Bigg Boss : റിയാസ് അപകടകാരിയെന്ന് റോബിൻ, റോണ്‍സണെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ലക്ഷ്‍മി പ്രിയ

By Web Team  |  First Published May 22, 2022, 10:25 PM IST

രസകരമായ ഒരു ഗെയിമിലായിരുന്നു റോബിന്റെയും ലക്ഷ്‍മി പ്രിയയുടെയും അഭിപ്രായപ്രകടനം (Bigg Boss).



ബിഗ് ബോസില്‍ രസകരമായ ഒരു ഗെയിം ഇന്ന് നടന്നു. പല വിഷയങ്ങള്‍ എഴുതിയ ഓരോ നെയിംബോര്‍ഡ് അതിനു യോജിക്കുന്ന ആളുടെ ദേഹത്ത് വയ്‍ക്കുന്നതായിരുന്നു ഗെയിം. നിര്‍ദോഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നതെങ്കിലും ഓരോരുത്തരം തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി നെയിം ബോര്‍ഡ് സമര്‍ഥമായി ഉപയോഗിച്ചു. എങ്കിലും വലിയ തര്‍ക്കങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു ഗെയിം കഴിഞ്ഞത് (Bigg Boss).

നെയിം ബോര്‍ഡ് ആദ്യം എടുത്തത് വിനയ് ആയിരുന്നു. എപ്പോള്‍ വേണേലും ആശ്രയിക്കാം എന്നായിരുന്നു അതില്‍ എഴുതിയത്. അഖിലിനാണ് അത് കുത്തിക്കൊടുത്തത്. അഖിലിന്റെ അടുത്ത് എന്തും പറഞ്ഞാല്‍ അതിന്റെ സെൻസില്‍ എടുത്ത് മറുപടി പറയും, കാര്യഗൗരവത്തിന്റെ പേരിലാണ് ആ നെയിം ബോര്‍ഡ് കൊടുക്കുന്നത് എന്നും വിനയ് വ്യക്തമാക്കി. 

Latest Videos

റിയാസ് എടുത്ത നെയിം ബോര്‍ഡ് ഒരു കഥയുമില്ല എന്ന് എഴുതിയതായിരുന്നു. റോബിനാണ് കുത്തിയത്. എപ്പോഴെങ്കിലും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. ഡയലോഗ് പറയുക എല്ലാതെ റിയല്‍ ആയിട്ട് ടാസ്‍ക് ചെയ്യുകയോ മനുഷ്യരോട് ഇടപെടുകയോ റോബിൻ ചെയ്‍തത് കണ്ടില്ല എന്ന് റിയാസ് വ്യക്തമാക്കി.

 ഒട്ടും ക്ഷമയില്ല എന്ന് എഴുതിയ നെയിം ബോര്‍ഡാണ് സുചിത്ര എടുത്തത്. ധന്യക്ക് ആണ് കുത്തിയത്. എല്ലാ കാര്യത്തിലും വെപ്രാളമാണ്. അതുകൊണ്ട് ധന്യക്ക് പല കാര്യങ്ങളും പറഞ്ഞുവരുമ്പോള്‍ കൈയില്‍നിന്ന് പോകാറുണ്ട് എന്ന് സുചിത്ര പറഞ്ഞുയ.

ബഹുമാനം മാത്രം എന്ന് എഴുതിയ നെയിം ബോര്‍ഡ് എടുത്ത സൂരജ് അത് അഖിലിന് കുത്തികൊടുത്തു.

എന്താ അടക്കവും ഒതുക്കവും എന്ന് എഴുതിയ നെയിം ബോര്‍ഡ് എടുത്ത അഖില്‍ അത് ദില്‍ഷയ്‍ക്കാണ് കൊടുത്തത്. എല്ലാ കാര്യത്തിലും ഒരു അടക്കവും ഒതുക്കവും ഉള്ള ഒരാളായി ദില്‍ഷയെ ഫീല്‍ ചെയ്യുന്നുവെന്ന് അഖില്‍ പറഞ്ഞു.

മഹാ അപകടകാരി എന്ന് എഴുതിയ നെയിം ബോര്‍ഡാണ് റോബിൻ എടുത്തത്. റിയാസ് വന്നതിനുശേഷമാണ് വലിയ പ്രശ്‍നങ്ങള്‍ ഇവിടെ ഉണ്ടായത് എന്ന് റോബിൻ പറഞ്ഞു.

