൻ ഫിറോസ് ആണ്  എന്ന് മണിക്കുട്ടൻ പറഞ്ഞു. സ്‍നേഹിക്കുന്നയാള്‍ തെറ്റ് ചെയ്‍താല്‍ ഒന്നും പറയാത്ത ആളാണ് നോബി. ചില ടാസ്‍കുകള്‍ ചെയ്യാൻ നോബിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് നോബിയെ നോമിനേറ്റ് ചെയ്യുന്നു

അനൂപ് കൃഷ്‍ണൻ- കിടിലൻ ഫിറോസിനെയും ഡിംപലിനെയും നോമിനേറ്റ് ചെയ്‍തു. ഡിംപലിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞായിരുന്നു നോമിനേഷൻ. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് വന്നതെന്നും പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന ആളാണ് എന്നും കിടിലൻ ഫിറോസ് പറഞ്ഞു. എന്നാല്‍ തന്റെ സഹോദരിയുടെ വിവാഹം നടത്തുക തന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ് എന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളാണ് കിടിലൻ ഫിറോസെന്നും അനൂപ് കൃഷ്‍ണൻ പറഞ്ഞു.

അനൂപ് കൃഷ്‍ണൻ- രണ്ട്, ഡിംപല്‍- രണ്ട്, മണിക്കുട്ടൻ- മൂന്ന്, നോബി- രണ്ട്, കിടിലൻ ഫിറോസ്- മൂന്ന്, സായ് വിഷ്‍ണു- മൂന്ന് എന്നിങ്ങനെയാണ് ഇന്നത്തെ നോമിനേഷൻ.

click me!