സാബു, മണിക്കുട്ടൻ, ദിൽഷ, അടുത്തതാര് ?; ഉത്തരം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

By Web Team  |  First Published Jul 2, 2023, 11:00 AM IST

സീസൺ 5ലെ മത്സരാർത്ഥി ആരാണെന്നറിയാൻ മണിക്കൂറൂകൾ മാത്രം ശേഷിക്കെ, കഴിഞ്ഞ സീസണുകളിലെ വിജയികളെ ഒന്ന് പരിചയപ്പെടാം. 


രു വീടിനുള്ളിൽ, ഒരു കൂട്ടം വ്യത്യസ്തരായ ആളുകൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ചു കൂട്ടുക. ഫോണോ മറ്റൊരു എന്റർടെയ്മെന്റ് ഉപാധികളോ ഇല്ലാതെ കാണുന്നവരെ തന്നെ വീണ്ടും വീണ്ടും ഇത്രയും ദിവസം കണ്ടുകൊണ്ടിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഒപ്പം ക്യാമറകളും ഉണ്ടാകും. കേൾക്കുമ്പോൾ തന്നെ ആളുകൾ നെറ്റിചുളിക്കും. അത്തരമൊരു റിയാലിറ്റി ഷോ ആണ് ബി​ഗ് ബോസ്. 

ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബി​ഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബി​ഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി തുടങ്ങിയത്. പിന്നീട് മലയാളത്തിലേക്കും ബി​ഗ് ബോസ് എത്തി. നിലവിൽ തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, ബം​ഗാളി ഭാഷകളിലും ബി​ഗ് ബോസ് ഷോ ഉണ്ട്.

Latest Videos

മലയാളത്തിലേക്ക് ഷോ വന്നപ്പോൾ വലിയ തരത്തിലുള്ള വിമർശനങ്ങൾ തുടക്കം തൊട്ടേ ഉണ്ടായിരുന്നു. എന്നാൽ ആ വിമർശനങ്ങളെ കയ്യടിയാക്കിയാണ് ബി​ഗ് ബോസ് മലയാളം സീസൺ 1 അവസാനിച്ചത്. ശേഷം ഓരോ സീസണുകൾക്കായി മലയാളികൾ കാത്തിരുന്നു. പ്രേക്ഷക പിന്തുണയോടെ ഇന്ന് അഞ്ച് സീസണുകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ബി​​ഗ് ബോസ് ഷോ. സീസൺ 5ലെ മത്സരാർത്ഥി ആരാണെന്നറിയാൻ മണിക്കൂറൂകൾ മാത്രം ശേഷിക്കെ, കഴിഞ്ഞ സീസണുകളിലെ വിജയികളെ ഒന്ന് പരിചയപ്പെടാം. 

സാബു മോൻ

മലയാളം ബി​ഗ് ബോസിലെ ആദ്യ വിന്നർ എന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് സാബു മോന്‍ അബ്ദുസമദ്. ഷോ തുടങ്ങുമ്പോൾ‌ ഉണ്ടായിരുന്ന പതിനാറ് പേരും ഇടയ്ക്ക് വന്ന രണ്ട് പേരുമടക്കം പതിനെട്ട് പേർ മാറ്റുരച്ച ബി​ഗ് ബോസ് ഷോയിൽ നൂറ് ദിവസവും വീടിനെ സജീവമാക്കി നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ച ആളാണ് സാബു. ഒടുവിൽ സാബു മോൻ ജോതാവായി മാറിയപ്പോൾ അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തന്നെ വെറുത്തവരുടെ ഇഷ്ടം പോലും പിടിച്ചു പറ്റിയതാണ് ബി​ഗ് ബോസ് കിരീടം നേടുന്നതിൽ സാബുവിന് നിർണായകമായത്. 

ബി​ഗ് ബോസ് സീസൺ 2

2020ൽ ആണ് ബി​ഗ് ബോസ് മലയാളം സീസൺ 2 തുടങ്ങിയത്. ആദ്യ സീസണിലെ പ്രകടനം കൊണ്ട് രണ്ടാം സീസണിന് വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ഫുക്രു, രജിത് കുമാർ, പാഷാണം ഷാജി, ദയ അശ്വതി, രേഷ്മ രാജൻ, ആര്യ, വീണ, ഞ്ജു പത്രോസ്, അഭിരാമി, പ്രദീപ്, ജസ്ല മാടശ്ശേരി, സുജോ, അലസാന്‍ഡ്ര തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർ ഈ സീസണിൽ എത്തി. മികച്ച പ്രകടനവുമായി മുന്നോട്ട് പോയ ഷോ, ‌പകുതയിൽ വച്ച് അവസാനിപ്പിക്കേണ്ടി വന്നു. എല്ലാ മനുഷ്യരെയും ഒരുപോലെ വേട്ടയാടി കൊവിഡ് മഹാമാരി ആയിരുന്നു ഇതിന് കാരണം. 

കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ അറിയിച്ചിരുന്നു. ശേഷം 2020 മാർച്ച് 21ന് ഷോ നിർത്തിവയ്ക്കുക ആയിരുന്നു. അതുകൊണ്ട് തന്നെ ആ സീസണിൽ വിജയി ഇല്ല. എന്നാൽ ഏറെ പ്രേക്ഷക പിന്തുണ നേടിയ മത്സരാർത്ഥി രജിത് കുമാർ ആയിരുന്നു. ഇദ്ദേഹത്തിന് പക്ഷേ ഷോ നിർത്തിവയ്ക്കുന്നതിന് മുൻപ് തന്നെ ഷോയിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. 

ടാസ്‍കുകളില്‍ മിന്നിത്തിളങ്ങി, സൗഹൃദവലയത്തിൽ കുടുങ്ങി, ഒടുവില്‍ തിരിച്ചറിവുമായി റെനീഷ

മണിക്കുട്ടൻ

കൊവിഡിന്റെ അലയൊലികൾക്ക് പിന്നാലെയാണ് ബി​ഗ് ബോസ് സീസൺ മൂന്ന് ആരംഭിക്കുന്നത്. 2021ൽ ആയിരുന്നു ഇത്. ജനപ്രീതിയിൽ മുന്നിട്ടു നിന്ന ഷോയിൽ ഓഗസ്റ്റ് 1ന് ചലച്ചിത്ര താരം മണിക്കുട്ടൻ വിജയ കിരീടം ചൂടി. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു ലഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാമേഖലയില്‍ പരിശ്രമിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിന്‍റെ സങ്കടവും വിജയിയാതിന് ശേഷം മണിക്കുട്ടൻ നടത്തിയ വൈകാരിക പ്രതികരണവും പ്രേക്ഷകരിലും നോവായി മാറിയിരുന്നു. 

ദിൽഷ പ്രസന്നൻ

ബി​ഗ് ബോസ് മലയാളം സീസൺ നാല് 2022 ജൂലൈ മൂന്നിനാണ് അവസാനിക്കുന്നത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒറു വനിത മത്സരാർത്ഥി വിജയ കിരീടം ചൂടി. ദിൽഷ പ്രസന്നൻ ആയിരുന്നു അത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് ദിൽഷ ഫിനാലെയിൽ എത്തിയത്. 10 ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായത്. ഇതിൽ എല്ലാം വിജയിച്ച് 56 പോയിന്റുകളോടെ ദിൽഷ ഫിനാലെയിലേക്ക് കടക്കുക ആയിരുന്നു. ദിൽഷ വിജയ കിരീടം ചൂടിയപ്പോൾ, ബ്ലെസ്ലി റണ്ണറപ്പും റിയാസ് സെക്കൻഡ് റണ്ണറപ്പും ആയിരുന്നു. 20 പേരാണ് പല ഘട്ടങ്ങളിലായി ബിഗ് ബോസില്‍ പങ്കെടുത്തത്. 

എന്നാൽ, ഷോയിൽ ഏറ്റവും ജനപ്രീതി ആർജിച്ചത് ഡോ. റോബിൻ ആയിരുന്നു. വിന്നറാകുമെന്ന് ഏവരും വിധിയെഴുതിയ റോബിന് പക്ഷേ, ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്താകേണ്ടി വന്നു. അതുകൊണ്ട് തന്നെ ദിൽഷ വിന്നറാകാൻ യോ​ഗ്യ അല്ലെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. ഡോ. റോബിൻ രാധാകൃഷ്ണന്റെ സപ്പോട്ടോടെയാണ് ദിൽഷ വിജയിച്ചതെന്നും പ്രതികരണങ്ങൾ വന്നു. 

ഇനി ആര് ?

2023 മാർച്ച് 26നാണ് ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിക്കുന്നത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ​ഗോപിക ​ഗോപി എന്നിവരാണ് ആ മത്സരാർത്ഥികൾ. ഒപ്പം, വൈൽഡ് കാർഡ് ആയി ഒമർ ലുലു, ഹനാൻ, അനു ജോസഫ് എന്നിവരും എത്തി. ഇതിൽ നിന്നും പലഘട്ടങ്ങളിലായി എവിക്ഷനിലൂടെയും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണവും ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഒടുവിൽ റെനീഷ, ജൂനൈസ്, ശോഭ, ഷിജു, അഖിൽ മാരാർ എന്നിവരാണ് ടോപ് ഫൈവിൽ എത്തിയത്. ഇവരിൽ ആരാകും ആ വിജയ കിരീടം ചൂടുക എന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണം. 

5 പേർ, ഒരേയൊരു വിന്നർ ! ബിഗ് ബോസ് കിരീടം ആർക്ക് ? ഗ്രാൻഡ് ഫിനാലെ ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

click me!