എന്താ ഭരണം എന്ന് എഴുതിയ നെയിം ബോര്‍ഡ് ധന്യ ജാസ്‍മിന് കുത്തി. കൊച്ചു കുട്ടിയാണെങ്കിലും ഇവിടെയുള്ള കാരണവാൻമാരെ ഒക്കെ ചിലപ്പോള്‍ ഭരിക്കും എന്ന് ധന്യ പറഞ്ഞു.

വിശ്വസിക്കാനേ കൊള്ളില്ല എന്ന് എഴുതിയ നെയിം ബോര്‍ഡ് എടുത്ത ലക്ഷ്‍മി പ്രിയ  റോണ്‍സണാണ് അത് കൊടുത്തത്. നമ്മളോട് ഭയങ്കര അച്ചാന്റ്‍മെന്റാണ് എന്നൊക്കെ തോന്നും പക്ഷേ വിശ്വസിക്കാൻ തോന്നാത്ത ആളാണ് റോണ്‍സണ്‍ എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു.

വെറുപ്പിക്കുന്ന സ്വഭാവം എന്ന് എഴുതിയ നെയിം ബോര്‍ഡാണ് ജാസ്‍മിൻ എടുത്തത്. ലക്ഷ്‍മി പ്രിയ സംസാരിക്കുന്നത് ചില സമയത്ത് ഇൻടറസ്റ്റിംഗ് ആണ്.  ചിലപ്പോള്‍ വലിച്ചുനീട്ടുന്നത് കാണുമ്പോള്‍ ഏത് സമയത്താണ് ഇവിടെ വന്ന് പെട്ടത് എന്ന് തോന്നും എന്നതിനാല്‍ നെയിം ബോര്‍ഡ് ലക്ഷ്‍മി പ്രിയയ്‍ക്ക് കൊടുക്കുന്നതായി ജാസ്‍മിൻ പറഞ്ഞു.

ഒരു ലോഡ് പുഛം എന്ന് എഴുതിയ നെയിം ബോര്‍ഡാണ് ബ്ലസ്‍ലി എടുത്തത്.  അത്യാഗ്രഹിയാണ് എന്ന് തോന്നിയതിനാല്‍ റിയാസിന് കുത്തുന്നുവെന്ന് ബ്ലസ്‍ലി പറഞ്ഞു.

പൊങ്ങച്ചം സഹിക്കാൻ പറ്റുന്നില്ല എന്ന് എഴുതിയ നെയിം ബോര്‍ഡാണ് ദില്‍ഷ എടുത്തത്.  ഇവിടെയുള്ള റിച്ച് പേഴ്‍സണ്‍ എന്ന് തോന്നിയത് റോണ്‍സണ്‍ ആണ്. സ്‍പോര്‍ട്‍സ് ബൈക്കുകളൊക്കെയുണ്ട്. ചിലപ്പോഴൊക്കെ പൊങ്ങച്ചം പറയുന്നുണ്ടോ എന്ന് തോന്നുന്നതിനാല്‍ നെയിം ബോര്‍ഡ് റോണ്‍സണ് കൊടുക്കുന്നതായി ദില്‍ഷ പറഞ്ഞു.

ഏഷണിയോട് ഏഷണി എന്ന് എഴുതിയ നെയിം ബോര്‍ഡാണ് റോണ്‍സണ്‍ എടുത്തത്. നമ്മളെ കുറിച്ച് ഏഷണി പറയുന്നുണ്ടോ എന്ന് സംശയം എന്ന് പറഞ്ഞ് ലക്ഷ്‍മി പ്രിയയ്‍ക്ക് റോണ്‍സണ്‍ നെയിം ബോര്‍ഡ് കൊടുത്തു.

അപര്‍ണ എടുത്തത് ഇങ്ങനെയുണ്ടോ മണ്ടത്തരം എന്ന് എഴുതിയ നെയിം ബോര്‍ഡാണ്. ബ്ലസ്‍ലിക്കാണ് കൊടുത്തത്. ഏറ്റവും ബുദ്ധിമാനാണ് എങ്കിലും സാധാരണ മനുഷ്യര്‍മാര്‍ക്ക് ഈസിയായ കാര്യങ്ങളില്‍ ബ്ലസ്‍ലിക്ക് ഭയങ്കര കണ്‍ഫ്യൂഷനാണ് എന്ന് അപര്‍ണ പറഞ്ഞു.

click me!