ക്യാപ്റ്റന്‍ സൂരജ് കൂടാതെ മൂന്നുപേര്‍ മാത്രമാണ് നോമിനേഷനില്‍ നിന്ന് ഒഴിവായത്
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ആദ്യ ഓപണ്‍ നോമിനേഷന് (Open Nomination) പരിസമാപ്‍തി. കണ്‍ഫെഷന്‍ റൂമില്‍ മറ്റു മത്സരാര്‍ഥികള്‍ അറിയാതെ രഹസ്യമായി ബിഗ് ബോസിനോട് മാത്രം നടത്തുന്ന നോമിനേഷന്‍ ഇക്കുറി നേരിട്ടാക്കിയതില്‍ ചില മത്സരാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും കൂസലൊന്നുമില്ലാതെയാണ് അതില്‍ പങ്കെടുത്തത്. എന്നാല്‍ ഇത് ഏറെ ആസ്വദിക്കുമായിരുന്ന രണ്ടുപേര്‍ക്ക് ഓപണ്‍ നോമിനേഷനില്‍ പങ്കെടുക്കാനായില്ല. റോബിനും റിയാസുമാണ് അത്. രണ്ടാഴ്ച മുന്‍പ് ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ഏല്‍പ്പിച്ച ടാസ്ക് പൂര്‍ത്തിയാക്കാതെ നിയമലംഘനം നടത്തിയതിനുള്ള, ഇപ്പോഴും തുടരുന്ന ശിക്ഷയുടെ ഭാഗമായാണ് ഇവരെ മാറ്റിനിര്‍ത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അവരെ നോമിനേറ്റ് ചെയ്യാന്‍ തടസമില്ലായിരുന്നു.
ഏവരും പ്രതീക്ഷിച്ചിരുന്നതുപോലെ ബ്ലെസ്‍ലിക്കാണ് ഇത്തവണ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. കഴിഞ്ഞ വാരം ക്യാപ്റ്റന്‍ ആയിരുന്നു ബ്ലെസ്‍ലിയുടെ പല പ്രവര്‍ത്തികളും തീരുമാനങ്ങളും മറ്റു മത്സരാര്‍ഥികള്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ബ്ലെസ്‍ലി വ്യക്തിപരമായ പ്രതികാരം തീര്‍ക്കാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഉപയോഗപ്പെടുത്തി എന്നാണ് പലരും പറഞ്ഞത്. ആറ് വോട്ടുകളാണ് ബ്ലെസ്‍ലിക്ക് ലഭിച്ചത്. പിന്നാലെ റിയാസ് എത്തി. അഞ്ച് വോട്ടുകളാണ് റിയാസിന് ലഭിച്ചത്. റോബിന് മൂന്ന് വോട്ടുകളും ലഭിച്ചു. പതിവുപോലെ ജാസ്മിന്‍ റിയാസിനെതിരായ പോയിന്‍റുകള്‍ ആവേശത്തോടെ പറഞ്ഞു. ഒരു വോട്ട് വീതം ലഭിച്ചവരെയും ബിഗ് ബോസ് ഇത്തവണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. റോണ്‍സണ്‍, അഖില്‍, ദില്‍ഷ, വിനയ് എന്നിവരാണ് ഒറ്റ വോട്ടോടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. അങ്ങനെ ഏഴ് പേരാണ് പത്താം വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ബ്ലെസ്‍ലി, റിയാസ്, റോബിന്‍, റോണ്‍സണ്‍, അഖില്‍, ദില്‍ഷ, വിനയ് എന്നിവര്‍.
ക്യാപ്റ്റന്‍ സൂരജ് കൂടാതെ മൂന്നുപേര്‍ മാത്രമാണ് നോമിനേഷനില്‍ നിന്ന് ഒഴിവായത്. ജാസ്മിനും ധന്യയും ലക്ഷ്‍മിപ്രിയയുമാണ് അത്.
നോമിനേഷന്‍ ഇങ്ങനെ
റോണ്‍സണ്‍- ബ്ലെസ്‍ലി, റിയാസ്
വിനയ്- ദില്‍ഷ, ബ്ലെസ്‍ലി
അഖില്‍- ബ്ലെസ്‍ലി, റോബിന്‍
ധന്യ- റോബിന്‍, റിയാസ്
ലക്ഷ്‍മിപ്രിയ- ബ്ലെസ്‍ലി, റിയാസ്
ബ്ലെസ്‍ലി- അഖില്‍, റിയാസ്
ജാസ്‍മിന്‍- റോബിന്‍, ബ്ലെസ്‍ലി
ദില്‍ഷ- വിനയ്, റോണ്‍സണ്‍
സൂരജ്- റിയാസ്, ബ്ലെസ്‍ലി