ജാസ്മിനെ ആശ്വസിപ്പിച്ച് മറ്റു മത്സരാര്‍ഥികള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) നിരവധി നാടകീയ രംഗങ്ങളുടെ ദിവസമായിരുന്നു ഇന്ന്. കോയിന്‍ സ്വന്തമാക്കാനുള്ള വീക്കിലി ടാസ്‍കിനിടെയാണ് തര്‍ക്കങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായത്. ഭാഗ്യപ്പന്ത് നേടിയ സൂരജ് അതില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം പകുതി പോയിന്‍റുകള്‍ കൈക്കലാക്കാന്‍ തന്നെ തെരഞ്ഞെടുത്തത് ജാസ്മിനെ അസ്വസ്ഥയാക്കിയിരുന്നു. അതിലെ നീരസം ജാസ്മിന്‍ അപ്പോള്‍ത്തന്നെ പ്രകടിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ പിന്നാലെ സൂരജ് നിന്നിരുന്നിടത്ത് ചെന്ന് ജാസ്മിന്‍ കോയിനുകള്‍ വാരി പോന്നതോടെ കാര്യങ്ങള്‍ കൈവിട്ടു.
സൂരജ് ഒന്നും പ്രതികരിക്കാതിരുന്നതു കണ്ട അഖില്‍ ജാസ്മിന് അടുത്തേക്കെത്തി അവരുടെ മേശ മറിച്ചിട്ടു. എമ്പാടും ചിതറിയ കോയിനുകള്‍ സൂരജിന് പെറുക്കിയെടുത്ത് നല്‍കാന്‍ മറ്റു മത്സരാര്‍ഥികള്‍ ഓടിയെത്തി. ജാസ്മിന്‍ ചെയ്തതില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം മിക്കവരും തുറന്നു പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഒപ്പം ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ എന്നിവരൊക്കെ തങ്ങളുടെ കോയിനുകള്‍ സൂരജിന് കൊണ്ടുക്കൊടുക്കുകയും ചെയ്‍തു. മറ്റുള്ളവരുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ചുതുടങ്ങിയ ജാസ്മിന്‍റെ ശബ്ദം ഇടറുന്നതാണ് പിന്നീട് കണ്ടത്. അഖില്‍ അടക്കമുള്ളവര്‍ തന്നെ മനസിലാക്കിയില്ലെന്നു പറഞ്ഞ് ജാസ്മിന്‍ കരയാനും തുടങ്ങി. ഇതോടെ മറ്റു മത്സരാര്‍ഥികള്‍ ജാസ്മിനെ ആശ്വസിപ്പിക്കാനായി എത്തി. സൂരജിനെ പുറത്താക്കാന്‍ മുന്‍പ് അവസരം ലഭിച്ചിട്ടും താന്‍ അത് ചെയ്തില്ലെന്നും ഒറ്റയ്ക്ക് കളിച്ചുവന്ന തന്‍റെ കോയിനുകളില്‍ പകുതി സ്വന്തമാക്കിയ സൂരജിന്‍റെ തീരുമാനം തനിക്ക് അംഗീകരിക്കാനാവില്ലെന്നും ജാസ്മിന് പറയുന്നുണ്ടായിരുന്നു.
ALSO READ : വീക്കിലി ടാസ്‍കിനിടെ നാടകീയ രംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍
ജാസ്മിനെ ആശ്വസിപ്പിക്കുന്നതിനിടെ മറ്റു പലരും വൃത്തികെട്ട ഗെയിം കളിക്കുന്നതിന് നീ വിഷമിക്കേണ്ട കാര്യമില്ലെന്നും ഗെയിം സംബന്ധിച്ച കാര്യങ്ങള്‍ മനസിലേക്ക് എടുക്കരുതെന്നും ധന്യ പറയുന്നുണ്ടായിരുന്നു. പലതവണ ഇത് ആവര്‍ത്തിച്ചതോടെ ധന്യ ഉദ്ദേശിക്കുന്നത് തന്നെ അല്ലേയെന്ന് ചോദിച്ച് റിയാസ് രംഗപ്രവേശം ചെയ്‍തു. മോഷണം പാടില്ലെന്ന് ബിഗ് ബോസിന്‍റെ നിയമപുസ്തകത്തില്‍ ഉണ്ടായിരുന്നില്ലെന്ന് റിയാസ് പറഞ്ഞു. റിയാസ് കാരണമാണ് ജാസ്മിന്‍ ഒരുപാട് വിഷമിച്ചതെന്ന് ധന്യയും പറഞ്ഞു. റിയാസ് ചെയ്തത് ശരിയല്ലെന്ന് വാദിച്ച് അതേസമയം ലക്ഷ്മിപ്രിയയും രംഗത്തെത്തി. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ തന്നെ തീര്‍ത്തോളാമെന്നും ആരും അത് ആളിക്കത്തിക്കാന്‍ ശ്രമിക്കേണ്ടെന്നും റിയാസ് പറഞ്ഞു. ഇത് ധന്യയെയും ലക്ഷ്മിപ്രിയയെയും വീണ്ടും പ്രകോപിപ്പിച്ചു. താന്‍ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ ധന്യയോട് ഇങ്ങനെയല്ല ആശ്വസിപ്പിക്കേണ്ടതെന്ന് റിയാസ് പറഞ്ഞു.
ALSO READ : ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ചര്‍ച്ച
അതേസമയം ജാസ്മിന്‍ കരയുന്നതുകണ്ട് കരഞ്ഞ ഒരാള്‍ ദില്‍ഷയായിരുന്നു. ദില്‍ഷ മറ്റുള്ളവര്‍ക്കുവേണ്ടി അനാവശ്യമായി പ്രഷര്‍ എടുത്ത് സ്വന്തം ആരോഗ്യം നശിപ്പിക്കുകയാണെന്നു പറഞ്ഞാണ് ദില്‍ഷ കരഞ്ഞത്. വീക്കിലി ടാസ്കുകളില്‍ സാധാരണ കാണാനാവാത്ത രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്.