ബിഗ് ബോസ് ഹൗസില്‍ ഉള്ളപ്പോഴേ സെറീനയ്‍ക്ക് അക്കാര്യം മനസിലായിരുന്നുവെന്ന് റെനീഷ.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ അടുത്ത സുഹൃത്തുക്കളായിരുന്നു റെനീഷ റഹിമാനും സെറീനയും. ബിഗ് ബോസ് ഷോ അവസാനിക്കാറാകുമ്പോള്‍ സെറീനയും റെനീഷയും ചെറിയ പിണക്കത്തിലുമായിരുന്നു. ഇരുവര്‍ക്കുമിടയിലെ ചെറിയ തെറ്റിദ്ധാരണയായിരുന്നു കാരണം. അക്കാര്യം റെനീഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് വീണ്ടും ഇപ്പോള്‍.
ബിഗ് ബോസില്‍ ഫാമിലി വീക്കിന്റെ ഭാഗമായി മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. റെനീഷയോട് 'ദുബായ് ചോക്ലേറ്റ്' അധികം കഴിക്കേണ്ടെന്ന് സഹോദരൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെറീനയെ ഉദ്ദേശിച്ചായിരുന്നു ഇക്കാര്യം പറഞ്ഞത്. സെറീനയോട് ആ കാര്യം താനാണ് പറഞ്ഞത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ റെനീഷ റഹിമാൻ.
സെറീനയ്‍ക്ക് 'ദുബായ് ചോക്ലേറ്റി'ന്റെ കാര്യത്തില്‍ സങ്കടം വന്നിരുന്നോയെന്ന് അവതാരക ആരായുകയായിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് എത്തിയപ്പോഴാണ് താൻ ആ വിഷ്വല്‍സ് കണ്ടത് എന്നും അപ്പോള്‍ വിഷമം തോന്നിയെന്നും സെറീന വ്യക്തമാക്കി. എന്നാല്‍ 'ദുബായ് ചോക്ലേറ്റി'ന്റെ കാര്യം സെറീനയ്‍ക്ക് വീട്ടില്‍വെച്ചേ മനസിലായിരുന്നു എന്ന് റെനീഷ റഹിമാൻ ചൂണ്ടിക്കാട്ടി. ഞാനാണ് അവളോട് അത് പറഞ്ഞത് എന്ന് റെനീഷ റഹിമാൻ വ്യക്തമാക്കി. വേറെ 'ദുബായ് ചോക്ലേറ്റാ'ണ് റെനീഷ വിചാരിച്ചതെന്നായിരുന്നു സെറീന വ്യക്തമാക്കിയത്. താനാണ് അതെന്ന് പിന്നീടാണ് മനസിലായതെന്നും സെറീന വ്യക്തമാക്കി. എന്നിട്ട് ഞാൻ തന്നെയാണ് അവളോട് പറഞ്ഞത്, എന്റെ വീട്ടുകാര്‍ എന്നോട് ഒരു കാര്യം ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് എന്ന് റെനീഷ റഹിമാൻ വെളിപ്പെടുത്തി.
എന്തായാലും നിലവില്‍ റെനീഷ റഹിമാനും സെറീനയും അടുത്ത സുഹൃത്തുക്കളാണെന്നാണ് മനസിലാകുന്നത്. റെനീഷയ്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സെറീന ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പിറന്നാളിന് 12 മണിക്കാണ് തന്നെ വിളിച്ചതെന്ന് റെനീഷ റഹിമാൻ പരിഭവിക്കുന്നു.അലാം വെച്ചെങ്കിലും ഉറങ്ങിപ്പോകുക ആയിരുന്നുവെന്ന് സെറീന മറുപടി നല്‍കി.
Read More: അമ്പമ്പോ എന്തൊരു മാറ്റം, പുത്തൻ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക